ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

അന്താരാഷ്ട്ര ഹിന്ദി ദിനാചരണം

നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രചാരണത്തിനായുള്ള അന്താരാഷ്ട്ര ഹിന്ദി ദിനം 2025 ജനുവരി 10 ന് സ്കൂളിൽ സമുചിതമായി ആചരിച്ചു പരിപാടിയുടെ ഭാഗമായി പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നീ മത്സരങ്ങൾ  യുപി ക്ലാസുകളിലെ കുട്ടികൾക്കായി  സംഘടിപ്പിച്ചു.

C-LIFT-creative Literacy Initiative for Fortering Talent

ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2024- 25 വായനാ പരിപോഷണ പരിപാടി

'ഉയരെ' വായന പരിപോഷണ പരിപാടി ചെമ്മനാട് പഞ്ചായത്ത് പരിധിയിൽപ്പെട്ട എല്ലാ സ്കൂളുകളിലും നടപ്പിലാക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി ജനുവരി 15 2025 ബുധനാഴ്ച ജി യുപിഎസ് ചെമ്മനാട് വെ സ്റ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ശ്രീ കൃഷ്ണകുമാർ പള്ളിയത്തിന്റെ നേതൃത്വത്തിൽ ചെമ്മനാട് പഞ്ചായത്തിലെ ഹെഡ്മാസ്റ്റർ, SRG കൺവീനർമാർ എന്നിവർക്ക് ഒരു ഏകദിന പരിശീലനം നടത്തി. ശ്രീ ഇബ്രാഹിമൻസൂർ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അധ്യക്ഷത വഹിച്ച പരിപാടി ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ മെഹ്റൂഫ് എം കെ, വാർഡ് മെമ്പർ ശ്രീ അമീർ ബി പാലോത്ത്, ഡയറ്റ് പ്രിൻസിപ്പൽ ഡോക്ടർ രഘുരാമ ഭട്ട്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ അഗസ്റ്റിൻ ബർണാഡ് വിദ്യാഭ്യാസ ഉപ്പഡയറക്ടർ ശ്രീ മധു സൂദനൻ എന്നിവരുടെ സാന്നിധ്യം പരിപാടിയെ കൂടുതൽ മനോഹരമാക്കി.

എഴുത്തുകൂട്ടം, വായനാക്കൂട്ടം സ്കൂൾതല ഏകദിന ശില്പശാല

ഭാഷ കേവലം ആസിവിനിമയത്തിന് മാത്രമല്ലെന്ന് ആശ കൊണ്ട് അനുഭൂതി കൂടി വിനിമയം നടക്കേണ്ടതുണ്ട് എന്ന ഓർമ്മപ്പെടുത്തലോടെ ബഡ്ഡിങ് റൈറ്റേഴ്സ് എഴുത്തുകൂട്ടം വായനാക്കൂട്ടം ഏകദിന ശില്പശാല സ്കൂൾതല പരിപാടി 29 1 20 25 ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു 5, 6 ,7 ക്ലാസുകളിൽ നിന്നായി 45 കുട്ടികൾ പങ്കെടുത്തു .10 മണിക്ക് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചു. ഹെഡ്മാസ്റ്റർ പിടി ബെന്നി സാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ പിടിഎ പ്രസിഡണ്ട് ശ്രീ മഹറൂഫ് എം കെ ഉദ്ഘാടകനായി. സീനിയർ അസിസ്റ്റൻറ് ശ്രീ അജിൽ കുമാർ , പിടിഎ എക്സിക്യൂട്ടീവ് ശ്രീ ഇഖ്ബാൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം 10 30 ന് ക്ലാസ് ആരംഭിച്ചു. അധ്യാപികയും കവയി ത്രിയുമായ ശ്രീമതി ജ്യോതി ലക്ഷ്മി, ശ്രീമതി ഷബീബ എന്നിവരു ടെ നേതൃത്വത്തിൽ വളരെ രസകരവും വിജ്ഞാനപ്രദവുമായ രീതിയിൽ ക്ലാസ് മുന്നോട്ട് പോയി. കുഞ്ഞു രചനകൾ എല്ലാം ചേർത്ത് 'കുഞ്ഞോളങ്ങൾ 'എന്ന മാഗസിൻ തയ്യാറാക്കി. കുട്ടികളിൽ നിന്ന് നൂറ, ഷക്കൂർ എന്നിവർ ക്ലാസിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവച്ചു .സ്നേഹൽ നന്ദി പറഞ്ഞു.

2025 ജനുവരി 30 രക്തസാക്ഷിത്വ ദിനാചരണം

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് ജി യു പി എസ് ചെമ്മനാട് വെസ്റ്റിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു നാലു മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികൾ അസംബ്ലിയിൽ പങ്കെടുത്തു. പിടിഎ പ്രസിഡണ്ട് ശ്രീ മെഹറൂഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ വാർഡ് മെമ്പർ ശ്രീ അമീർ ബി പാലോത്ത് സാന്നിധ്യം വഹിച്ചു. ഹെഡ്മാസ്റ്റർ പിടി ബെന്നി സാർ രാജ്യത്തെ കുറിച്ചും മുഖ്യപ്രഭാഷകനായി കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.

ബുലന്ദ് -2025 -ജനുവരി 30

അക്കാദമിക കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി പഠനശിബിരംപിടിഎ പ്രസിഡണ്ട് ശ്രീ മെഹറൂഫ് എം കെ

ഉദ്ഘാടനം ചെയ്തു. നാലാം ക്ലാസ് മുതൽ ഉള്ള കുട്ടികളിൽ ഹിന്ദി ഭാഷയുടെ വിത്ത് പാകാനും അവരിൽ താൽപര്യം ജനിപ്പിക്കുവാനും വേണ്ടി തുടങ്ങിയ പരിപാടിയിൽ വിഷയം അവതരിപ്പിച്ചത് പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ നാസർ കുരുക്കൾ ആയിരുന്നു. ഹിന്ദി ഭാഷാ പഠനം ലളിതവും രസകരവുമായ രീതിയിൽ അവതരിപ്പിച്ചത് കുട്ടികളിൽ താൽപര്യം ജനിപ്പിച്ചു.കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് ഉദ്ഘാടനം

കുട്ടികളിൽ ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്താനും പേടി കൂടാതെ ഒഴുകോടെ ഇംഗ്ലീഷ് സംസാരിക്കാനും കുട്ടികളെ പ്രാപ്തമാക്കുന്നതിന്റെ ഭാഗമായി ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ആരംഭിച്ചു. ഉദ്ഘാടനം ശ്രീ മെഹറൂഫ് എം കെ നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡൻറ് ശ്രീ നാസർ കുരിക്കളിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഇംഗ്ലീഷ് ടീച്ചറും ട്രെയിനറുമായ ശ്രീമതി ഷെർലിഹൈ സിന്ത് ക്ലാസ് നയിച്ചു. കളികളിലൂടെയും പാട്ടിലൂടെയും കുട്ടികളിൽ ഉണ്ടായ ഇംഗ്ലീഷിനോടുള്ള ഭയത്തെ ഒരു പരിധിവരെ മാറ്റിയെടുക്കാൻ ടീച്ചർക്ക് സാധിച്ചു. ഹെഡ്മാസ്റ്റർ പിടി ബെന്നി സാറിൻറെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ ശ്രീമതി ജസീന കെ സ്വാഗതം പറഞ്ഞു

യോങ് മൂഡോ ഗെയിംസിൽ സ്വർണ്ണം നേടിയ കുട്ടികളെ ആദരിച്ചു-2025 ഫെബ്രുവരി 12

കേരള ടീമിന് വേണ്ടി കളിച്ച ജി യു പി എസ് ചെമ്മനാട് വെസ്റ്റിലെ കുട്ടികളെ സാറാസ് റെഡിമേയ്ഡ് ഷോപ്പ് ഉടമ പി കെ താഹ കുട്ടികൾക്ക് വസ്ത്രങ്ങൾ നൽകി ആദരിച്ചു ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ പി ടി ബെന്നി മാസ്റ്റർ പി.ടി.എ പ്രസിഡൻറ് ശ്രീ മെഹറൂഫ് എംകെ,  വൈസ് പ്രസിഡൻറ് ശ്രീ നാസർ കുരിക്കൾ, കായിക അധ്യാപകൻ ശ്രീ മനോജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് ഉദ്ഘാടനം

കുട്ടികളിൽ ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്താനും പേടി കൂടാതെ ഒഴുകോടെ ഇംഗ്ലീഷ് സംസാരിക്കാനും കുട്ടികളെ പ്രാപ്തമാക്കുന്നതിന്റെ ഭാഗമായി ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ആരംഭിച്ചു. ഉദ്ഘാടനം ശ്രീ മെഹറൂഫ് എം കെ നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡൻറ് ശ്രീ നാസർ കുരിക്കളിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഇംഗ്ലീഷ് ടീച്ചറും ട്രെയിനറുമായ ശ്രീമതി ഷെർലിഹൈ സിന്ത് ക്ലാസ് നയിച്ചു. കളികളിലൂടെയും പാട്ടിലൂടെയും കുട്ടികളിൽ ഉണ്ടായ ഇംഗ്ലീഷിനോടുള്ള ഭയത്തെ ഒരു പരിധിവരെ മാറ്റിയെടുക്കാൻ ടീച്ചർക്ക് സാധിച്ചു. ഹെഡ്മാസ്റ്റർ പിടി ബെന്നി സാറിൻറെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ ശ്രീമതി ജസീന കെ സ്വാഗതം പറഞ്ഞു

ഗണിതോത്സവം ശാസ്ത്രോത്സവം- ഫെബ്രുവരി 18 -2025

ഗവൺമെൻറ് യുപി സ്കൂൾ ചെമ്മനാട് വെസ്റ്റിന്റെ ഗണിതോത്സവം ശാസ്ത്രോത്സവം എന്നപേരിൽ പ്രീ പ്രൈമറി രക്ഷിതാക്കൾക്കുള്ള ശില്പശാല രാവിലെ 9 30ന് പുതിയ പള്ളി മദ്രസ ഹാളിൽ നടന്നു. പി ടി. എ പ്രസിഡണ്ട് ശ്രീ എം കെ മഹറൂഫിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് വാർഡ് മെമ്പർ ശ്രീ അമീർ ബി പാലോത്ത് ആണ്. രക്ഷിതാക്കൾക്കുള്ള പ്രത്യേക ക്ലാസ് ബി ആർ സി ട്രെയിനർ ആയ ശ്രീ കെ സുധീഷ് നയിച്ചു. രക്ഷിതാക്കൾക്ക് ആവേശം പകർന്ന ക്ലാസ് തികച്ചും വേറിട്ട ഒരു അനുഭവമായി മാറി.

ബുലന്ദ് കമ്മ്യൂണിക്കേറ്റീവ് ഹിന്ദി ക്ലാസ് ഫോർത്ത് സ്റ്റാൻഡേർഡ് സ്റ്റുഡൻസ് -2025-ഫെബ്രുവരി 21

നാലാം ക്ലാസിലെ കൂട്ടുകാർക്ക് വേണ്ടി അക്കാദമിക കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തുടങ്ങിയ 'ഹിന്ദി പഠനശിബിരം  '.- കുട്ടികളുടെ ആശയവിനിമയത്തിന് പ്രാധാന്യം നൽകുന്ന പരിപാടി .സ്പെഷ്യൽ സെഷൻ കൈകാര്യം ചെയ്യുന്നതിനായി ഹിന്ദി പ്രചാര സഭയുടെ ട്രെയിനർ ആയ ശ്രീ സുനിൽകുമാർ കെ എൻ ആയിരുന്നു. കുട്ടികളോട് ഹിന്ദിയിൽ മാത്രം ആശയവിനിമയം ചെയ്തത് ഹിന്ദി ഭാഷ കുട്ടികൾക്ക് അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ആത്മവിശ്വാസം നൽകാൻ സാറിന് കഴിഞ്ഞു.

ANNUAL DAY CELEBRATION -2025-ഫെബ്രുവരി 28

ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ പ്രീപ്രൈമറി കുട്ടികളുടെ 21-മത് വാർഷികം നടത്തി. ഫെബ്രുവരി 28ന് ഉച്ചയ്ക്ക് 2 30ന് തുടങ്ങിയ പരിപാടി വൈകുന്നേരം 6 30 വരെ നീണ്ടുനിന്നു. കുട്ടികളുടെ ഡാൻസും പാട്ടുമായി വാർഷികം വാർഷികം തികച്ചും വ്യത്യസ്ത നിലവാരം പുലർത്തി. എക്സിക്യൂട്ടീവ് മെമ്പർ ശ്രീ സി എൽ ഇഖ്ബാലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പി ടി എ പ്രസിഡൻറ് ശ്രീ മെഹറൂഫ് എം കെ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീ അമീർ ബി പാലോത്ത് മുഖ്യ അതിഥിയായ പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ ബെന്നി സാർ സ്വാഗതം പറയുകയും എസ്.എം.സി ചെയർമാൻ ശ്രീ താരിഖ് കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു .സീനിയർ അസിസ്റ്റൻറ് ശ്രീമതി ഷെരീഫ ടീച്ചർ പരിപാടിക്ക് നന്ദി അറിയിക്കുകയും ചെയ്തു. രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയോടു കൂടി നടന്ന വാർഷിക വാർഷികത്തിൽ പ്രൈമറി  ടീച്ചർമാരുടെ അഹോരാത്രപ്രയത്നം പരിപാടിയെ വേറിട്ട് നിർത്തി.

2025 മാർച്ച് 1- അധ്യാപകർക്കുള്ള മാനേജ്മെൻറ് ട്രെയിനിങ്

ക്ലാസ് മുറികളിൽ നിന്നുള്ള വിരസത ഒഴിവാക്കാനും പുതു പുത്തൻ ആശയങ്ങൾ കുട്ടികളിൽ എത്തിക്കാനും ടീച്ചേഴ്സിന്റെ ഡെവലപ്മെന്റിനും വേണ്ടി ജി യു പി എസ് ചെമ്മനാട് വെസ്റിൽ ശ്രീ പി ഗംഗാധരൻ (Rtd AEO Hosdurg) ൻ്റെ ആഭിമുഖ്യത്തിൽ മാ നേജ്മെൻറ് ട്രെയിനിങ് സംഘടിപ്പിച്ചു.

മുഴുനീളെ ക്ലാസിന് പകരമായി വിവിധതരം ആക്ടിവിറ്റിയിലൂടെ ആയിരുന്നു സാർ ക്ലാസ് നയിച്ചത് അതുകൊണ്ട് രണ്ടു മണിക്കൂർ ഒരു മുഷിപ്പോ മടുപ്പോ ആർക്കും തോന്നിയിട്ടുണ്ടാവില്ല. മാത്രവുമല്ല ക്ലാസ്സിൽ നല്ല മോട്ടിവേഷൻ ഫീൽ ചെയ്യുകയും ഉണ്ടായി. മാർച്ച് 1 ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെ ഉണ്ടായ ക്ലാസ്സിൽ ഹെഡ്മാസ്റ്റർ സ്വാഗതം പറയുകയും പിടിഎ പ്രസിഡണ്ട് ശ്രീ മഹറൂഫ് എം കെ ആശംസ അറിയിക്കുകയും ചെയ്തു എസ് ആർ ജി കൺവീനർ ശ്രീമതി പ്രസീന  നന്ദി അറിയിച്ചു

ബോധവൽക്കരണ പഠന ക്ലാസ്

ശ്രീ കൂത്താട്ടുകുളം വിജയകുമാർ(  National Trainer,Rtd Headmaster ) സാറിൻ്റെ നേതൃത്വ ത്തിൽ 26.05.2025 ന് രക്ഷിതാക്കൾക്കായി   ബോധവൽക്കരണ പഠന ക്ലാസ് സംഘടിപ്പിച്ചു.

പ്രവേശനോത്സവം

2025 26 അധ്യയന വർഷത്തെ പ്രവേശനോത്സവം 2 .6. 2025 തിങ്കളാഴ്ച ജി. യു.പി.എസ് . ചെമ്മ നാട് വെസ്റ്റ് സമുചിത മായി ആഘോഷിച്ചു. കയ്യിൽ ബലൂണും തലയിൽ പ്രവേശനോത്സവം എന്നെഴുതിയ തൊപ്പിയും അണിയിച്ചാണ് അധ്യാപകർ കുരുന്നുകളെ വരവേറ്റത് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും മധുരം നൽകി ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ അമീർ ബി പാലോത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ശ്രീ മെഹറൂഫ് എം കെ അധ്യക്ഷത വഹിച്ചു സ്വാഗതം പറഞ്ഞു പ്രസിഡൻറ് ശ്രീമതി ഷ രീഫ ടീച്ചർ , സ്റ്റാഫ് സെക്രട്ടറി ശ്രീ മുജീബ് മാസ്റ്റർ, മുനീർ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.

ഔഷധപച്ച

     ചെമ്മനാട് വെസ്റ്റ് ജി യു പി സ്കൂളിൽ ഔഷധപച്ച ഔഷധതോട്ട നിർമ്മാണം ആരംഭിച്ചു. പരിസ്ഥിതിനത്തിന്റെ ഭാഗമായി ചെമ്മനാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഔഷധസസ്യങ്ങൾ വിതരണം ചെയ്തു സഹകരണ ബാങ്ക് സെക്രട്ടറി പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ബെന്നി മാഷ് സീറോ പ്ലാസ്റ്റിക് മേഖലയായി ചെമ്മനാട് വെസ്റ്റ് സ്കൂളും പരിസരവും മാറണം എന്ന സന്ദേശം നൽകി.സീനിയർ അസിസ്റ്റന്റ് ഷെരീഫ ടീച്ചർ അധ്യാപകകോർഡിനേറ്റർമാർ പരിപാടിക്ക് നേതൃത്വം നൽകി.

ചെമ്മനാട് വെസ്റ്റിൽ ഭാഷോത്സവം ആരംഭിച്ചു.

ചെമ്മനാട് വെസ്റ്റ് ഗവ. യു.പി. സ്കൂളിൽ ഭാഷാ ക്ലബുകളുടെ ഉദ്ഘാടനവും വായന പക്ഷാചരണവും ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർ അമീർ ബി. പാലോത്ത് ഉദ്ഘാടനം ചെയ്തു. ദേശീയ അധ്യാപക അവാർഡ് ജേതാവ് വി. ശ്രീനിവാസ് സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഭാഷാ ക്ലബ്ബുകളുടെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ കോർത്തിണക്കി ഭാഷോത്സവ പരിപാടിയും ആരംഭിച്ചു. പി.ടി.എ. പ്രസിഡൻ്റ് എം.കെ. മഹ്റൂഫ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.ടി.ബെന്നി സ്വാഗതവും എസ്.ആർ.ജി. കൺവീനർ എം.കെ. സൗമ്യ നന്ദിയും പറഞ്ഞു. എസ്.എം.സി. ചെയർമാൻ പി.താരിഖ്, പി.ടി.എ. വൈസ് പ്രസിഡൻ്റ് നാസർ കുരിക്കൽ, കെ. ജെസീന, എം. മുജീബ് റഹ്മാൻ, പി.കെ. ഷബീബ, കെ.പി. സ്മിലു തുടങ്ങിയവർ നേതൃത്വം നൽകി.

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


അങ്കണവാടിയിലേക്ക് സമ്മാനങ്ങളുമായി നല്ലപാഠം കുട്ടികൾ

ചെമ്മനാട് : ശിശുദിനത്തിൽ പുത്തൻ കളിപ്പാട്ടങ്ങളുമായി കൈനിറയെ സ്നേഹസമ്മാനങ്ങളുമായി സ്നേഹ യാത്രയുമായി നല്ലപാഠം അംഗങ്ങൾ. ഗവ : യു പി സ്കൂൾ ചെമ്മനാട് വെസ്റ്റിലെ നല്ലപാഠം അംഗങ്ങൾ ആണ് കൈ നിറയെ കളിപ്പാട്ടങ്ങളുമായി ചെമ്മനാട് മണലിലെ അങ്കണവാടിയിലേക്ക് കൂട്ടുകാരെ കാണാനെത്തിയത്. സ്കൂളിൽ സ്ഥാപിച്ച ടോയ് ബോക്സിൽ ലഭിച്ച കളിപ്പാട്ടവുമായി ആവേശത്തോടെയാണ് അങ്കണവാടിയിലേക്ക് പോയത്.

       നല്ലപാഠം അധ്യാപക കോർഡിനേറ്റർമാരായ മുജീബ് റഹ്‌മാൻ, രഞ്ജിനി, വിദ്യാർത്ഥി കോർഡിനേറ്റർമാരായ അലിൻ, ഷസാന എന്നിവർ നേതൃത്വം നൽകി

പ്രമാണം:11453-greeshmolsavam-2025.jpg