സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26
പ്രവേശനോത്സവം - റിപ്പോർട്ട് 2025 - 26

പൊന്നുരുന്നി സി കെ സി എച്ച് എസ്സിൽ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ വച്ച് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എം സി ഏവർക്കും സ്വാഗതം ആശംസിച്ചു. അച്ചടക്കം, വിനയം, അനുസരണം, കൃത്യത എന്നീ മൂല്യങ്ങൾക്ക് വിദ്യാർത്ഥികൾ ജീവിതത്തിൽ പ്രാധാന്യം നല്കണമെന്ന് ടീച്ചർ സ്വാഗത പ്രസംഗത്തിൽ ഓർമിപ്പിച്ചു.
യോഗത്തിന്റെ അധ്യക്ഷൻ പിടിഎ പ്രസിഡന്റ് ശ്രീ പി.ബി സുധീർ, സമൂഹത്തിലെ വിപത്തുകളിൽ വീഴാതെ ജാഗ്രത പാലിക്കണമെന്നും നിയമങ്ങളെക്കുറിച്ച് കുട്ടികൾ ബോധവാന്മാരാകണമെന്നും പ്രസംഗത്തിൽ സൂചിപ്പിച്ചു. ബി സി എം കോളേജിലെ റിട്ട. പ്രൊഫ. ശ്രീമതി മോനമ്മ കൊക്കാട് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മാതാപിതാക്കൾ കുട്ടികൾക്ക് നല്ല മാതൃകയാകണമെന്നും ലഹരിക്കെതിരെ വിദ്യാർത്ഥികൾ ജാഗ്രതയുള്ളവരാകണമെന്നും പ്രൊഫസർ ഓർമ്മിപ്പിച്ചു. വാർഡ് കൗൺസിലർ ശ്രീമതി സി ഡി ബിന്ദു എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനോത്സവത്തിന്റെ മംഗളങ്ങൾ ആശംസിച്ചു. വിദ്യാർത്ഥികൾ പ്രവേശനോത്സവഗാനംആലപിച്ചു.10-ാo ക്ലാസ് വിദ്യാർത്ഥിനി സി കൃഷ്ണപ്രിയ ആലപിച്ച കവിത ഏറെ ഹൃദ്യമായിരുന്നു.
പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി നവാഗതരായ വിദ്യാർത്ഥികൾക്ക് ചണബാഗ് സമ്മാനിച്ചു.തുടർന്ന് സീനിയർ അധ്യാപിക ശ്രീമതി മെർലിൻ വില്യം ഏവർക്കും കൃതജ്ഞത അർപ്പിച്ചു. ദേശീയഗാനത്തോടെ യോഗം സമംഗളം സമാപിച്ചു
https://youtube.com/shorts/H-TYVSqtaN4?feature=shared-CKCHS Praveshanolsavam video
ലഹരി വിരുദ്ധ അവബോധ പ്രവർത്തന റിപ്പോർട്ട് 2025-26
പൊന്നുരുന്നി സി.കെ.സി. ഹൈസ്കൂളിൽ 2025-26 അധ്യയന വർഷത്തെ ലഹരിക്കെതിരെയുള്ള അവബോധ പ്രവർത്തനങ്ങൾ ജൂൺ മൂന്നാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു. അദ്ധ്യാപിക ശ്രീമതി ഷിജി ജോസ് ലഹരി വിരുദ്ധ സന്ദേശം നൽകി.10E യിലെ ഹൈഫ ഫാത്തിമ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 7D യിലെ ഖദീജ സിവ, 8A യിലെ എസ്തേർ അനൂപ് ജോർജ് എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി.10B യിലെ സി.കൃഷ്ണപ്രിയ, 5C യിലെ ടിയാന സി.എം. എന്നിവർ ലഹരി വിരുദ്ധ കവിത ആലപിച്ചു. ഒമ്പതാം ക്ലാസിലെ കുട്ടികൾ ദേവിക കെ. എസ്സിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശം എഴുതിയ പ്ലക്കാർഡുകളുമായി വിദ്യാർത്ഥികൾ സൈക്കിൾ റാലി നടത്തി. ഓരോ ക്ലാസിലും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം നൽകി. ക്ലാസ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ഓരോ ക്ലാസിലും ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
https://youtu.be/DfdFnZ9EjQU?feature=shared-ANTI DRUG DAY
റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി പ്രവർത്തന റിപ്പോർട്ട് 2025 -2026
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൊന്നുരുന്നി സി.കെ.സി ഹൈസ്കൂളിൽ ജൂൺ നാലിന് റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സ്കൂൾ വാഹന സഞ്ചാരം, ട്രാഫിക് നിയമങ്ങൾ എന്നിവയെ ആസ്പദമാക്കി വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.7 D യിൽ പഠിക്കുന്ന കുമാരി ഖദീജ സിവ റോഡ് സുരക്ഷയെക്കുറിച്ച് വിശദമായ വിവരണം നല്കി. ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നതിന് ഒമ്പതാം ക്ലാസിലെ കുട്ടികൾ ട്രാഫിക് സൈൻബോർഡുകൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള റോൾപ്ലേ നടത്തുകയുണ്ടായി.റോഡ് സൈനുകൾ, മുദ്രാവാക്യങ്ങൾ, ഗതാഗത നിയമങ്ങൾ എന്നിവ എഴുതിയ പ്ലക്കാർഡുകളുമായി കുട്ടികൾ റാലി നടത്തി.
ലോക പരിസ്ഥിതി ദിനം-റിപ്പോർട്ട്
പൊന്നുരുന്നി സി.കെ.സി.എച്ച്.എസ് 2025-26 അധ്യയന വർഷത്തിലെ ലോക പരിസ്ഥിതി ദിനാഘോഷം ജൂൺ അഞ്ചാം തീയതി രാവിലെ 10 മണിക്ക് നടത്തപ്പെടുകയുണ്ടായി. ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എം.സി. ഏവർക്കും സ്വാഗതം ആശംസിച്ചു.വൈറ്റില കൃഷിഭവൻ കൃഷി ഓഫീസർ ശ്രീ രമേശ് കുമാർ സാർ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി കവിത ആലാപനത്തിലൂടെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം നമ്മിൽ ഓരോരുത്തരിലും ആണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുവാൻ എല്ലാവരും ശ്രമിക്കണമെന്ന് ആഹ്വാനം ചെയ്തു.പി.ടി.എ. പ്രസിഡണ്ട് ശ്രീ സുധീർ സാർ സന്ദേശം നൽകുകയുണ്ടായി. വിദ്യാർത്ഥി പ്രതിനിധികളായ ഗംഗ മുരളീധരൻ, അൽമിയ അമീർ എന്നിവർ പരിസ്ഥിതിയെക്കുറിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറക്കുന്നതിനെക്കുറിച്ചും സന്ദേശം നൽകി.വിദ്യാർത്ഥികൾ കൊക്കഡാമ ബോളുകൾ ഉണ്ടാക്കി കൊണ്ടു വരികയും ഔഷധസസ്യങ്ങളും മറ്റു വൃക്ഷത്തൈകളും കൊണ്ടുവന്നു പരസ്പരം കൈമാറുകയും ചെയ്തു.അധ്യാപിക പ്രതിനിധി നയന ജെക്സി നന്ദി പ്രകാശിപ്പിച്ചു .സ്കൂൾ ഗായക സംഘം പരിസ്ഥിതി ഗാനങ്ങൾ ആലപിച്ചു.ഏവരും കൂടി സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു.പ്രത്യേകം തയ്യാറാക്കിയ ഗ്രോബാഗുകളിൽ വിവിധ ഇനം പച്ചക്കറി തൈകൾ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ നട്ടു.പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനായി വിദ്യാർത്ഥികൾ നിർമിച്ച കോട്ടൺ ബാഗുകൾ വിശിഷ്ടാതിഥികൾക്ക് സമ്മാനിക്കുകയും പൊതുനിരത്തിൽ വിതരണം ചെയ്യുകയും ചെയ്തു . പ്ലക്കാഡുകളും പോസ്റ്ററുകളും തയ്യാറാക്കി കൊണ്ടുവന്ന് വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ റാലി നടത്തി . ഉപന്യാസ രചന, പരിസ്ഥിതി ക്വിസ്, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ നടത്തി.വിത്തുകൾ പരസ്പരം കൈമാറി നവാഗതർ പരിസ്ഥിതി ദിന പ്രവർത്തനങ്ങളിൽ പങ്കാളികളായി. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വർഷത്തിൽ ഉടനീളം നിലനിൽക്കണമെന്ന സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കുവാൻ ഈ പരിസ്ഥിതി ദിനത്തിന് സാധിച്ചു.
https://youtu.be/KinygC7CASs?feature=shared-CKCHS ENVIRONMENT DAY VIDEO
കായികം, ആരോഗ്യം, കായിക ക്ഷമത ദിനാഘോഷ പ്രവർത്തന റിപ്പോർട്ട്
തിയതി: 09/06/2025
CKCHS Ponnurunni സ്കൂളിൽ കായികം, ആരോഗ്യം, കായികക്ഷമത എന്നിവയെ ആസ്പദമാക്കി നടന്ന ദിനാഘോഷം വലിയ ഉത്സാഹത്തോടെയും പങ്കാളിത്തത്തോടെയും സംഘടിപ്പിക്കപ്പെട്ടു. പരിപാടിയുടെ പ്രധാന ലക്ഷ്യം വിദ്യാർത്ഥികൾക്ക് കായികത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുകയും ആരോഗ്യകരമായ ശീലങ്ങൾ വികസിപ്പിക്കാനും പ്രേരിപ്പിക്കുകയുമായിരുന്നു.
സ്കൂൾ പ്രധാനാധ്യാപക ശ്രീമതി ടീന എം സി ആരോഗ്യത്തിന്റെ മൂല്യവും കുട്ടികളുടെ മൊത്തമായ വളർച്ചയിലുണ്ടാകുന്ന കായികപ്രവർത്തനങ്ങളുടെ പങ്കും വിശദീകരിച്ചു.
പ്രമുഖ അതിഥിയായി എത്തിയ ഡോ. ജോൺ ജോസഫിന് ( ഹൃദ്രോഗ വിദഗ്ധൻ, ലിസി ഹോസ്പിറ്റൽ ), പിടിഎ പ്രസിഡന്റ് പിബി സുധീർ എന്നിവർക്ക് ടീന ടീച്ചർ സ്വാഗതം നൽകി. ഡോക്ടർ കായികക്ഷമതയുടെ വിശദവിവരങ്ങളും, വിദ്യാർത്ഥികൾ എങ്ങനെ ആരോഗ്യപരമായി മുന്നേറണം എന്നതിനെക്കുറിച്ചും മനോഹരമായ പ്രഭാഷണം നടത്തി. ദൈനം ജീവിതത്തിൽ മെച്ചപ്പെട്ട ആരോഗ്യം കൈവരിക്കാൻ ആയിട്ട് എന്തൊക്കെ ചെയ്യണം എന്നുള്ള കാര്യങ്ങൾ അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് കുമാരി മാളവിക പ്രമോദ് നന്ദി പറഞ്ഞു ഔദ്യോഗികമായ ചടങ്ങുകൾ പൂർത്തിയാക്കി. തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ ലഘു ഫിറ്റ്നസ് ഡെമോൺസ്ട്രേഷൻ സൂമ്പ സംഘടിപ്പിക്കുകയുണ്ടായി. വിദ്യാർത്ഥി പ്രതിനിധികളായ Ryka Angelina Raju 8E - വ്യക്തി ശുചിത്വത്തിനെ കുറിച്ചും C krishnapriya 10 B- ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ, ഉറക്കം
Malavika pramod 9A വ്യായാമ ശീലങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് എടുത്തു. കുട്ടികളിൽ ആരോഗ്യം, ആരോഗ്യ വളർത്തിയെടുക്കുന്നതിൽ കായികത്തിന്റെ പങ്ക് എന്നിവയെക്കുറിച്ച് വ്യക്തമായ അവബോധം ഉണ്ടാക്കിയെടുക്കാൻ ഇന്നത്തെ ദിനാഘോഷം കൊണ്ട് സാധിക്കുകയുണ്ടായി.
https://youtu.be/T7Raapk0oGA?feature=shared-video
ഡിജിറ്റൽ അച്ചടക്കം ദിനാഘോഷ പ്രവർത്തന റിപ്പോർട്ട്
തീയതി : 10/06/2025
പൊന്നുരുന്നി CKC ഹൈ സ്കൂളിൽ ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തിൽ ഒരു പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഡിജിറ്റൽ ലോകത്തിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ചും, അതിലെ അപകടസാധ്യതകളെക്കുറിച്ചും വിദ്യാർത്ഥികളിൽ ബോധവൽക്കരണം നൽകുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ഉദ്ദേശ്യം.
ഈ പരിപാടിയിൽ മൂന്ന് വിദ്യാർത്ഥി പ്രതിനിധികൾ ക്ലാസ് കൈകാര്യം ചെയ്ത് മൂന്ന് പ്രധാന വിഷയങ്ങളെക്കുറിച്ച് വിശദമായി പഠിപ്പിച്ചു: സൈബർ ഗ്രൂമിംഗ്, സൈബർ ബുള്ളിയിംഗ്, ഡിജിറ്റൽ അച്ചടക്കം .
1. സൈബർ ഗ്രൂമിംഗ്: ആദ്യ ക്ലാസ് Jazin Bin Muhammed (9A)കൈകാര്യം ചെയ്തു. സൈബർ ഗ്രൂമിംഗ് എന്താണ്, ഇത് എങ്ങനെ സംഭവിക്കുന്നു, കുട്ടികൾ ഇതിൽ നിന്ന് എങ്ങനെ സംരക്ഷണം നേടാമെന്നതിനെക്കുറിച്ച് വിശദമായി വിശദീകരിച്ചു. അതിന് പുറമേ, ചില യാഥാർത്ഥ്യ ഉദാഹരണങ്ങളും സുരക്ഷാ മാർഗ്ഗങ്ങളും അവതരിപ്പിച്ചു.
2. സൈബർ ബുള്ളിയിംഗ്: രണ്ടാമത്തെ ക്ലാസ് Priyadarshini. P (9D) നയിച്ചു. ഓൺലൈനിൽ നടക്കുന്ന ബുള്ളിയിംഗിന്റെ വകഭേദങ്ങൾ, അത് മാനസികാരോഗ്യത്തിൽ ഉണ്ടാക്കുന്ന ദോഷങ്ങൾ, അതിനെ എങ്ങനെ നേരിടണം എന്നിവ വിശദീകരിച്ചു. ഡിജിറ്റൽ ലോകത്തും അകത്തും സ്‌നേഹവും കരുണയും കാണിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും പറഞ്ഞു.
3. ഡിജിറ്റൽ അച്ചടക്കം: അവസാന ക്ലാസ് Lily Soneeta (9C)നയിച്ചു. മൊബൈൽ, ഇന്റർനെറ്റ് പോലുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ, സമയനിയന്ത്രണം എന്നിവ ഉൾപ്പെടുത്തി. ഡിജിറ്റലും യഥാർത്ഥ ലോകവുമായുള്ള സന്തുലിതമായ ബന്ധം നിലനിർത്താൻ വേണ്ട നിർദേശങ്ങളും പങ്കുവച്ചു.
ക്ലാസുകൾ വളരെ രസകരവും ബോധവത്കരണപരവുമായിരുന്നതിനാൽ അധ്യാപകരും വിദ്യാർത്ഥികളും അതിന്റെ നേട്ടങ്ങളെ കുറിച്ച് പ്രശംസ അറിയിച്ചു.
"പൊതുമുതൽ സംരക്ഷണം" ദിനാഘോഷ പ്രവർത്തന റിപ്പോർട്ട്
തിയതി - 11.6.2025
പൊന്നുരുന്നി സി കെ സി എച്ച് എസിൽ പൊതുമുതൽ സംരക്ഷണം എന്ന വിഷയത്തിൽ 11. 6. 2025ന് ഒരു പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പൊതുമുതൽ എന്തുകൊണ്ട് സംരക്ഷിക്കപ്പെടണം എന്നതിനെക്കുറിച്ച് ചെറിയ ക്ലാസ് മുതൽ തന്നെ കുട്ടികളിൽ അവബോധം ഉളവാക്കുകയും ക്ലാസ് മുറികളിലെ ഫർണിച്ചറുകൾ ഡിജിറ്റൽ ഉപകരണങ്ങൾ ക്യാമ്പസുകളിലെ പൊതുസൗകര്യങ്ങൾ ശുചിമുറി തുടങ്ങിയവയെല്ലാം പരിപാലിക്കേണ്ടത് അനിവാര്യമാണ് എന്ന ധാരണ കുട്ടികളിൽ ഉണ്ടാക്കുകയും ചെയ്യുകയാണ് ഈ പരിപാടിയുടെ പ്രധാന ഉദ്ദേശം.
ഈ ദിനാഘോഷത്തോടനുബന്ധിച്ച് ആറാം ക്ലാസിലെ കുട്ടികൾ മനോഹരമായ ധാരാളം പോസ്റ്ററുകളും പ്ലക്കാർഡുകളും ഉണ്ടാക്കി കൊണ്ടുവന്നു ഇവയുമായി കുട്ടികൾ ഗ്രൗണ്ടിൽ നിരന്ന് റാലി നടത്തപ്പെടുകയുണ്ടായി. ഹെഡ്മാസ്റ്റർ ഇവർക്ക് സ്വാഗതം ആശംസിച്ചു. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയാതിരിക്കുന്നത് പൊതുമുതൽ സംരക്ഷണം ആണെന്നും ക്ലാസ് മുറിയിലെ ഭിത്തി, ഡെസ്ക്ക്, ബെഞ്ച്, എന്നിവ വരച്ചും കുത്തിയും വൃത്തികേട് ആക്കാതിരിക്കുന്നത് ക്ലാസ് റൂം സംരക്ഷണം ആണെന്നും ടീച്ചേഴ്സ് കുട്ടികളെ ബോധ്യപ്പെടുത്തി. ആറാം ക്ലാസിലെ കുട്ടികൾ ആയ ആൻലിയ, അഞ്ജലി, ഹനാൻ റസാൻ, ശിവദ, ലക്ഷ്മിപ്രിയ, ഭവ്യ ബിനു എന്നിവർ പൊതുമുതൽ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗിക്കുകയും മറ്റു കുട്ടികൾ വളരെ അച്ചടക്കത്തോടെ അത് കേട്ടിരിക്കുകയും ചെയ്തു. അധ്യാപികമാരായ ശ്രീമതി ലിയ വർഗീസ് ശ്രീമതി ഷിമ ആന്റണി ശ്രീമതി നവ്യ ജോസഫ്, ശ്രീമതി ലീന പി ജി, ശ്രീമതി പ്രോസ്പിരിൻ എം എ. എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ പരിപാടിക്ക് മനോഹരമായ പോസ്റ്ററുകളും കൈകളിലേന്തി കൊച്ചുകുട്ടികൾ നടത്തിയ റാലി കൂടുതൽ മാറ്റുകൂട്ടി.
"പരസ്പര സഹകരണത്തിന്റെ പ്രാധാന്യം" ദിനാഘോഷ പ്രവർത്തന റിപ്പോർട്ട്
തീയതി:12/06/2025
പൊന്നുരുത്തി സി കെ സി എച്ച് എസ് പരസ്പര സഹകരണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ 12/06 2025ഒരു പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പരസ്പര സഹകരണം ചെറിയ ക്ലാസ്മുതൽ തന്നെ കുട്ടികളിൽ അവബോധം ഉളവാക്കേണ്ടത് അത്യാവശ്യമാണെന്ന് അതിന്റെ പ്രാധാന്യത്തെക്കുറിച്ചും 10 E യിലെ ഹൈഫ ഫാത്തിമ കുട്ടികളെ അസംബ്ലിയിൽ ഉദ്ബോധിപ്പിച്ചു. റാഗിംഗ് എന്ന പരസ്പരസാഹകരണത്തെ തകർക്കുന്ന വിപത്തിനെ കുറിച്ച് 9 c ലില്ലി സോണിറ്റ വളരെ ഭംഗിയായി അസംബ്ലിയിൽ അവതരിപ്പിച്ചു ഹെഡ്മിസ്ട്രസ് സ്വാഗതം ആശംസിച്ചു. പരസ്പരസഹകരണത്തിന്റെ അഭാവം വിദ്യാർത്ഥികളിൽ സമൂഹജീവിതത്തിൽ ഒത്തിരി പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഹെഡ്മിസ്ട്രസ് കുട്ടികളെ ഉദ്ബോധിപ്പിച്ചു.
ക്രോഡീകരണ റിപ്പോർട്ട്
2025-26 അധ്യയന വർഷത്തിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസപദ്ധതിയോട് അനുബന്ധിച്ച് കുട്ടികളിൽ വികസിക്കേണ്ട പൊതു ധാരണകളെ ആധാരമാക്കി, ദ്വൈവാര അടിസ്ഥാനത്തിൽ വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു.ജൂൺ 3 ചൊവ്വാഴ്ച ആരംഭിച്ച പ്രവർത്തനങ്ങൾ ജൂൺ 13 വെള്ളിയാഴ്ച അവലോകന യോഗത്തിലൂടെ പര്യവസാനിച്ചു.ഈ ദിനങ്ങളിൽ അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ പി.ടി.എ, എം.പി.ടി അംഗങ്ങളും മികച്ച പങ്കാളിത്തം പദ്ധതിയുടെ നടത്തിപ്പിന് നൽകി.
ജൂൺ 3 ചൊവ്വാഴ്ച ലഹരി വിനിയോഗക്കെതിരെയുള്ള അവബോധ പ്രവർത്തനങ്ങൾ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു.അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് ലഹരി വിനിയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് സംസാരിച്ചും, ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലിയും, ഫ്ലാഷ് മോബ്, കവിത തുടങ്ങിയവ അവതരിപ്പിച്ചും വിദ്യാർത്ഥികൾക്ക് അവബോധം പകർന്നു.
ജൂൺ 4 ബുധനാഴ്ച റോഡ് സുരക്ഷയെ ക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ നടത്തി.റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,സ്കൂൾ വാഹന സഞ്ചാരം, ട്രാഫിക് നിയമങ്ങൾ എന്നിവയെ ആസ്പദമാക്കി റോൾപ്ലേ, റോഡ് സൈനുകളുടെ പ്രദർശനം, പ്ലക്കാർഡുകളുയി കുട്ടികളുടെ നേതൃത്വത്തിൽ റാലി തുടങ്ങിയ പ്രവർത്തനങ്ങൾ അന്നേ ദിനം സംഘടിപ്പിച്ചു.
ജൂൺ 5 വ്യാഴാഴ്ച വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽക്കരണം തുടങ്ങിയ വിഷയങ്ങളെ ആധാരമാക്കി മാർഗ്ഗനിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി. അതോടൊപ്പം ലോക പരിസ്ഥിതി ദിനവും വിപുലമായി ആചരിച്ചു. വൈറ്റില കൃഷിഭവൻ ഓഫീസർ രമേശ് കുമാർ അന്നേ ദിന സന്ദേശം കൈമാറി. മാത്രമല്ല വിദ്യാർത്ഥികൾ കൊക്കഡാമ ബോളുകൾ നിർമ്മിച്ച് പ്രദർശിപ്പിക്കുകയും, വൃക്ഷത്തൈകൾ പരസ്പരം കൈമാറുകയും, നടുകയും ചെയ്തു.
ജൂൺ 9 തിങ്കളാഴ്ച കായികം, ആരോഗ്യം, കായികക്ഷമത തുടങ്ങിയ വിഷയങ്ങൾ ചർച്ചാവിധേയമാക്കി.ലിസി ഹോസ്പിറ്റലിലെ സീനിയർ ഹൃദ് രോഗ വിദഗ്ധനായ ഡോക്ടർ ജോൺ ജോസഫ് മുഖ്യാതിഥിയായി എത്തുകയും, കുട്ടികളോട് ആരോഗ്യകരമായ ജീവിതശൈലികൾ പിന്തുടരേണ്ട പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.തുടർന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഘു ഫിറ്റ്നസ് ഡെമോൺസ്ട്രേഷൻ സൂമ്പയും സംഘടിപ്പിച്ചു.
ജൂൺ 10 ചൊവ്വാഴ്ച ഡിജിറ്റൽ അച്ചടക്കത്തെ ആധാരമാക്കി അവബോധ പ്രവർത്തനങ്ങൾ നടപ്പിലാക്കി.സൈബർ ഗ്രൂമിംഗ്, സൈബർ ബുള്ളിയിംഗ്, ഡിജിറ്റൽ അച്ചടക്കം തുടങ്ങിയ വിഷയങ്ങൾ അടിസ്ഥാനമാക്കി വിദ്യാർത്ഥികൾ ക്ലാസ്സുകൾ നയിച്ചു.ഈ ക്ലാസ്സുകൾക്ക് വിദ്യാലയത്തിന്റെ പ്രത്യേക അനുമോദനം ലഭിക്കുകയുണ്ടായി.
ജൂൺ 11 ബുധനാഴ്ച പൊതുമുതൽ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ചുള്ള മുഖ്യധാരണകൾ വിദ്യാർത്ഥികളുമായി പങ്കിട്ടു.വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ അന്നേ ദിന പ്രവർത്തനങ്ങൾ, കുട്ടികളുടെ ലഘു പ്രസംഗങ്ങളിലൂടെയും,പൊതുമുതൽ സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്ലക്കാർഡുകൾ പിടിച്ചുള്ള റാലിയിലൂടെയും മനോഹരമായി സമാപിച്ചു.
ജൂൺ 12 വ്യാഴാഴ്ച റാഗിങ്, വൈകാരിക നിയന്ത്രണമില്ലായ്മ, പരസ്പര സഹകരണത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ അവലോകന വിധേയമാക്കി.അതോടൊപ്പം ബാലവേല വിരുദ്ധ ദിനവും ആചരിച്ചു.ഈ വിഷയങ്ങളെ ആധാരമാക്കി വിദ്യാർത്ഥികൾ നടത്തിയ റേഡിയോ പ്രഭാഷണവും ലഘു പ്രസംഗങ്ങളും അന്നേ ദിനത്തിലെ ശ്രദ്ധാകേന്ദ്രങ്ങളായി.
ജൂൺ 13 വെള്ളിയാഴ്ച രണ്ട് ആഴ്ച്ചകളിലായി സംഘടിപ്പിച്ച ബോധവൽക്കരണ പ്രവർത്തനങ്ങളെ, കുട്ടികളുടെ നേതൃത്വത്തിൽ ക്രോഡീകരണ വിധേയമാക്കി.ഓരോ ദിവസവും നടന്ന പ്രവർത്തനങ്ങളെ യു.പി, എച്ച്.എസ് വിദ്യാർത്ഥികൾ, സംക്ഷിപ്തമായി അവലോകനം ചെയ്ത് സംസാരിച്ചു.
ഇത്തരത്തിൽ വിദ്യാർത്ഥികളിൽ സാമൂഹികവും വ്യക്തിഗതവുമായ മൂല്യബോധങ്ങൾ വളർത്തുന്നതിന് മികവുറ്റ പ്രവർത്തനങ്ങൾക്കാണ് വിദ്യാലയം സാക്ഷ്യം വഹിച്ചത്.പഠിതാക്കളുടെ സമഗ്രമായ വളർച്ചകൾക്കൊപ്പം അറിവിന്റെ സമഗ്രതയും ഈ പദ്ധതിയിലൂടെ നിർവഹിച്ചതായി വിലയിരുത്താം.
"ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തന റിപ്പോർട്ട് "
തീയതി : 18/06/2025
പൊന്നുരുന്നി സി. കെ. സി ഹൈസ്കൂളിൽ 2025-2026 അധ്യായന വർഷത്തെ അവബോധന പ്രവർത്തനങ്ങളുടെ ഭാഗമായി June 18 ആം തീയതി ഉച്ചയ്ക്ക് രണ്ടരയ്ക് സ്കൂൾ മൾട്ടിമീഡിയ റൂമിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുള്ള അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു.
വിദ്യാർത്ഥികളിൽ പുതിയ അറിവുകൾ പകർന്നു നൽകുകയും സാമൂഹിക ഉത്തരവാദിത്തം വളർത്തുകയുമായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.
ക്ലാസ്സിൽ പങ്കെടുക്കാൻ എത്തിയവരെ പ്രധാന അധ്യാപിക ശ്രീമതി ടീന ടീച്ചർ സ്വാഗതം ആശംസിച്ചു. തുടർന്ന് പിടിഎ പ്രസിഡന്റ് ശ്രീ പി ബി സുധിർ അധ്യക്ഷ പ്രസംഗം നടത്തി.
എക്സ്സൈസ് പ്രെവെൻറ്റീവ് ഓഫീസർ ശ്രീ ഫ്രഡ്‌ഡി ഫെർണാൻഡസ് അവബോധ ക്ലാസ്സ് നടത്തി. ലഹരിയുടെ ദൂഷ്യഫലം, ശിക്ഷ നടപടികൾ, എന്തിനോടും നോ പറയേണ്ട പ്രാധാന്യം എന്നിങ്ങനെ വിദ്യാർത്ഥികളുടെ നല്ല ഭാവിക് ഗുണമാകുന്ന ഒട്ടേറെ കാര്യങ്ങൾ ഫ്രഡ്‌ഡി സർ അവരിലേക് എത്തിച്ചു. വിദ്യാർത്ഥികളോട് നല്ല ഒരു സൗഹൃദവും വാത്സല്യവും സാറിന്റെ വാക്കുകളിൽ ഉണ്ടായിരുന്നു.
ഡോ ആന്റണി, ഡോ നിരുപമ, ഡോ രഞ്ജു, ഡോ ലാവണ്യ തുടങ്ങിയവരും ക്ലാസ്സിൽ പങ്കാളികളായി. ക്ലാസ്സിന്റെ അവസാനം ലഹരി വിരുദ്ധ പ്രതിജ്ഞാ കുട്ടികൾ ഏറ്റു ചൊലി. 9E ലെ ജനിറ്റ വിബിന്ദാസ് നന്ദി ആശംസിച്ചു.
ജൂൺ 19 വായനദിനം- റിപ്പോർട്ട്
പൊന്നുരുന്നി സി.കെ.സി.എച്ച്.എസ്സിൽ 2025-26 അധ്യയന വർഷത്തിൽ, പി.എൻ പണിക്കരുടെ ഓർമദിനമായ ജൂൺ 19 വായനദിനമായി ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ ഈശ്വര പ്രാർത്ഥനയെത്തുടർന്ന് ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എം സി വായനദിന സന്ദേശം നല്കിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. അധ്യാപിക ശ്രീമതി അനീഷ കെ.ജെ ഏവർക്കും വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പത്താം ക്ലാസ് വിദ്യാർത്ഥികളായ കുമാരി കൃഷ്ണപ്രിയ കവിത ആലപിക്കുകയും കുമാരി ഹെന ജോഷി ഗ്രന്ഥപാരായണം നടത്തുകയും ചെയ്തു. കുമാരി മാളവിക പ്രമോദ് വായനദിന ആശംസ നല്കി. വിദ്യാർത്ഥിനി കുമാരി ആഷ്മി രതീഷ് സ്വന്തം കഥ അവതരിപ്പിച്ചു.VII Aയിലെ ആസിയ നർവിൻ സ്വന്തം കവിത ആലപിച്ചു. കുമാരി ഹൈഫ ഫാത്തിമയുടെ കൃതജ്ഞതയോടെ യോഗം സമംഗളം സമാപിച്ചു.
യോഗാ ദിനാചാരണം
2025 യോഗാ ദിനം പൊന്നുരുന്നി CKCHS സ്ക്കൂളിൽ 23/6/2025 തിങ്കളാഴ്ച രാവിലെ 10 മണിക്ക് വിപുലമായി ആഘോഷിച്ചു. മൾട്ടി മീഡിയ റൂമിൽ കൂടിയ യോഗത്തിൽ പ്രധാനാധ്യാപിക ശ്രീമതി ടീന എം സി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് ശ്രീമതി ശുഭ പി പി യോഗത്തിൽ സന്നിഹിതയായിരുന്നു. വിശിഷ്ടാതിഥിയായ എത്തിയത് രാജഗിരി വിദ്യാലയത്തിലെ യോഗാ ഇൻസ്ട്രക്ടർ ആയ ശ്രീമതി തെരേസാ ഏഞ്ചൽ ആയിരുന്നു. അധ്യാപികയായ ശ്രീമതി സുമന യോഗാദിന സന്ദേശം നൽകി സംസാരിച്ചു. തുടർന്ന് ശ്രീമതി തെരേസാ ഏഞ്ചൽ കുട്ടികൾക്ക് വളരെയധികം പ്രയോജനകരങ്ങളായ യോഗാസനങ്ങൾ പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്തു. യോഗാഭ്യാസം എല്ലാവരും നിത്യജീവിതത്തിൻ്റെ ഭാഗമാക്കണമെന്ന് അവർ പ്രത്യേകം ഓർമ്മിപ്പിച്ചു. തുടർന്ന് 7 A വിദ്യാർത്ഥിനിയായ കുമാരി ആഷ്മി രതീഷ്, 8 B വിദ്യാർത്ഥിയായ മാസ്റ്റർ കാർത്തിക് വിജയ്, 8 D വിദ്യാർത്ഥിനിയായ അൽമിയ അമീർ എന്നിവർ ക്ലാസിനെ കുറിച്ചുള്ള അവരുടെ അനുഭവങ്ങൾ പങ്കു വെച്ചു. കായിക അദ്ധ്യാപകനായ ശ്രീ ഡൊമിനിക് ഏവർക്കും നന്ദി അർപ്പിച്ചതോട് കൂടി യോഗം സമംഗളം പര്യവസാനിച്ചു.
വായനദിന പക്ഷാചരണത്തോടനുബന്ധിച്ചുള്ള പ്രവർത്തന റിപ്പോർട്ട്
തീയതി : 25/06/2025
പൊന്നുരുന്നി സി.കെ.സി ഹൈസ്ക്കൂളിൽ 2025-26 അധ്യായന വർഷത്തെ വായനദിന പക്ഷാചരണത്തോടനുബന്ധിച്ച് പൊന്നുരുന്നി ഗ്രാമീണ വായനശാലയുടെയും സ്പിക് മ്യാകെയു ടെയും അഭിമുഖ്യത്തിൽ ജൂൺ 25-ാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് 2. 30 ന് മൾട്ടിമീഡിയ റൂമിൽ കൂച്ചിപ്പുടി വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. പൊന്നുരുന്നി ഗ്രാമീണ വായനശാല സെക്രട്ടറി ഇ.എസ്.സ്റ്റാലിൻ ഏവർക്കും സ്വാഗതം ആംശസിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എം. ആർ സുരേന്ദ്രൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും , മലയാള സാഹിത്യക്കാരന്മാരെപരിചയപ്പെടുത്തുകയും ചെയ്തു. സീനിയർ അധ്യാപിക ശ്രീമതി മെർലിൻ വില്യം അധ്യക്ഷപദം വഹിച്ചു. ഈ ശില്പശാലയിൽ പ്രശ്സ്ത നർത്തകിയായ Dr. സ്വാതി നാരായണൻ കൂച്ചിപ്പുടി എന്ന കലാരൂപത്തെ പരിചയെപ്പടുത്തുകയും ചെയ്തു. പൊന്നുരുന്നി ഗ്രാമീണ വായനശാല പ്രസിഡന്റ് വി. വി സെബു, SPICMACAY കോർഡിനേറ്റർ ശ്രീ ഇ.എസ് സതീശൻ, ലൈബ്രറി കൗൺസിൽ മെമ്പർ ഗോപാലകൃഷ്ണൻ, ബാലവേദി കോർഡിനേറ്റർ കുമാരി കാർത്തിക മുരളി എന്നിവർ സംസാരിച്ചു. അധ്യാപിക ശ്രീമതി അനീഷ കെ.ജെ ഏവർക്കും കൃതജ്ഞത അർപ്പിച്ചു.
ലഹരി വിരുദ്ധ ദിനാചരണം
തീയതി : 26/06/2025
പൊന്നുരുന്നി സി കെ സി എച്ച് എസ് ഹൈസ്കൂളിലെ 2025-26 അധ്യായന വർഷത്തിലെ ലഹരി വിരുദ്ധ ദിനാചരണം ജൂൺ 26 തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു. ഈശ്വര പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ പ്രധാന അധ്യാപിക ശ്രീമതി ടീന എം സി സ്വാഗതം ആശംസിച്ചു. സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ പി ബി സുധീർ പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപക പ്രതിനിധി ശ്രീമതി ഷിമ ആൻറണിയും വിദ്യാർത്ഥി പ്രതിനിധി കുമാരി മാളവിക പ്രമോദും ലഹരി വിരുദ്ധ സന്ദേശം നൽകി.9E ലെ ജനിത വിപിൻദാസ് എഴുതി തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള വഞ്ചിപ്പാട്ട് ഹൈഫ ഫാത്തിമയും സംഘവും ആലപിച്ചു. വിദ്യാർത്ഥി പ്രതിനിധി അയനാ പ്രദീപ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പത്താം ക്ലാസിലെ വിദ്യാർത്ഥികൾ ലഹരിക്കെതിരെയായി സൂമ്പ ഡാൻസ് അവതരിപ്പിച്ചു. അധ്യാപിക ശ്രീമതി നയന ജെക്‌സി കൃതജ്ഞത അർപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശം എഴുതിയ പോസ്റ്ററും പ്ലക്കാടുമായി സ്കൗട്ട് ,ഗൈഡ്സ് ,റെഡ് ക്രോസ് എന്നീ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ മുദ്രാവാക്യം ചൊല്ലി റാലി നടത്തി . ഏകദേശം 3.15ന് പരിപാടികൾ അവസാനിച്ചു.
https://www.youtube.com/watch?v=6Q3tk0QE6W0- Anti Drug Day 2025
പേ വിഷബാധയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്
തീയതി:30/6/2025
പേ വിഷബാധയെ കുറിച്ച് അവബോധം നൽകുന്നതിന് വേണ്ടി ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം സ്കൂൾ അസംബ്ലിയിൽ പ്രത്യേക ബോധവൽക്കരണ ക്ലാസ് നൽകി. ശാസ്ത്ര അധ്യാപിക ഷിജി ജോസ് വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയുണ്ടായി. റാബിസ് വൈറസിനെ കുറിച്ചും അവ എപ്രകാരം മൃഗങ്ങളിൽ നിന്നും പകരുന്നുവെന്നും എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നും വിദ്യാർത്ഥികൾക്ക് വ്യക്തമായ നിർദ്ദേശം നൽകി.അതോടൊപ്പം ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്ന് ഡിവിഷൻ 53 ആശാവർക്കർ സൗമ്യയും അമ്മുവും ഏതെങ്കിലും മൃഗങ്ങളിൽ നിന്നും കടിയേൽക്കുകയോ നഖം കൊണ്ടുള്ള മുറിവുകൾ ഉണ്ടാവുകയോ ചെയ്താൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു.മൃഗങ്ങളെ വീട്ടിൽ ഓമനിച്ചു വളർത്തുന്ന മൃഗങ്ങൾക്ക് പേവിഷബാധയ്ക്കെതിരെയുള്ള ഇഞ്ചക്ഷൻ യഥാസമയം എടുക്കണമെന്നനിർദ്ദേശം നൽകി. പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടുള്ള മൃഗങ്ങളിൽ നിന്ന് പോലും ഇത്തരത്തിലുള്ള ഏതെങ്കിലും മുറിവുകൾ ഉണ്ടാവാൻ ഇടയായാൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും മറ്റ് തെരുവ് നായകളുടെ ശല്യങ്ങളിൽ നിന്നും രക്ഷ നേടുവാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും വേണ്ട നിർദ്ദേശങ്ങൾ നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ് ടീന ടീച്ചർ നന്ദി അർപ്പിച്ചു.
ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം
തീയതി : 1/7/25
2025 26 വർഷത്തിലെ ക്ലബ്ബ് പ്രവർത്തനങ്ങൾ ജൂലൈ ഒന്നാം തീയതി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം കലാസാഹിത്യ വേദിയിൽ നിന്നും ഏഴാം ക്ലാസ് വിദ്യാർത്ഥി ലക്ഷ്മിക സ്വന്തമായി എഴുതിയ പരിസ്ഥിതി കവിത അവതരിപ്പിക്കുകയുണ്ടായി. കൃഷ്ണപ്രിയയുടെ കവിതാലാപനം മനോഹരമായിരുന്നു.ഇംഗ്ലീഷ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് പപ്പെറ്റ് ഷോ അവതരിപ്പിക്കുകയുണ്ടായി .ഹിന്ദി ക്ലബ്ബിനെ പ്രതിനിധീകരിച്ച് സോഫിയ ചാമ്സ് കവിത അവതരിപ്പിച്ചു.ജില്ലകളെ പരിചയപ്പെടുത്തി കൊണ്ടുള്ള സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനം മനോഹരമായിരുന്നു. ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന മാത്തമാറ്റിക്സ് ക്ലബ്ബിന്റെ പ്രവർത്തനവും നല്ല നിലവാരം പുലർത്തി.അമോണിയം ഡൈക്രോമെറ്റ് ഉപയോഗിച്ചുള്ള മിനി വോൾക്കാനോ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചത് വിദ്യാർത്ഥികളിൽ കൗതുകം ഉണർത്തി. പാഴ് വസ്തുവിൽ നിന്നും നിർമ്മിച്ച മനോഹര ശില്പം എച്ച് എമ്മി നു സമ്മാനിച്ചുകൊണ്ട് ഇതുപോലുള്ള ശില്പങ്ങൾ ഇനിയും നിർമ്മിക്കണമെന്ന് സിസ്റ്റർ ഷീജ ജോസ്ഫിൻ നിർദ്ദേശം നൽകി.സംസ്കൃതം പരിസ്ഥിതി ഗാനം അവതരിപ്പിച്ചുകൊണ്ട് നേച്ചർ ക്ലബ്ബും പാട്ട് , കഥ എന്നിവ അവതരിപ്പിച്ചുകൊണ്ട് സംസ്കൃതം ക്ലബ്ബും മുന്നോട്ട് വന്നു.സ്പോർട്സ് ക്ലബ്ബിന്റെ സുംബാ ഡാൻസ് വിദ്യാർത്ഥികളിൽ താല്പര്യമുണർത്തി. മീറ്റിംഗിൽ മെർലിൻ പി വില്യം ടീച്ചർ സ്വാഗതം ആശംസിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ് ടീന ടീച്ചർ സന്ദേശം നൽകി.അധ്യാപിക പ്രതിനിധി അനീഷ നന്ദി അർപ്പിച്ച് സംസാരിച്ചു.രണ്ടരയോടെ മീറ്റിംഗ് അവസാനിച്ചു.
പോക്സോ നിയമത്തെക്കുറിച്ചുള്ള അവബോധ പ്രവർത്തന റിപ്പോർട്ട്
തീയതി -2/7/2025
പോക്സോ നിയമത്തെ ക്കുറിച്ച്ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കുട്ടികൾക്കെതിരെയുള്ളലൈംഗിക അതിക്രമങ്ങളെക്കുറിച്ച് അവബോധം നൽകുക, അത്തരം സാഹചര്യങ്ങളിൽ സ്വയം എങ്ങനെ സംരക്ഷിക്കാമെന്ന് പഠിപ്പിക്കുക എന്നിവയായിരുന്നു ക്ലാസ്സിന്റെ പ്രധാന ലക്ഷ്യം. SRADHA Projectന്റെ ടീം അംഗങ്ങൾ ക്ലാസ്സ് നയിക്കുകയുണ്ടായി. പ്രധാന അധ്യാപിക ശ്രീമതി ടീന എം സി സ്വാഗതം ആശംസിച്ചു. ശ്രീമതി ബിവിന ( Field Investigator of Sradha ) കുട്ടികൾക്ക് questionnaire നൽകുകയും ശ്രീമതി നൈസി വർഗ്ഗീസ് (c .w .c Member, Ernakulam ] കുട്ടികൾക്ക് ലളിതവും മനസ്സിലാക്കാവുന്നതുമായ ഭാഷയിൽ പോക്സോ നിയമത്തിലെ പ്രധാന വകുപ്പുകൾ വിശദീകരിച്ചു. ക്ലാസ്സിനിടെ കുട്ടികൾക്ക് സംശയങ്ങൾ ചോദിക്കുവാനും ഭയമില്ലാതെ സംസാരിക്കുവാനുള്ള അവസരം നൽകി. ഇത്തരം വിഷയങ്ങളിൽ തുറന്നു സംസാരിക്കാനുള്ള ധൈര്യം പകരാനും സഹായിച്ചു. ശ്രീമതി ലീയ വർഗ്ഗീസ് കൃതജ്ഞത അർപ്പിച്ചു.
ബഷീർ അനുസ്മരണ ദിനാചരണം
തീയതി: 5/7/2025
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് പൊന്നുരുന്നി സി.കെ സി എച്ച്എസിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അധ്യാപികയായ ശ്രീമതി രേഷ്മ പൗളിൻ ഈ ദിനത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് ആമുഖ പ്രഭാഷണം നടത്തി. ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനികളായ അഷിക, ലക്ഷ്മിക എന്നീ വിദ്യാർത്ഥിനികൾ അവർ തന്നെ രചിച്ച കവിത ചൊല്ലി. തുടർന്ന് പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ കുമാരി സി കൃഷ്ണപ്രിയ വൈക്കം മുഹമ്മദ് ബഷീർ എൻ്റെ പ്രിയപ്പെട്ട കഥാകാരൻ എന്ന വിഷയത്തെക്കുറിച്ച് പ്രസംഗിച്ചു . ബഷീറിൻ്റെ പ്രശസ്തമായ ഒരു മനുഷ്യൻ എന്ന കൃതി അഞ്ചാം ക്ലാസ്സിലെയും ഏഴാം ക്ലാസ്സിലെയും കൂട്ടുകാർ നാടകാവിഷ്ക്കാരമാക്കി അവതരിപ്പിച്ചത് ഏറെ ഹൃദ്യമായി ,ഇതിൻ്റെ സംവിധാനം നിർവഹിച്ചത് 7ാംക്ലാസ്സ് വിദ്യാർത്ഥിനിയായ കുമാരി ആസിയയാണ് എന്നത് ഏറെ അഭിനന്ദനാർഹമാണ് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ മാളവിക പ്രമോദ് ബാല്യകാല സഖി എന്ന കൃതിയുടെ ആസ്വാദനക്കുറിപ്പ് ഭാവമുൾക്കൊണ്ട് അവതരിപ്പിച്ചു . ബഷീറിൻ്റെ കൃതികളിലെ കഥാപാത്രാവിഷ്ക്കാരം നടത്തി എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾ കൈയ്യടി നേടി . തുടർന്ന് വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്ലക്കാർഡുകൾ പോസ്റ്ററുകൾ എന്നിവ പ്രദർശിപ്പിച്ചു.
ബോധവൽക്കരണ ക്ലാസ്
തീയതി :7/7/25 തിങ്കൾ
പേ വിഷബാധയെ കുറിച്ച് അവബോധം നൽകുന്നതിന് വേണ്ടിയുള്ള ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം സ്കൂള് അസംബ്ലിയിൽ പ്രത്യേക ബോധവൽക്കരണ ക്ലാസ് നൽകി.അധ്യാപക പ്രതിനിധി ഷിജി ജോസ് വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയുണ്ടായി. റാബിസ് വൈറസിനെ കുറിച്ചും അവ എപ്രകാരം മൃഗങ്ങളിൽ നിന്നും പകരുന്നുവെന്നും എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നും വിദ്യാർത്ഥികൾക്ക് വ്യക്തമായി നിർദ്ദേശം നൽകി.അതോടൊപ്പം ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്ന് ഡിവിഷൻ 53 ആശാവർക്കർ സൗമ്യയും അമ്മുവും ഏതെങ്കിലും മൃഗങ്ങളിൽ നിന്നും കടിയേൽക്കുകയോ നഖം കൊണ്ടുള്ള മുറിവുകൾ ഉണ്ടാവുകയോ ചെയ്താൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു.മൃഗങ്ങളെ വീട്ടിൽ ഓമനിച്ചു വളർത്തുന്ന മൃഗങ്ങൾക്ക് പേവിഷബാധയ്ക്കെതിരെയുള്ള ഇഞ്ചക്ഷൻ സമയങ്ങളിൽ എടുക്കണമെന്നനിർദ്ദേശം നൽകി. പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടുള്ള മൃഗങ്ങളിൽ നിന്ന് പോലും ഇത്തരത്തിലുള്ള ഏതെങ്കിലും മുറിവുകൾ ഉണ്ടാവാൻ ഇടയായാൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും മറ്റ് തെരുവ് നായകളുടെ ശല്യങ്ങളിൽ നിന്നും രക്ഷ നേടുവാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും വേണ്ട നിർദ്ദേശങ്ങൾ നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ് ടീന ടീച്ചർ നന്ദി അർപ്പിച്ചു.
പ്ലാസ്റ്റിക് ബോധവൽക്കരണ പ്രവർത്തനം
ബി.പി.സി.എൽ. ന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് പാഴ് വസ്തുക്കളെ കുറയ്ക്കുന്നതിനായി 10/7/25 വ്യാഴാഴ്ച ബോധവൽക്കരണ പരിപാടി നടത്തി .പ്ലാസ്റ്റിക് റീസൈക്ലിംഗ് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി 'പാഴ് വസ്തുക്കളിൽ നിന്നും ഒരു ശില്പം' എന്ന പദ്ധതി നടപ്പിലാക്കുന്നതിനായി യുപി, ഹൈസ്കൂൾ തലങ്ങളിൽ മത്സരങ്ങൾ നടത്തുകയുണ്ടായി.നിരവധി ഉപയോഗശൂന്യമായ വസ്തുക്കളിൽ നിന്നും നിർമ്മിച്ച ശില്പങ്ങൾ വിദ്യാർത്ഥികൾ മിനി സ്റ്റേജിനു മുൻപിൽ ക്രമീകരിച്ചു.ഫസ്റ്റ്, സെക്കൻഡ് & തേർഡ് നേടിയ ക്ലാസ് കണ്ടെത്തി അവർക്ക് സമ്മാനം വിതരണം ചെയ്തു.വിദ്യാർത്ഥികളിൽ പാഴ് വസ്തുക്കൾ വലിച്ചെറിയുന്ന ശീലം ഇല്ലാതാക്കുവാനും പാഴ് വസ്തുക്കൾ മനോഹര ശില്പങ്ങൾ ആക്കുന്നതിലൂടെ സ്വയംതൊഴിൽ കണ്ടെത്തുവാനും ഒഴിവുസമയങ്ങൾ വിനോദപരമായി കൈകാര്യം ചെയ്യുവാനും തന്മൂലം ധനലാഭം ഉണ്ടാകുവാനും ഈ പ്രവർത്തനം ഉപകരിച്ചു.
ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് റിപ്പോർട്ട്
തീയതി 10/07 /2025
ലഹരി വിമുക്ത ലോകം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി, ഉദയം പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 10 ഉച്ചയ്ക്ക് ഒരു മണിക്ക് പൊന്നുരുന്നി സി കെ സി ഹൈസ്കൂളിൽ വെച്ച് ഒരു ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു. ഏഴാം ക്ലാസിൽ നിന്നുള്ള 89 വിദ്യാർഥികളാണ് ഈ ക്ലാസ്സിൽ പങ്കെടുത്തത്. ഈശ്വര പ്രാർത്ഥനയോടുകൂടി തുടങ്ങിയ യോഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റിയിലെ പിജി വിദ്യാർത്ഥിനിയായ കുമാരി അഞ്ജന എം ജെ ബോധവൽക്കരണ ക്ലാസ് നയിച്ചു.ലഹരി എന്ന മാരക വിപത്തിനെ കുറിച്ചും അതിന് അടിമകളായി തീരുന്നതിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ചും ഹൃസ്വ ചിത്രങ്ങളിലൂടെ വ്യക്തമാക്കി.ലഹരിയുടെ ഉപയോഗം കൊണ്ടുള്ള ദോഷങ്ങൾ, ശരീരത്തിൽ ഇതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയും ഇത് നമ്മുടെ തലച്ചോറിനെയും വികാരങ്ങളെയും പൊതുവായ പെരുമാറ്റ രീതികളെയും ദോഷകരമായി ബാധിക്കുന്നതിനെക്കുറിച്ചും ഉദ്ബോധിപ്പിച്ചു. ലഹരി ഉപയോഗിക്കില്ല എന്ന ഉറച്ച തീരുമാനം എടുക്കുക എന്ന ഉദ്ദേശത്തോടുകൂടി ആസൂത്രണം ചെയ്ത ഈ ക്ലാസ്സ് വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനപ്രദമായി അനുഭവപ്പെട്ടു ജീവിതനൈപുണികൾ,ശക്തമായ കുടുംബ ബന്ധങ്ങൾ, ആരോഗ്യകരമായ ശീലങ്ങൾ,ജീവിതത്തിന്റെ ലക്ഷ്യബോധം എന്നിവ കാത്തുസൂക്ഷിക്കുന്നതിലൂടെ അനാരോഗ്യകരമായ ഇത്തരം ശീലങ്ങളെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി. കുട്ടികളുമായി സൗഹൃദ സംഭാഷണം നടത്തിയും പ്രായോഗിക തന്ത്രങ്ങളിലൂടെയും ജീവിതത്തിന്റെ പ്രതികൂല ഘട്ടങ്ങളിൽ ജാഗ്രതയോടെ ഉത്തരവാദിത്വത്തോടെ ധൈര്യശാലികളായി തീരുമാനമെടുക്കേണ്ടതിന്റെ പ്രാധാന്യം ഊന്നി പറഞ്ഞു. ലഹരിയുടെ മാരകമായ വിപത്തുകളെ കുറിച്ച് പുതിയ അറിവുകൾ ലഭ്യമായതോടൊപ്പം തങ്ങളുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഗുണപരമായ മാറ്റങ്ങൾക്ക് ശക്തരായ പ്രതിനിധികളായി തീരേണ്ടതിന്റെ ആവശ്യകതയും തിരിച്ചറിയാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു.പരിശീലക കുമാരി അഞ്ജന ചൊല്ലികൊടുത്ത ലഹരി വിരുദ്ധ മുദ്രാവാക്യം കുട്ടികൾ ഒത്തൊരുമിച്ച് ഏറ്റുചൊല്ലി. സീയ പി വി, മുഹമ്മദ് മുസ്തഫ എന്നീ വിദ്യാർത്ഥികൾ തങ്ങൾക്ക് ലഭ്യമായ അറിവുകൾ പങ്കുവെച്ചു. ശ്രീമതി ഷെറീന ടീച്ചർ കൃതജ്ഞത അർപ്പിച്ചു രണ്ടു മണിയോടുകൂടി ക്ലാസ് സമാപിച്ചു.
ലോക ജനസംഖ്യാ ദിനാചരണം
തീയതി: 11/7/2025
പൊന്നുരുന്നി സി. കെ. സി. എച്ച്. എസ് 2025-26 അധ്യായന വർഷത്തിലെ ലോക ജനസംഖ്യാ ദിനാചരണം ജൂലൈ 11ന് സ്കൂൾ അസംബ്ലിയിൽ വച്ച് ആചരിച്ചു. സോഷ്യൽ സയൻസ് അധ്യാപിക ശ്രീമതി ലിയ വർഗിസ് ദിനാചരണ സന്ദേശം നൽകി. 9Aയിലെ മാളവിക പ്രമോദ്, 7D യിലെ ഖദീജ സിവ, 6cയിലെ നിരഞ്ജന എന്നിവർ ലോക ജനസംഖ്യാ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗിച്ചു. അന്നേ ദിനം 2 pm ന് ലൈബ്രറി റൂമിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഫ്രെഡി വിൻസന്റ് , ആരോമൽ ബാബു, ആൻ മേരി അലക്സ് എന്നിവർ H.S വിഭാഗത്തിൽ യഥാക്രമം 1,2,3 സ്ഥാനങ്ങൾ കരസ്ഥമാക്കി.UP വിഭാഗത്തിൽ നിന്നുംഒന്നാം സമ്മാനം 5A യിലെ കാശിനാഥ് എം . വി ക്കും, രണ്ടാം സമ്മാനം 6B യിലെ നിയ നിമേഷിനും, മൂന്നാം സ്ഥാനം 6 C യിലെ ആന്ലിയ ലിജിനും ലഭിച്ചു.
പേവിഷബാധ, റാബിസ് വാക്സിൻ - ബോധവൽക്കരണ ക്ലാസ് റിപ്പോർട്ട്
തീയതി: 14/7/2025
വർത്തമാനകാലത്തിൽ കുട്ടികൾക്കിടയിൽ പേവിഷബാധ മൂലമുണ്ടാകുന്ന മാരകമായ ആരോഗ്യപ്രശ്നങ്ങൾ വർധിച്ചു വരികയാണ്.ഇതിനോടനുബന്ധിച്ച് 14/7/25 തിങ്കളാഴ്ച പേവിഷബാധയെക്കുറിച്ചും അതിനെതിരെയുള്ള റാബിസ് വാക്സിനെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് വിദ്യാലയത്തിൽ സംഘടിപ്പിച്ചു.കേരള വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ബോധവൽക്കരണ ക്ലാസിന് , ജില്ല വിദ്യാഭ്യാസ ഓഫീസറായ ശ്രീ രഞ്ജിത്ത് ജോയ് നേതൃത്വം നൽകി.പ്രധാന അധ്യാപിക ശ്രീമതി ടീന എം സി സ്വാഗതം ആശംസിച്ചു.തുടർന്ന് ലളിതവും ആകർഷണീയവുമായ ക്ലാസുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ചർച്ചകളിലൂടെയും പേവിഷബാധ, റാബിസ് വാക്സിൻ തുടങ്ങിയവയെക്കുറിച്ചുള്ള അവബോധം വിദ്യാർത്ഥികളുമായി പങ്കിട്ടു. ഇതുമായി ബന്ധപ്പെട്ട് കുട്ടികൾക്കുള്ള സംശയങ്ങൾ പരിഹരിക്കുന്നതിനുള്ള അവസരവും നൽകി.അഞ്ചാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികളും ക്ലാസ്സിൽ പങ്കെടുത്തു.മൂന്ന് സെക്ഷനുകളായി നടന്ന ബോധവൽക്കരണ ക്ലാസുകൾ വൈകുന്നേരം മൂന്നുമണിയോടെ സമാപിച്ചു.
വായന മാസാചരണം - റിപ്പോർട്ട്
ജൂൺ 19 മുതൽ ജൂലൈ 16 വരെ വായനയുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അസംബ്ലിയിൽ മലയാളം, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള ഗ്രന്ഥങ്ങൾ വായിച്ചു.ക്ലാസ് തല ത്തിലും സ്കൂൾ തലത്തിലും വായനദിന ക്വിസ് നടത്തി, വിജയികളെ തിരഞ്ഞെടുത്തു.യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ വായന മത്സരം സംഘടിപ്പിച്ചു. അധ്യാപകരായ ശ്രീ ആൻസൻ, ശ്രേണി എന്നിവരുടെ നേതൃത്വത്തിൽ ചിത്രരചന മത്സരം നടത്തി.
5 മുതൽ 10 വരെ ക്ലാസുകളിൽ എല്ലാ വിദ്യാർത്ഥികൾക്കും സ്കൂൾ ലൈബ്രറിയിൽ നിന്ന് പുസ്തക വിതരണം നടത്തി. പത്രവായനയെ പ്രോത്സാഹിപ്പിച്ചു. ഓരോ വിദ്യാർത്ഥിയും ഒരു പുസ്തകമെങ്കിലും ക്ലാസുകളിൽ കൊണ്ടു വന്ന് റീഡിങ് കോർണറുകൾ ഒരുക്കി. മിനിസ്റ്റേജിനുമുന്നിൽ പുസ്തക ശേഖരം ഒരുക്കുകയും വിദ്യാർത്ഥികൾക്ക് വായിക്കുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്തു.
കുട്ടികളുടെ വീടുകളിൽ ചെറിയ ലൈബ്രറി സജ്ജമാക്കി സമീപത്തുള്ള മുതിർന്നവർക്കും കുട്ടികൾക്കും വായിക്കുന്നതിനുള്ള സൗകര്യം ചെയ്യണമെന്ന് ഹെഡ്മിസ്ട്രസ് നിർദേശിച്ചതനുസരിച്ച് ഏതാനും വീടുകളിൽ അതിനുള്ള സൗകര്യം ഒരുക്കി. കുട്ടികൾ പുസ്തകം വായിച്ച് വായനക്കുറിപ്പ് തയ്യാറാക്കുവാനും ആരംഭിച്ചു. ജൂലൈ 5 ബഷീർ അനുസ്മരണ ദിനം ആചരിച്ചു. കുമാരി മാളവിക ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു.കുമാരി കൃഷ്ണപ്രിയ ബഷീർ അനുസ്മരണം നടത്തി. 8ാം ക്ലാസിലെ വിദ്യാർത്ഥികൾ ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം നടത്തി. യു പി വിഭാഗത്തിലെ കുട്ടികൾ നാടകം അവതരിപ്പിച്ചു. പൊന്നുരുന്നി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ കൂച്ചിപ്പുടി നൃത്തശില്പശാല സംഘടിപ്പിച്ചു. ഡോ. സ്വാതി നാരായണൻ വിദ്യാർത്ഥികൾക്ക് ഈ കലാരൂപത്തെ പരിചയപ്പെടുത്തി.
സ്കൂൾ കലോത്സവം റിപ്പോർട്ട്
2025 -26 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം ജൂലൈ 16,17,18, 21,28,29 തീയതികളിൽ നടത്തപ്പെട്ടു. പിടിഎ പ്രസിഡന്റ് ശ്രീ പി ബി സുധീർ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എം സി സന്ദേശം നൽകി. വിവിധ ഹൗസുകളുടെ ക്യാപ്റ്റൻമാർ നയിച്ച വർണ്ണശബളമായ റാലിയോടെ പരിപാടികൾ ആരംഭിച്ചു. വ്യക്തിഗത- ഗ്രൂപ്പ് ഇനങ്ങളിലായി യു.പി യിലെയും ഹൈസ്കൂളിലെയും കുട്ടികൾക്കായുള്ള രചനാമത്സരങ്ങളും ഗാന-നൃത്ത മത്സരങ്ങളും നടത്തി.ഓവറോൾ പോയിന്റ് നിലയനുസരിച്ച് ഗ്രീൻ ഹൗസ് ജേതാക്കളായി.
https://www.youtube.com/watch?v=7MDYahGBgOA- School Kalolsavam 2025
ഹിരോഷിമ നാഗസാക്കി ദിനാചരണ റിപ്പോർട്ട്
തീയതി - 6/ 8/ 2025
1945 ൽ ലോക മഹായുദ്ധത്തിൽ ജപ്പാനെ നശിപ്പിച്ച് കൊണ്ട് അമേരിക്ക അണു ബോംബ് വർഷിച്ചതിന്റെ ഓർമ്മ ദിനമായി ഓഗസ്റ്റ് 6 ന് സി.കെ.സി.എച്ച് .എസ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി സാമൂഹൃ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലിയിൽ വച്ച് ഹിരോഷിമനാഗസാക്കി ദിനം ആചരിച്ചു. ലീയ വർഗീസ് ടീച്ചർ ആമുഖം പറയുകയും ശ്രീമതി ജിഷ ടീച്ചർ ആധികാരികമായി സംസാരിക്കുകയും ചെയ്തു. തുടർന്ന് 6 c യിൽ നിന്നും നിരഞ്ജൻ മനോജും, ആൻ ലിയയും സംസാരിക്കുകയുണ്ടായി. 9B യിൽ നിന്നും സി.കൃഷ്ണപ്രിയ കവിത ആലപിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച സഡാക്കോ കൊക്ക് ക്ലാസ് റൂമുകളിൽ പ്രദർശിപ്പിച്ചു.യുദ്ധ വിരുദ്ധ പ്ലക്കാർഡുകളേന്തി കുട്ടികൾ അണിനിരന്നു.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025-26
2025-26 അധ്യായന വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ 11/08/ 25 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുകയുണ്ടായി. സ്കൂൾ പോൾ എന്ന ഫ്രീ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ജനാധിപത്യ രീതിയിൽ ഇലക്ട്രോണിക് വോട്ടിംഗ് രീതിയിലാണ് ഇലക്ഷൻ നടത്തിയത്. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് അധ്യാപകരുടെ സഹകരണത്തോടെ സുഗമമായി ഇലക്ഷൻ നടത്തി. നാമനിർദേശക പത്രിക സമർപ്പിക്കാനും പിൻവലിക്കാനും ഉള്ള തീയതി പ്രഖ്യാപിക്കുകയും നാമനിർദ്ദേശപത്രികയുടെ മാതൃക ബുള്ളറ്റിൽ ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സ്ഥാനാർത്ഥി ലിസ്റ്റ് തയ്യാറാക്കി അപ്‌ലോഡ് ചെയ്തു. ഒരു ജനാധിപത്യ രാജ്യത്ത് നടക്കുന്ന ഇലക്ഷന്റെ എല്ലാ നടപടിക്രമണങ്ങളിലൂടെയും കടന്നുപോയ ഈ വർഷത്തെ ഇലക്ഷൻ കുട്ടികൾക്ക് ജനാധിപത്യ മൂല്യങ്ങൾ മനസ്സിലാക്കാൻ ഉതകുന്നതും ഉപകാരപ്രദവും ആയിരുന്നു.
https://www.youtube.com/watch?v=JqWXZyKQ2lU School Election 2025
ഔഷധസസ്യ പ്രദർശനം
തീയതി - 12/8/25 ചൊവ്വ
കർക്കിടകമാസ ആചരണത്തിന്റെ ഭാഗമായി ഔഷധസസ്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് വേണ്ടി ദശപുഷ്പങ്ങളുടെ പ്രദർശനവും ഔഷധസസ്യപ്രദർശനവും നടത്തി. ഔഷധസസ്യങ്ങളുടെ ഉപയോഗവും അവയുടെ പേരുകളും തിരിച്ചറിഞ്ഞ് അവയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് ഈ പ്രവർത്തനം ഉപകരിച്ചു. അവ സ്കൂൾ അങ്കണത്തിൽ നട്ടു കൊണ്ട് ഔഷധ സസ്യ തോട്ടം പരിപാലിക്കുന്നതിനു വേണ്ടി പരിസ്ഥിതി ക്ലബ് അംഗങ്ങൾ മുന്നോട്ടുവന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ടീന എം.സി., ശാസ്ത്ര അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.
സ്വാതന്ത്ര്യ ദിനാചരണം- റിപ്പോർട്ട്
2025 ഓഗസ്റ്റ് 15-ന് C.K.C.H.S സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. രാവിലെ 9.00 മണിക്ക് പതാക ഉയർത്തൽ ചടങ്ങ് നിർവഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി ടീന ടീച്ചർ സ്വാഗതം ആശംസിച്ചു. P.T.A. പ്രസിഡന്റ് ശ്രീ P. B.സുധീർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി തുടർന്ന് വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. സ്വാതന്ത്ര്യദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ ലീഡർ ഹന ഫാത്തിമ പ്രസംഗിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിപ്പിക്കുന്ന വിവിധ പരിപാടികൾ അരങ്ങേറി. ദിനാചരണവുമായി ബന്ധപ്പെട്ട് സ്വാതന്ത്ര്യ സമര ക്വിസ് , പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു.വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി. സ്വാതന്ത്ര്യ സമര സേനാനികളെ പരിചയപ്പെടൽ തുടങ്ങിയ പരിപാടികൾ നടന്നു.ഉപ്പ് സത്യാഗ്രഹം, ചമ്പാരൻ സത്യാഗ്രഹം ഓർമ്മിപ്പിക്കുന്ന രീതിയിൽ വളരെ മനോഹരമായി സ്കിറ്റ് അവതരിപ്പിച്ചു. കുട്ടികൾക്കും മാതാപിതാക്കൾക്കും മധുരം വിതരണം ചെയ്യുകയുണ്ടായി. Scouts, Red Cross കുട്ടികൾ വളരെ വർണ്ണാഭരമായ രീതിയിൽ പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. Sr. ഡയ്നി പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു കൊണ്ട് ആഘോഷ പരിപാടികൾ അവസാനിപ്പിച്ചു.
ലഹരിവിരുദ്ധ മാരത്തൺ
ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി പൊന്നുരുന്നി സി.കെ. സി. എച്ച് എസ്സിൽ പി.ടി.എയുടെ സഹകരണത്തോടെ ലഹരിവിരുദ്ധ മാരത്തൺ സംഘടിപ്പിച്ചു.സെപ്റ്റംബർ 27 ശനിയാഴ്ച രാവിലെ 6.30 ന് ശ്രീമതി ഉമ തോമസ് എം.എൽ എ, ശ്രീ.ഉണ്ണികൃഷ്ണൻ എം.എൽ.എ എന്നിവർ സംയുക്തമായി ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.വിദ്യാലയത്തിൽ നിന്ന് ആരംഭിച്ച മാരത്തണിൽ വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ, എം പി ടി എ അംഗങ്ങളും പങ്കെടുത്തു. യുവജനങ്ങൾക്ക് ലഹരി വിരുദ്ധ ബോധവത്കരണം നൽകുന്നതിനായി രണ്ടാം ഘട്ട മരത്തൺ ആണ് സി.കെ സി എച്ച്.എസ് സംഘടിപ്പിച്ചത്. വാർഡ് കൗൺസിലർ ശ്രീമതി സി.ഡി ബിന്ദു, ലോക്കൽ മാനേജർ റവ.സി ക്ലമൻ്റീന സി.ടി.സി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി ടീന എം.സി,പി. ടി.എ പ്രിസിഡൻ്റ് ശ്രീ പി.ബി സുധീർ എന്നിവർ മാരത്തണിന് നേതൃത്വം നല്കി. വിജയി കൾക്ക് മെഡലുകൾ സമ്മാനിച്ചു. മുഖ്യ സ്പോൺസർ മുത്തൂറ്റ് ഫിൻ കോർപ്പാണ്. നാടിന്റെയും രക്ഷിതാക്കളുടെയും പൂർണ സഹകരണവും പിന്തുണയും ഈ സംരംഭം വിജയിപ്പിച്ചു. ശ്രീ.ഉണ്ണികൃഷ്ണൻ എം.എൽ.എ, മാരത്തൺ ജേതാക്കളായ നൂറു പേർക്ക് തന്റെ മണ്ഡലത്തിലേക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനായി ബോട്ടുയാത്ര ഉറപ്പു നല്കി.
https://www.youtube.com/watch?v=RmWndFCkaCg%7C Mini Marathon 2025
അന്താരാഷ്ട്ര ബാലികാ ദിനം
സി. കെ. സി. എച്ച്. എസ്. പൊന്നുരുന്നി സ്കൂളിൽ ഒക്ടോബർ 10-ാം തീയതി രാവിലെ നടന്ന അസംബ്ലിയിൽ അന്താരാഷ്ട്ര ബാലികാ ദിനം ആവേശഭരിതമായി ആഘോഷിച്ചു. ഈ പരിപാടിക്ക് അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികൾ നേതൃത്വം നൽകി.
5A ഡിവിഷനിൽ നിന്നുള്ള അഞ്ജലി മനോജ്യും അൽഷിഫയും ചേർന്ന് ബാലികാ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനോഹരമായ പ്രസംഗങ്ങൾ നടത്തി. അവർ പെൺകുട്ടികളുടെ വിദ്യാഭ്യാസം, ആത്മവിശ്വാസം, സ്വാതന്ത്ര്യം എന്നിവയുടെ ആവശ്യകതയെക്കുറിച്ചും, സമൂഹനിർമാണത്തിൽ ബാലികകളുടെ പങ്കിനെക്കുറിച്ചും പ്രേക്ഷകർക്ക് മുന്നിൽ ഉജ്ജ്വലമായി അവതരിപ്പിച്ചു.
തുടർന്ന് 5C ഡിവിഷനിലെ ദിയാന ബാലികാ ദിനത്തോടനുബന്ധിച്ച് ഒരു ഹൃദയസ്പർശിയായ കവിത അവതരിപ്പിച്ചു. കവിതയിലൂടെ ബാല്യത്തിന്റെ നിർമലതയും സ്വപ്നങ്ങളാലെ നിറഞ്ഞ ആ ബാലപ്രപഞ്ചത്തിന്റെ സൗന്ദര്യവും മനോഹരമായി ചിത്രീകരിച്ചു.
പരിപാടിയിലൂടെ കുട്ടികളിൽ ബാല്യത്തിന്റെ മഹത്വം, പെൺകുട്ടികളുടെ അവകാശങ്ങൾ, ലിംഗസമത്വത്തിന്റെ പ്രാധാന്യം, എന്നിവയെക്കുറിച്ചുള്ള വ്യക്തമായ അവബോധം വളർത്താൻ സാധിച്ചു. ബാല്യം മനുഷ്യജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഘട്ടമാണ്. ആ കാലഘട്ടത്തിൽ ലഭിക്കുന്ന സ്നേഹവും സംരക്ഷണവും വിദ്യാഭ്യാസവും വ്യക്തിത്വത്തിന്റെ അടിത്തറയാണ്. ഈ സന്ദേശം ഈ പരിപാടിയിലൂടെ എല്ലാ കുട്ടികൾക്കും പകർന്നു നൽകാനായി.
ലോക ഭക്ഷ്യ ദിനാചരണം
പൊന്നുരുന്നി സി.കെ.സി. സ്കൂളിൽ ലോക ഭക്ഷ്യ ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബർ പതിനാറാം തീയതി വ്യാഴാഴ്ച രാവിലെ അസംബ്ലിയിൽ ലോക ഭക്ഷ്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് XC യിലെ ആരോമൽ ബാബു ഒരു ലഘു പ്രഭാഷണം നടത്തി. XB യിലെ സി. കൃഷ്ണപ്രിയ വിശപ്പ് എന്ന കവിത ആലപിച്ചു. യു.പി. വിഭാഗത്തിലെ കുട്ടികൾ ലോക ഭക്ഷ്യ ദിനത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന മനോഹരമായ പോസ്റ്ററുകൾ നിർമ്മിച്ചു കൊണ്ടു വരികയും ക്ലാസ് റൂമുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ലോക ഭക്ഷ്യ ദിനവുമായി ബന്ധപ്പെട്ട് വിവിധയിനം പോഷക വിഭവങ്ങളുടെ പ്രദർശനം നടത്തി. 5,6 ക്ലാസുകളിലെ കുട്ടികൾ ഇലക്കറി വിഭവങ്ങളും ഏഴാം ക്ലാസിലെ കുട്ടികൾ പയർവർഗ്ഗവിഭവങ്ങളും 8,9 ക്ലാസുകളിലെ കുട്ടികൾ പഴവർഗ്ഗ വിഭവങ്ങളും പ്രദർശിപ്പിച്ചു. കൂടാതെ കുട്ടികളുടെ വീടുകളിൽ കൃഷി ചെയ്തു ഉണ്ടായ വിവിധയിനം പച്ചക്കറികളും പഴവർഗ്ഗങ്ങളും പ്രദർശനം ചെയ്തു. ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായി ഭക്ഷ്യദിന ക്വിസ് നടത്തി. XC യിലെ അമാന മെഹ്റിൻ ഒന്നാം സ്ഥാനവും VIII E യിലെ റൈക്ക എഞ്ചലീന രാജു രണ്ടാം സ്ഥാനവും VIII E യിലെ ദായിബ സി.എം. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒക്ടോബർ 23 ന് ബിരിയാണി ചലഞ്ചും ഒക്ടോബർ 28 ന് ബൈറ്റ് കാർണിവൽ ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു.
ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ്
21/10/25
നെയ്യാറ്റിൻകര സെൻറ് ഫിലിപ്സ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ കൗൺസിലറായ ശ്രീ റെജി ദേവ് സാറിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 21 ചൊവ്വാഴ്ച വിദ്യാർത്ഥികൾക്ക് ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നൽകി.9 Aലെ വിദ്യാർത്ഥിയായ പീറ്ററിന്റെ അച്ഛൻ സേവിയർ കെ പി യും ഈ സംരംഭത്തിൽ പങ്കാളിയായി. ഒക്ടോബർ 6 മുതൽ 25 വരെ പാറശ്ശാല മുതൽ കാസർഗോഡ് വരെ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പദ്ധതിയുടെ ഒരു ഒരു വക്താവാണ് ഇദ്ദേഹം. സ്കൂൾ അസംബ്ലിയിൽ അദ്ദേഹത്തിന് നല്ലൊരു സന്ദേശം നൽകുവാൻ സാധിച്ചു. എച്ച്എം ടീന ടീച്ചർ സ്വാഗതവും ഷിജി ടീച്ചർ നന്ദിയും അർപ്പിച്ചു.
സ്കൂൾ റേഡിയോ ഉദ്ഘാടന റിപ്പോർട്ട്
സ്കൂൾ റേഡിയോ ക്രിസ്തുരാജവാണിയുടെ ഉദ്ഘാടനം ഒക്ടോബർ 27 തിങ്കളാഴ്ച്ച രാവിലെ 11.30 -ന് നടത്തപ്പെട്ടു.പ്രധാന അധ്യാപിക ടീന എം.സി യോഗത്തിന് അധ്യക്ഷപദം അലങ്കരിച്ചു.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കോഡിനേറ്ററായ സുനിത ജെ. മാളിയേക്കൽ സ്വാഗത പ്രസംഗം നിർവഹിച്ചുകൊണ്ട്, സ്കൂൾ റേഡിയോയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ പങ്കുവെച്ചു.തുടർന്ന് കുമാരി ആഷ്മി രതീഷും, കുമാരി ഖദീജ സിവയും ചേർന്ന് തൽസമയ റേഡിയോ അവതരണം നടത്തി.ഉദ്ഘാടന കർമ്മം നിർവഹിച്ചുകൊണ്ട് പ്രധാന അധ്യാപിക സ്കൂൾ റേഡിയോയുടെ പ്രാധാന്യങ്ങളെക്കുറിച്ച് സംസാരി ക്കുകയും, റേഡിയോയുടെ ആദ്യ എപ്പിസോഡ് ഇന്നേ ദിനം ഉച്ചയ്ക്ക് പ്രക്ഷേപണം ചെയ്യുമെന്നും അറിയിച്ചു.അധ്യാപികയായ രേഷ്മ പൗളിന്റെ കൃതജ്ഞതയോടെ 12 മണിക്ക് യോഗം സമാപിച്ചു.
ടീൻസ് ക്ലബ്ബ് ഉദ്ഘാടനം 2025-26
2025-26 അധ്യയന വർഷത്തിലെ ടീൻസ് ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനയോഗം ഒക്ടോബർ 28 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെട്ടു.സൈക്കോളജിസ്റ്റ് ഡോ.ഹെന എ.എ മുഖ്യാതിഥിയായ യോഗത്തിൽ , പിടിഎ പ്രസിഡൻ്റ് സുധീർ പി.ബി അധ്യക്ഷപദം അലങ്കരിച്ചു.പ്രധാന അധ്യാപിക ടീന എം.സി ആശംസകൾ അർപ്പിച്ചു സംസാരിക്കുകയുണ്ടായി. അന്നേ ദിനം ടീൻസ് ക്ലബ് അംഗങ്ങൾക്ക് വേണ്ടി ഡോ. ഹെനയുടെ നേതൃത്വത്തിൽ ശില്പശാലയും സംഘടിപ്പിച്ചു.രണ്ട് ഘട്ടങ്ങളായി ശിൽപ്പശാല ക്രമീകരിച്ച്,സുഗമമായി നടപ്പിലാക്കി.നിരവധി പ്രവർത്തനങ്ങളും ഗെയിമുകളും അടങ്ങിയ ശില്പശാലയിൽ, അംഗങ്ങളുടെ വൻപങ്കാളിത്തം ലഭിച്ചു.ശില്പശാലയോട് ചേർന്ന് ഡോക്ടറുമായി സംശയനിവാരണത്തിനുള്ള അവസരവും കുട്ടികൾക്ക് നൽകി.
ശിശുദിനാഘോഷ റിപ്പോർട്ട്
2025 നവംബർ 14-നു സി.കെ.സി.എച്ച്.എസ് സ്കൂളിൽ ശിശുദിനം ഭംഗിയായി ആഘോഷിച്ചു. അഞ്ചാം ക്ലാസിലെ കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ചടങ്ങുകൾ നടന്നു.
രാവിലെ അസംബ്ലിയിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ടീന ടീച്ചർ കുട്ടികളോട് ശിശുദിനത്തിന്റെ മഹത്വത്തെക്കുറിച്ചുള്ള സന്ദേശം നൽകി. തുടർന്ന് അഞ്ചാം ക്ലാസ് D ഡിവിഷനിലെ ആര്യൻ കെ.പി ശിശുദിന സന്ദേശം അവതരിപ്പിച്ചു. കുട്ടികൾ ദേശഭക്തിഗാനം ആലപിച്ച് പരിപാടിക്ക് ഒരു മനോഹരമായ തുടക്കം ഒരുക്കി.
തുടർന്ന് 5C ലെ അയറിൻ ശിശുദിനത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന സന്ദേശം നൽകി. 5D ലെ നൃത്ത അതിസുന്ദരമായ ഒരു നൃത്തരൂപം അവതരിപ്പിച്ചു, ഇത് ചടങ്ങിന് കലാപരമായ പുതുമ നൽകി.
പരിപാടിയുടെ അവസാനത്തിൽ അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. എല്ലാ കുട്ടികളും ആനന്ദത്തോടും ഉത്സാഹത്തോടും കൂടിയാണ് ശിശുദിന ആഘോഷത്തിൽ പങ്കെടുത്തത്.