ഉള്ളടക്കത്തിലേക്ക് പോവുക

ജി എം യു പി എസ് മാവൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:32, 7 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vidya Kelangath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ പ്രവേശനോൽസവം 2026-27

മാവൂർ പഞ്ചായത്ത്തല പ്രവേശനോൽസവം 2026 പാഠം 1 പുതുയുഗ വിദ്യാലയം ജൂൺ 1 ന് മാവൂർ ജി എം യുപി സ്‌കൂളിൽ വെച്ച് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മുനീറത്ത് ടീച്ചർ നിർവ്വഹിച്ചു. സോഫ്റ്റ്‌സ്കിൽ ട്രെയിനറും കമ്മ്യൂണിക്കേറ്ററുമായ ശ്രീ പ്രദീപ് കുമാർ കെ.പി മുഖ്യാതിഥി ആയിരുന്നു . ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഗീതാമണി ആധ്യക്ഷം വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി.കെ.ടി മിനി ടീച്ചർ സ്വാഗതം പറഞ്ഞു . SMC ചെയർമാൻ ഉസ്‌മാൻ , അലി മംഗലശ്ശേരി, നാസർ വളപ്പിൽ, വിവിധ വാർഡ് മെമ്പർമാരായ ഉമാദേവി ഫൗസിയ, അനസ്, എൻ.പി അഹമ്മദ് അഷ്‌റഫ് കെ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.

ഒന്നാം ക്ലാസിലെ കുട്ടികൾക്കായി ബഹുമാനപ്പെട്ട എം.എൽ .എ ശ്രീ റസാഖ് മാസ്റ്ററുടെയും (അക്ഷരമിഠായി ) മാവൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെയും സമ്മാനവിതരണം ഉണ്ടായിരുന്നു. പ്രീപ്രൈമറി കുട്ടികൾക്കായി സ്‌കൂളിലെ സ്‌റ്റാഫ് സെക്രട്ടറി ആശ ടീച്ചർ സമ്മാനങ്ങൾ നൽകി. സ്കൂൾ എസ് ആർ ജി കൺവീനർ ശ്രീമതി ഷൈനി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു .