ഗവ. യു. പി. എസ്. പടിഞ്ഞാറ്റിൻകര
ഗവ. യു. പി. എസ്. പടിഞ്ഞാറ്റിൻകര | |
---|---|
വിലാസം | |
പടിഞ്ഞാറ്റിൻകര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-02-2017 | 39257 |
കൊല്ലം ജില്ലയിൽ കൊട്ടാരക്കരതാലൂക്കിൽ കൊട്ടാരക്കര മുനിസിപ്പാലിറ്റിയില്‍ ഇരുപത്തിയേഴാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്നസര്‍ക്കാര്‍ വിദ്യാലയമാണ് പടിഞ്ഞാറ്റിന്‍കര യു.പി.എസ്. ഒന്നു മുതല്‍ഏഴുവരെ ക്ലാസുകളിലായി നൂറോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു. മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രീ പ്രൈമറി വിഭാഗവും വിദ്യാലയത്തിനുണ്ട്.
ചരിത്രം
ശ്രീമാന്‍ മൂസദ് എന്ന വ്യക്തി മുന്‍കൈയെടുത്തു സ്ഥാപിച്ച വിദ്യാലയം പിന്നീട് N.S.S കരയോഗത്തിനു കൈമാറുകയായിരുന്നു 1961ല്‍ വിദ്യാലയം സര്‍ക്കാറിനു് കൈമാറി.3km അകലെ ഗവ.ഠൗണ്‍ യു.പി.എസും2km അകലെ അവണൂര്‍സ്കൂളും മാത്രമുള്ളപ്പോള്‍ ഈ പ്രദേശത്തെ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് ആശാകേന്ദ്രമായി ഈ സ്കൂള്‍ സര്‍ക്കാര്‍ മേഖലയില്‍നിലവില്‍ വന്നു ദേശീയ അധ്യാപക അവാര്‍ഡു ജേതാവ് ശ്രീമാന്‍ രാഘവന്‍ പിള്ള വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകനായിരുന്നു. ,പ്രശസ്ത സിനിമാ നടന്‍ ശ്രീ.സായികുമാര്‍,തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ സേവനമനുഷ്ഠിക്കുന്ന പ്രശസ്തരായ പലരും ആദ്യക്ഷരം കുറിച്ച വിദ്യാലയമാണിത്
== ഭൗതികസൗകര്യങ്ങള്‍
കൊട്ടാരക്കര പട്ടണത്തിന്റെ ഹ്യദയ ഭാഗത്തുനിന്നും ഏതാണ്ട് ഒരു കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ തലയുയര്‍ത്തിനില്‍ക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഈ സ്ക്കൂള്‍.
പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും അഭിമാന പൂര്‍വ്വമായ വിജയം കൈവരിച്ച ഈ സരസ്വതീ ക്ഷേത്രം വിദ്യ കൊണ്ടും പരിശുദ്ധികൊണ്ടും സമ്പന്നമാണ്. അനേകം വിദ്യാര്‍ത്ഥികളെ ഉന്നതങ്ങളിലേക്കെത്തിക്കുവാന്‍ ഇതിനു സാധിച്ചിട്ടുണ്ട്. പഠനരംഗത്തു ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഈ സ്കൂൾ. മികച്ച കമ്പ്യൂട്ടർ ലാബ്, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം കുട്ടികൾക്ക് കളിക്കാൻയോഗ്യമായ ഉപകരണങ്ങൾ, എല്ലാ സൗകര്യങ്ങളോടുകൂടിയ നാലു കെട്ടിടം. ശുചിമുറി, ശുദ്ധജല ലഭ്യത, സൗണ്ട് സിസ്റ്റം ക്രമീകൃതമായ ക്ലാസ്സ്മുറികൾ, അസംബ്ളി ഹാൾ,ജ്യോതി ശാസ്ത്രലാബ്, കുട്ടികളുടെ റേഡിയോസ്റ്റേഷന്‍ വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. ഐറ്റി ക്ലബ്ബ് മാത്തമാറ്റിക്ക് ക്ളബ്ബ് സോഷ്യല്‍ സ്റ്റഡീസ് ക്ളബ്ബ് ഹെല്‍ത്ത്ക്ലബ്ബ് സയന്‍സ് ക്ലബ്ബ്
==
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ശ്രീമതി.L വല്‍സമ്മ [ ഹെഡ്മിസ്ട്രസ് 2006 to 2016]
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.0026686,76.7641956 |zoom=13}}