Schoolwiki:എഴുത്തുകളരി/Rasheedibnumuhammed
പകിട്ട് 2K25

അൽ ഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ, ചേറാനല്ലൂർ സംഘടിപ്പിച്ച “ പകിട്ട് 2K25” സ്കൂൾ കലോത്സവം കലയും കഴിവും കൈകോർത്ത ഒരു ആഘോഷമായി മാറി. സെപ്റ്റംബർ 16,17 തീയതികളിലായി നടന്ന കലോത്സവം സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു.
രണ്ടു ദിവസങ്ങളിലായി നടന്ന വിവിധ മത്സരങ്ങളിൽ വിദ്യാർത്ഥികൾ ആവേശപൂർവ്വം പങ്കെടുത്തു. ഓരോ വേദിയിലും ടീമുകൾ തമ്മിൽ ശക്തമായ മത്സരമാണ് അരങ്ങേറിയത്. ലൈവ് സ്കോർ സംവിധാനം ഉൾപ്പെടുത്തിയതോടെ കാണികൾക്കും വിദ്യാർത്ഥികൾക്കും കൂടുതൽ ഉത്സാഹം പകരാൻ പരിപാടിക്ക് സാധിച്ചു.
ആവേശകരമായ മത്സരത്തിനൊടുവിൽ ടീം സെലസ്റ്റിയ 341 പോയിന്റ് നേടി ചാമ്പ്യന്മാരായി. 308 പോയിന്റ് നേടിയ അറോറ ടീം രണ്ടാം സ്ഥാനവും 201 പോയിന്റ് നേടിയ ലുമിന ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികച്ച പ്രകടനത്തിന് സെലസ്റ്റിയ ടീമിലെ ദേവനന്ദ എൽ.പി ബെസ്റ്റ് പെർഫോർമറായി തിരഞ്ഞെടുക്കപ്പെട്ടു.
വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും ട്രോഫികളും ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ വിതരണം ചെയ്തു. റിസൾട്ട് പ്രഖ്യാപനങ്ങൾ അടക്കം സ്ക്രീൻ വഴി ആയതുകൊണ്ട് വിദ്യാർത്ഥികൾ കൂടുതൽ കൗതുകവും ശ്രദ്ധേയമായി. മികച്ച സാങ്കേതിക സംവിധാനങ്ങളോടെ സംഘടിപ്പിച്ച കലോത്സവം വിദ്യാർത്ഥികളുടെ കലാപാടവം വിളിച്ചോതുന്ന മനോഹരമായ അനുഭവമായി മാറി.
- പകിട്ട് 2K25
സ്റ്റാഫ് സെക്രട്ടറി സൂര്യകേശവൻ നന്ദി രേഖപ്പെടുത്തി.