ഗവ.വി.എച്ച്.എസ്.എസ്.പല്ലാരിമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
16:36, 18 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27037 (സംവാദം | സംഭാവനകൾ)
ഗവ.വി.എച്ച്.എസ്.എസ്.പല്ലാരിമംഗലം
വിലാസം
പല്ലാരിമംഗലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ &ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
18-02-201727037




................................ == ചരിത്രം ==ജി വി എച് എസ് എസ് പല്ലാരിമംഗലം1932 ൽ കല്ലുംപുറത്തു ഇസ്മായിൽ

പരീത് ഹാജിയുടെ മാനേജ്മെന്റിന്റെ കീഴിൽ ഒരു ലോവർ പ്രൈമറി

വിദ്യാലയമായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ 1948 സർക്കാരിന്

കൈമാറി 1963 ൽ അപ്പെർപ്രൈമറി യും1968 ൽ ഹൈ സ്കൂൾ ആയും

ഉയർത്തപ്പെട്ടു .1984 ൽ വി എച് എസ് ഈ കോഴ്സ് ആരംഭിച്ച സ്കൂൾ

1992 ൽ വജ്രജൂബിലി ആഘോഷിച്ചു 2004 ൽ +2 ആരംഭിക്കുകയും പ്ലാറ്റിനം

ജൂബിലി ആഘോഷിച്ചു


ആദ്യ അഡ്മിഷൻ മലയാള മാസം 05/10/1107 ആരംഭിച്ചു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

ആമുഖം

കാര്‍ഷീക മേഖലയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന സാധാരണക്കാരും സാധുക്കളും തിങ്ങിപാര്‍ത്തിരുന്ന ഒരുപ്രദേശമാണ് പല്ലാരിമംഗലം. സമൂഹത്തിന്റെ ഭാവി പരോഗതിക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ശരിക്കും മനസിലാക്കിയവരായിരുന്നു ഇന്നാട്ടിലെ പൂര്‍വ്വപിതാക്കന്‍മാര്‍‍. അവരുടെ ത്യാഗോജ്ജലമായപ്രവര്‍ത്തനത്തിന്റെ പൂര്‍ത്തികരണമായിരുന്നു 1932 ല്‍ അന്‍സാദസ്സിബിയാന്‍ എന്ന പേരില്‍ സ്ഥാപിതമായ പ്രാഥമീക വിദ്യാലയം. ഒരു സ്വകാര്യ വിദ്യാലയമായിട്ടാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. പൗരമുഖ്യനായ കല്ലുംപുറത്ത് ഇസ്മായില്‍ പരീത് ഹാജിയെ പ്രഥമ മാനേജരായി തെരഞ്ഞെടുക്കകയുണ്ടായി. പതിനാറ് വര്‍ഷക്കാലം ഇതേ സ്വകാര്യമാനേജ്മെന്റില്‍ പ്രൈമറി വിദ്യാലമായി നിലനിന്ന ഈസ്കൂള്‍ 1948ല്‍ സര്‍ക്കാരിന് കൈമാറുകയാണ് ഉണ്ടായത്. തുടര്‍ന്നിങ്ങോട്ട് ഈസ്ഥാപനം പുരോഗതിയുടെ ഓരോ പടവുകളും വിജയകരമായിത്തന്നെ പിന്നിടുകയുണ്ടായി. 1962 ല്‍ അപ്പര്‍ പ്രൈമറി വിദ്യാലമായി മാറിയ ഈസ്ഥാപനം 1968 ല്‍ ആണ് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്.1984 ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിദ്യാലമായി മാറുകയുണ്ടായി. 60 വര്‍ഷങ്ങള്‍ പിന്നിട്ട ഈ കലാലയം 1992 ല്‍ വജ്രജൂബിലി ആഘോഷിക്കുകയുണ്ടായി.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങള്‍

ഇന്നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന ഹയര്‍സെക്കണ്ടറി വിഭാഗും 2004-2005 വര്‍ഷത്തില്‍ ആരംഭിച്ചു. അതേ കാലയളവില്‍തന്നെ കെ.ജി ക്ലാസുകള്‍(ഇംഗ്ളീഷി മീഡിയം) ആരംഭിക്കുകയുണ്ടായി. ഇന്ന് ഇവിടെ സമാന്തരമായി പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഉണ്ട്. വിദ്യാര്‍ത്ഥികളുടെ പഠനമേഖല വ്യാപകവും വിജ്ഞാനപ്രദവുമാക്കുന്നതിന്റെ ഭാഗമായി ഇവിടെ ഇന്റര്‍നെറ്റ് സൗകര്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു കംപ്യൂട്ടര്‍ ലാബ് ,സ്മാര്‍ട്ട് ക്ലാസ്സ് റൂം, എജ്യൂസാറ്റ് എന്നിവ സജീവമായി പ്രവര്‍ത്തിച്ച് വരുന്നു.2008 മാര്‍ച്ചില്‍ ഈ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമുചിതമായി ആഘോഷിക്കുകയുണ്ടായി. ഇന്നാട്ടിലെ ഏക ആശാകേന്ദ്രമായിരുന്ന ഈ സരസ്വതീ ക്ഷേത്രത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി നാടിന്റെ നാനാഭാഗങ്ങളില്‍ സേവനമനുഷ്ടിച്ചുവരുന്ന ജീവനക്കാരുടെ എണ്ണം നിരവധിയാണ്. ഇന്നും ഈ ഗ്രാമത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിച്ച് ഈ കലാലയം പൂര്‍വ്വാധികം ഭംഗിയോടെ പ്രവര്‍ത്തിച്ചു വരുന്നു.


മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


വര്‍ഗ്ഗം: സ്കൂള്‍


== മേല്‍വിലാസം == ജി വി എച് എസ് എസ് പല്ലാരിമംഗലം,പല്ലാരിമംഗലം.പി .ഒ (അടിവാട് )

പിന്‍ കോഡ്‌ : 686671 ഫോണ്‍ നമ്പര്‍ : 0485-2562340 ഇ മെയില്‍ വിലാസം :pallarimangalam27037@gmail.com