വളയം
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ഒരു പ്രദേശമാണ് വളയം. തൂണേരി ബ്ലോക്ക് പഞ്ചായത്തിലാണ് വളയം ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. അനേകം കറ്‍ഷകസമരങ്ങളും കര്‍ഷകത്തൊഴിലാളി സമരങ്ങളും നടന്ന ചരിത്രത്തിലിടം നേടിയ പ്രദേശം. വളയം എന്ന ചെറിയ ടൗണാണ് പഞ്ചായത്തിന്റെ കേന്ദ്രം. ധാരാളം ചെറിയ വ്യാപാരസ്ഥാപനങ്ങളുണ്ട്. വളയം ഹയര്‍ സെക്കണ്ടറി സ്കൂള്‍, ചുഴലി ഗവ.എല്‍.പി.സ്കൂള്‍, വളയം പോലീസ് സ്റ്റേഷന്‍, ഗവ.ഐ.ടി.ഐ., വളയം പ്രാഥമികാരോഗ്യകേന്ദ്രം, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, ആയുര്‍വേദ ഡിസ്പെന്‍സറി, ഹോമിയോ ഡിസ്പെന്‍സറി, കൃഷിഭവന്‍, മൃഗാസ്പത്രി, സബ്പോസ്റ്റാഫീസ് എന്നിവയാണ് പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. വളയം യു.പി.സ്കൂള്‍, ചെറുമോത്ത് എം.എല്‍.പി.സ്കൂള്‍, ചെറുമോത്ത് എല്‍.പി.സ്കൂള്‍, വളയം നോര്‍ത്ത് എല്‍.പി.സ്കൂള്‍, ചാലിയാട്ടുപൊയില്‍ എല്‍.പി.സ്കൂള്‍, പൂവംവയല്‍ എല്‍.പി.സ്കൂള്‍, കുയ്തേരി എം.എല്‍.പി.സ്കൂള്‍ എന്നിവയാണ് വളയം പഞ്ചായത്തിലെ എയിഡഡ് സ്കൂളുകള്‍. തെങ്ങു കൃഷിയാണ് പ്രധാനപ്പെട്ട കൃഷി. ഹിന്ദു, മുസ്ലീം ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തില്‍ നിരവധിയുണ്ട്. രാഷ്ട്രീയ സംഘട്ടനങ്ങള്‍ കൊണ്ട് ഒട്ടേറെ ദുഷ്പേര് സമ്പാദിച്ച വളയം ആ ദുഷ്പേര് മാറ്റിയെടുത്തു എന്ന് പറയാം.