കുരിക്കിലാട് യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
19:40, 12 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Devadaspathirippatta (സംവാദം | സംഭാവനകൾ)
കുരിക്കിലാട് യു പി എസ്
വിലാസം
കുരിക്കിലാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-03-2017Devadaspathirippatta




....................................

ചരിത്രം

         ക‍ുരിക്കിലാട‍ും സമീപപ്രദേശങ്ങളില‍ുള്ള ക‍ുട്ടികള്‍ക്ക് അക്ഷരാഭ്യാസം നല്‍ക‍ുകയെന്ന ഉദ്ദേശത്തോട‍ുക‍ൂടി ശ്രീ. കരിപ്പള്ളി രൈര‍ുക‍ുറ‍ുപ്പ് 1925 ല്‍ എട്ട് ക‍ുട്ടികള‍ുമായി ക‍ുരിക്കിലാട് യ‍ു. പി. സ്‍ക‍ൂള്‍ പ്രവര്‍ത്തനം ത‍ുടങ്ങിയത്. 92 വര്‍ഷത്തെ പ്രവര്‍ത്തനത്തിനി‌ടയില്‍ പതിനായിരക്കണക്കിന് ക‍ുട്ടികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്ന‍ു നല്‍ക‍ുവാന്‍ ഇൗ വിദ്യാലയത്തിന് കഴിഞ്ഞിട്ട‍ുണ്ട്. രൈര‍ുക‍ുറ‍ുപ്പിന്റെ മരണത്തിന‍ുശേഷം അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി. ക‍ുഞ്ഞിപ്പാര്‍വതിയ്യമ്മ വിദ്യാലയത്തിന്റെ മാനേജരായി. 1990 ല്‍ ശ്രീ. ഗോക‍ുലം ഗ്ര‍ൂപ്പ് ഒാഫ് കമ്പനിയ‍ുടെ മാനേജിങ്ങ് ഡയരക്ടറായ ശ്രീ. ഗോക‍ുലം ഗോപാലന്‍ ഇൗ വിദ്യാലയം വിലയ്ക്ക് വാങ്ങി.

വടകരയില്‍ നിന്ന് ക‍ൂട്ടങ്ങാരം വഴി ഒാര്‍ക്കാട്ടേരിയിലേക്ക് പോക‍ുന്ന വഴിയിലാണ് ഇൗ വിദ്യാലയം സ്ഥിതിചെയ്യ‍ുന്നത്. ഗോക‍ുലം ഗോപാലന്‍ വാങ്ങ‍ുമ്പോഴ‍ുണ്ടായിര‍ുന്ന പഴയകെട്ടിടം പൊളിച്ച‍ുമാറ്റി എല്ലാസൗകര്യങ്ങളോട‍ും ക‍ൂടിയ മ‍ൂന്ന് നില കെട്ടിടമാണ് ഇപ്പോള്‍ ഉള്ളത്.ഇത്രയ‍ും നല്ല ഭൗതീകസാഹചര്യം കോഴിക്കോട് ജില്ലയില്‍ തന്നെ മറ്റൊര‍ു വിദ്യാലയത്തിന‍ും ഇല്ലായെന്ന് നിസ്സംശയം പറയാം. നിരവധി പ്രഗല്‍ഭരായ അധ്യാപികാ അധ്യാപകന്‍മാര്‍ ഇൗ വിദ്യാലയത്തില്‍ അക്ഷരജ്യോതി തെളിയിച്ചിട്ട‍ുണ്ട്. ശ്രീ.നാരായണക‍ുറ‍ുപ്പ് മാസ്റ്റര്‍, ശ്രീ.ക‍ുഞ്ഞിരാമക‍ുറ‍ുപ്പ് മാസ്റ്റര്‍, ശ്രീമതി.നാരായണി ടീച്ചര്‍, ശ്രീ.രാഘവക‍ുറ‍ുപ്പ് മാസ്റ്റര്‍, ശ്രീ. ഗോവിന്ദന്‍ മാസ്റ്റര്‍, ശ്രീമതി. ഗൗരി ടീച്ചര്‍, ശ്രീമതി. ശാന്ത ടീച്ചര്‍, ശ്രീമതി. പത്മാവതി ടീച്ചര്‍ എനിവരൊക്കെ മ‍ുന്‍കാലങ്ങളില്‍ പ്രധാനാധ്യാപികാ അധ്യാപകന്‍മാരായി പ്രവര്‍ത്തിച്ചവരാണ്. ശ്രീ. സി. സ‍ുഭാഷ്ചന്ദ്രന്‍ മാസ്റ്ററാണ് ഇപ്പോഴത്തെ പ്രധാനാധ്യാപകന്‍. പഠനവിഷയത്തില‍ും പാഠ്യേതര വിഷയത്തില‍ും ഇൗ വിദ്യാലയം മികവ് തെളിയിച്ചിട്ടുണ്ട്. മ‍ുന്‍കാലങ്ങളില്‍ കലാമേളയില‍ും പ്രവര്‍ത്തിപരിചയമേളയില‍ും ശാസ്‍ത്രമേളയില‍ുമൊക്കെത്തന്നെ എത്രയോതവണ ഒന്നാം സ്ഥാനം ലഭിച്ചിട്ട‍ുണ്ട്.പ്രഗല്‍ഭരായ വ്യക്തികളെ സംഭാവന ചെയ്യാന്‍ ഇൗ വിദ്യാലയത്തിന‍ു കഴിഞ്ഞിട്ട‍ുണ്ട്. ഡോ: ഗോപിനാഥ് മുതല്‍ ഇപ്പോഴത്തെ മാനേജര്‍ ശ്രീ. ഗോക‍ുലം ഗോപാലന്‍വരെ ഇൗ വിദ്യാലയത്തിലെ പ‍ൂര്‍വ്വ വിദ്യാര്‍ത്ഥികളായിര‍ുന്ന‍ുവെന്നത് ഏറെ അഭിമാനിക്കാവ‍ുന്ന കാര്യമാണ്. ഇതിനകം പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്ന‍ുനല്‍കാന്‍ ഇൗ വിദ്യാലയത്തിന് കഴിഞ്ഞിട്ട‍ുണ്ട്. വിദ്യാലയത്തിന്റെ ഉന്നമനത്തിന‍ുവേണ്ടി രാഷ്‍ട്രീയ സാമ‍ൂഹ്യ സാംസ്‍കാരിക രംഗത്ത‍ുള്ള മ‍ുഴ‍ുവനാള‍ുകള‍ുടെയ‍ും പിന്ത‍ുണയ‍ും സഹായവ‍ും ഞങ്ങള്‍ക്ക് ഉണ്ടാവ‍ുന്നത് ഏറെ സന്തോഷകരമായ കാര്യമാണ്

ഭൗതികസൗകര്യങ്ങള്‍

       എല്ലാ സൗകര്യങ്ങളോട‍ും ക‍ൂടിയ മ‍ൂന്ന് നില കെട്ടിടമാണ് ഇൗ വിദ്യാലയത്തിന‍ുള്ളത്. എല്ലാ ക്ലാസ് റ‍ൂമ‍ുകള‍ും വൈദ്യ‍ുതീകരിച്ചിട്ട‍ുണ്ട്. കമ്പ്യ‍ൂട്ടര്‍ റ‍ൂമ‍ും, സ്മാര്‍ട്ട് റ‍ൂമ‍ും,സയന്‍സ് ലാബ‍ും, വലിയ പ‍ുസ്തക ശേഖരമ‍ുള്ള ലൈബ്രറിയ‍ും, ക‍ുട്ടികള്‍ക്ക് കളിക്കാന്‍ പ്ലേഗ്രൗണ്ട‍ും, അതിവിശാലമായ അട‍ുക്കളയ‍ും, ആണ്‍ക‍ുട്ടികള്‍ക്ക‍ും പെണ്‍ക‍ുട്ടികള്‍ക്ക‍ും ആവിശ്യാന‍ുസരണം ടൈല്‍സ് പാകി വൃത്തിയാക്കിയ ശ‍ുചിമ‍ുറികള‍ും ഇൗ വിദ്യാലയത്തിന‍ുണ്ട്. ക‍ുടി വെള്ളത്തിന‍ു വേണ്ടി രണ്ട് കിണറ‍ുകള‍ും വെള്ളം ശ‍ുദ്ധീകരിക്കാന്‍ വാട്ടര്‍ പ്യ‍ൂരിഫയറ‍ും ഉണ്ട്. 	

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

<galary>

ഫോ‌ട്ടോ
ഫോട്ടോ

</galary>

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീ.നാരായണക‍ുറ‍ുപ്പ് മാസ്റ്റര്‍,
  2. ശ്രീ.ക‍ുഞ്ഞിരാമക‍ുറ‍ുപ്പ് മാസ്റ്റര്‍,
  3. ശ്രീമതി.നാരായണി ടീച്ചര്‍,
  4. ശ്രീ.രാഘവക‍ുറ‍ുപ്പ് മാസ്റ്റര്‍,
  5. ശ്രീ. ഗോവിന്ദന്‍ മാസ്റ്റര്‍,

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഡോ: ഗോപിനാഥ്
  2. ശ്രീ. ഗോക‍ുലം ഗോപാലന്‍
  3. എം.എം. രാജന്‍

വഴികാട്ടി

{{#multimaps: 11.624976,75.603447 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കുരിക്കിലാട്_യു_പി_എസ്&oldid=349728" എന്ന താളിൽനിന്ന് ശേഖരിച്ചത്