സ്മാർട്ട് മോം


സ്‌കൂൾ പ്രവർത്തനങ്ങളിൽ അമ്മമാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനോടൊപ്പം, അവരുടെ സാങ്കേതിക വൈദഗ്ധ്യം (Technical Skills) സ്‌കൂളിന്റെ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ 'ജെൻസി' (Gen Z) അമ്മമാർക്ക് സാങ്കേതിക വിദ്യയിലുള്ള അറിവ് സ്‌കൂളിന്റെ പബ്ലിസിറ്റി ബ്രാൻഡിംഗ്, അക്കാദമിക് സഹായങ്ങൾ എന്നിവയ്ക്ക് വലിയ രീതിയിൽ ഗുണകരമാകും
അമ്മമാരുടെ ഇടയിലുള്ള ഡിജിറ്റൽ കഴിവുകളെ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
സ്‌കൂൾ പരിപാടികൾക്കായി ആകർഷകമായ പോസ്റ്ററുകൾ നിർമ്മിക്കുക.
കുട്ടികൾക്കായി നൂതനമായ രീതിയിലുള്ള വർക്ക് ഷീറ്റുകൾ തയ്യാറാക്കുക.
സ്‌കൂൾ സോഷ്യൽ മീഡിയ പേജുകളിലേക്കും മറ്റുമായി നിലവാരമുള്ള വീഡിയോകൾ നിർമ്മിക്കുക.
അമ്മമാരുടെ സർഗ്ഗാത്മകതയും സാങ്കേതിക പരിജ്ഞാനവും സ്‌കൂളിന്റെ പ്രവർത്തനങ്ങളുമായി ചേർത്തുനിർത്തുന്നത് വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കും.
ഈ കൂട്ടായ്മയിലൂടെ സ്മാർട്ട് മോം സ്കൂളിനെ കൂടുതൽ മികവിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.