ഉള്ളടക്കത്തിലേക്ക് പോവുക

ജി. എച്ച്. എസ്സ്. കുഴൂർ/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
16:20, 7 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23033 (സംവാദം | സംഭാവനകൾ) (ADDED DESCRIPTION and photo)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതിദിനം

ജൂൺ 5 -ാം തിയതി പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ കൊണ്ടുവന്ന തൈകൾ സ്‌കൂളിൽ നട്ടു. പരിസ്ഥിതിദിന പ്രതിജ്ഞ എടുത്തു. ചിത്രരചന, പോസ്റ്റർ രചന ,പരിസ്ഥിതിദിന ക്വിസ് തുടങ്ങി വിവിധ പരിപാടികൾ നടന്നു

സ്‌കൂൾബസ് ഫ്ലാഗ് ഓഫ് ചടങ്ങ്

ബഹു. ചാലക്കുടി എം.പി. ശ്രീ ബെന്നി ബെഹനാൻ അവർകൾ അനുവദിച്ച സ്‌കൂൾ ബസിൻ്റെ ഫ്ലാഗ് ഓഫ് ചടങ്ങ് ജൂൺ 1 ന് രാവിലെ 11 മണിയ്ക്ക് ബഹു. എം പി നിർവ്വഹിച്ചു. സ്‌കൂൾ പ്രധാനധ്യാപിക ശ്രീമതി ജീജ ടീച്ചർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. സാജൻ കൊടിയൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സിൽവി ടീച്ചർ വിശിഷ്ടാതിഥിയായിരുന്നു. തുടർന്ന് SSLC ക്ക് ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കും LSS നേടിയ വർക്കും ഒന്നാം ക്ലാസിൽ മികച്ച രീതിയിൽ ഡയറി എഴുതിയവർക്കും സമ്മാനങ്ങൾ നൽകി.

പ്രവേശനോത്സവം 2026-27

2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 രാവിലെ 10 മണിക്ക് വാർഡ് മെമ്പർ ശ്രീമതി ആൻസി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക ശ്രീമതി ജീജ ടീച്ചർ സ്വാഗതമാശംസിച്ച ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് ശ്രീ ബിനുരാജ് അധ്യക്ഷനായി. എസ് എം സി ചെയർമാൻ ശ്രീ മോഹൻദാസ് ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് പുതുതായി വിദ്യാലയപ്രവേശനം നേടിയ കുരുന്നുകൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പരിപാടിയിൽ സന്നിഹിതരായിരുന്ന എല്ലാവർക്കും മധുരം വിതരണം ചെയ്തു