കാഞ്ഞിലേരി വെസ്റ്റ് എൽ പി എസ്
കാഞ്ഞിലേരി വെസ്റ്റ് എൽ പി എസ് | |
---|---|
വിലാസം | |
കാഞ്ഞിലേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-02-2017 | 14715 |
ചരിത്രം
മാലൂര്‍ ഗ്രാമ പഞ്ചായത്തിലെ 13ാം വാര്‍ഡില്‍ ഇടപ്പഴശ്ശി റോഡിനരികിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1920 നു മുമ്പ് ഈ വിദ്യാലയം ആരംഭിച്ചിരുന്നു.എങ്കിലും 1926ലാണ് ഔദ്യോഗിക അംഗീകാരം ലഭിച്ചത്.ശ്രീ രാമന്‍ നായരാണ് ഈ പ്രദേശത്തുള്ളവര്‍ക്ക് ആദ്യാക്ഷരം കുറിച്ചു നല്കിയത്.
ഈ സ്കൂളില്‍ ആദ്യമായി പഠിച്ചത് നങ്ങക്കി എന്ന പെണ്‍കുട്ടിയായിരുന്നു.സ്ഥാപക മാനേജര്‍ക്ക് ശേഷം ശ്രീ എം പി കുഞ്ഞിരാമന്‍ മാനേജരായി.1948ല്‍ അദ്ദേഹം സ്ഥാനം ഒഴിഞ്ഞു.ശ്രീ കെ വി നാരായണന്‍ നായര്‍ മാനേജരായി ചുമതലയെടുത്തു.അദ്ദേഹത്തില്‍ നിന്നും ആ പദവി സ്കൂളിലെ അധ്യാപകന്‍ ശ്രീ ടി വി കൃഷ്ണന്‍ നായര്‍ ഏറ്റുവാങ്ങി.1984ല്‍ അദ്ദേഹം മരണമടഞ്ഞതോടെ അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി സി ശാന്ത മാനേജരായി ഇന്നും തുടരുന്നു.
ഭൗതികസൗകര്യങ്ങള്‍
സ്കൂളിന് സ്വന്തമായ കെട്ടിടം ഉണ്ട്.1 മുതല്‍ 4 വരെയുള്ള ക്ളാസുകള്‍ക്ക് പുറമെ പ്രീ പ്രൈമറി വിഭാഗവും ഈ സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.വൈദ്യുതീകരിച്ച ക്ളാസ് മുറികള്‍,ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ശുചിമുറികള്‍,ടോയലറ്റ്,കമ്പ്യൂട്ടര്‍ റൂം,സ്റ്റോര്‍ റൂം എന്നിവ ഉണ്ട്.എന്നിരുന്നാലും കളിസ്ഥലത്തിന്റെ പരിമിതി ഒരു പോരായ്മയായി നിലനില്‍ക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വര്‍ഷങ്ങളായി ഉപജില്ലാ മത്സരങ്ങളില്‍ മികച്ച നേട്ടം കൈവരിക്കാനും ശാസ്ത്രമേളയില്‍ ജില്ലാതലം വരെ മത്സരിച്ച് വിജയം കൈവരിക്കാന്‍ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്.പ്രതിവാര ക്വിസ് മത്സരം,പിന്നാക്കക്കാര്‍ക്കുള്ള പ്രത്യേക പഠന ക്ലാസ്,സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം,പച്ചക്കറിക്കൃഷി,കരാട്ടെ പരിശീലനം എന്നിവ നടത്തി വരുന്നു.വിവിധ കലാപോഷണ പരിപാടികള്‍,പഠന യാത്രകള്‍,ഫീല്‍ഡ‍് ട്രീപ്പ്,സഹവാസ ക്യാമ്പ്,വാര്‍ഷികം എന്നിവ നല്ല രീതിയില്‍ നടത്തിപ്പോരുന്നു.