ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം (2.6.2025)

പുല്ലൂർ ഗവൺമെൻറ് യു.പി.സ്കൂളിൽ പ്രവേശനോത്സവം നിറപ്പകിട്ടാർന്ന രീതിയിൽ സംഘടിപ്പിച്ചു. ജൂൺ രണ്ടിന് രാവിലെ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.പി.വി. നാരായണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് ശ്രീ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി ഷീബ, ശ്രീമതി. പ്രീതി എന്നിവരും എസ്.എം. സി.ചെയർമാൻ ശ്രീ. ഷാജി.എ, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. നിഷ കൊടവലം,ശ്രീ. കൃഷ്ണൻ (എകെജി ക്ലബ്ബ്)  ശ്രീ.നാരായണൻ (മഹാത്മ പുരുഷസഹായ സംഘം), ശ്രീമതി ശൈലജ പി.വി. (സീനിയർ അസിസ്റ്റൻറ്) എന്നിവരും ആശംസകൾ നേർന്നു. പുല്ലൂർ സ്കൂൾ പിടിഎ കമ്മിറ്റി, ഓട്ടോ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു), അഡ്വക്കേറ്റ് പള്ളയിൽ കൃഷ്ണൻ നായർ സ്മാരക ഗ്രന്ഥാലയം, സംസ്കൃതി ക്ലബ് പുല്ലൂർ, പ്രിയദർശിനി ആർട്സ് ക്ലബ്ബ് പുല്ലൂർ, എ.കെ.ജി. ക്ലബ്ബ് പുല്ലൂർ, യുവശക്തി ക്ലബ്ബ് കേളോത്ത്, ഇ.എം.എസ്. സ്മാരക ക്ലബ്ബ് ഉദയനഗർ, ചെഗുവേര ക്ലബ്ബ് എടമുണ്ട, സംഗമം ക്ലബ്ബ് കൊടവലം, ഫ്രണ്ട്സ് ക്ലബ്ബ് ഉദയനഗർ, മഹാത്മ പുരുഷ സഹായ സംഘം പുളിക്കാൽ, കലാകായിക സമിതി തടത്തിൽ,  രാജീവ്ജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് എടമുണ്ട, യുവധാര ക്ലബ്ബ് പൊള്ളക്കട എന്നീ ക്ലബ്ബുകളും സന്നദ്ധ സംഘടനകളും പഠനോപകരണങ്ങൾ സ്പോൺസർ ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ. ജനാർദ്ദനൻ.പി സ്വാഗതവും, എസ്. ആർ. ജി. കൺവീനർ ശ്രീമതി ശ്രീന.ടി.ഇ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസം വിതരണം ചെയ്തു.

ജൂൺ 5-പരിസ്ഥിതിദിനം(5-6-2025)

പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു .പിടിഎ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ പ്രത്യേക അസംബ്ലി ചേർന്നു .നാട്ടു വൃക്ഷത്തൈകൾ നടുകയും അടുക്കളത്തോട്ട നിർമ്മാണത്തിന് തുടക്കം കുറിക്കുകയും ചെയ്തു.എൽപി ,യുപി വിഭാഗം കുട്ടികൾക്ക് ക്വിസ് മത്സരവും നടത്തി.

ക്ലാസ് പി.ടി.എ(13-06-2025)

സ്കൂൾ തുറന്നതിനു ശേഷമുള്ള ആദ്യ ക്ലാസ് പിടിഎ യോഗവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ  ക്ലാസും 13-6-2025 വരെ വിവിധ ക്ലാസുകളിൽ സംഘടിപ്പിച്ചു.

പേവിഷബാധബോധവത്കരണ ക്ലാസ്സ് (30-06-2025)

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പേപ്പട്ടി വിഷബാധയെ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാലയത്തിലേക്ക് പോകുമ്പോഴും തിരിച്ചും നടക്കുന്ന വഴികളിൽ അപകടം വരുന്നതെങ്ങനെയെന്നും, തെരുവുനായകളും മറ്റു ജീവികളും മുഖാന്തരം പേവിഷം ഏറ്റാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ എങ്ങനെയാണെന്നും വ്യക്തമായി പറഞ്ഞുകൊടുത്തു .വളർത്തുമൃഗങ്ങളിൽ നിന്നും പേവിഷം ഏൽക്കാം ,അതിനാൽ ഏതുവിധത്തിലാണ് അവയോട് പെരുമാറേണ്ടത് എന്നും രക്ഷാമാർഗ്ഗങ്ങളും ചികിത്സയും വിശദീകരിച്ചു

ജൂൺ 19 വായനാദിനം(19-6-2025 TO 18-7-25)

വായനാദിനം പ്രത്യേക അസംബ്ലി ചേർന്നു . കുമാരി നന്ദന എം  വായനാദിന പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം കവി ശ്രീ ദിവാകരൻ വിഷ്ണുമംഗലം നിർവഹിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ കവിത കോയക്കട്ട ആസ്പദമാക്കി 5 , 6 ക്ലാസുകളിലെ കുട്ടികൾക്ക് ആസ്വാദന സദസ്സ് നടത്തി.

സമഗ്ര വിദ്യാലയ ആരോഗ്യ പദ്ധതി(4.7.2025)

പുല്ലൂർ പെരിയാർ പഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സമഗ്ര വിദ്യാലയ ആരോഗ്യ പദ്ധതിയുടെ ഉദ്ഘാടനം സ്കൂളിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. പ്രഥമ ശുശ്രൂഷ പെട്ടി വിതരണം ചെയ്തു. കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തു അഞ്ചാം ക്ലാസ് കുട്ടികളുടെ ബിഎംഐ പരിശോധനയും നടന്നു.

ദേശാഭിമാനി പത്ര വിതരണം (10.07.2025)

പുല്ലൂർ അഗ്രികൾച്ചറൽ സൊസൈറ്റി സ്കൂളിൽ സ്പോൺസർ ചെയ്ത ദേശാഭിമാനി പത്രത്തിന്റെ വിതരണം നടന്നു.ബാങ്ക് പ്രസിഡന്റ് എ കൃഷ്ണൻ , സെക്രട്ടറി മനോജ്, എസ്.എം.സി ചെയർമാൻ ശ്രീ ഷാജി.എ, വൈസ് പ്രസിഡണ്ട് സുനിൽകുമാർ , PTA അംഗങ്ങൾ എന്നിവ സംബന്ധിച്ചു.

ചാന്ദ്രദിനം (21.7.2025)

ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലായ് 21 നു  വിവിധ പരിപാടികൾ   സംഘടിപ്പിച്ചു.  ബഹിരാകാശത്തിലെ കൗതുകങ്ങൾ, ചന്ദ്രനെ തേടി എന്നീ ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചു... ക്ലാസ് തലത്തിലും ,  സ്കൂൾതലത്തിലും ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. കൂടാതെ ചാന്ദ്രദിന പതിപ്പ് , ചുമർപത്രിക , പാനൽ പ്രദ‌ർശനം എന്നിവയും ഇതിന്റെ ഭാഗമായി നടന്നു. അസംബ്ലിയും ഉണ്ടായിരുന്നു.

അധ്യാപക രക്ഷാകർത്തൃസമിതി ജനറൽബോഡി യോഗം (26-07-2025)

ഈ വർഷത്തെ അധ്യാപക-രക്ഷാകർതൃ സമിതി ജനറൽബോഡിയോഗം 126-07-25 ന് ഉച്ചയ്ക്ക് 1 30ന് പിടിഎ പ്രസിഡണ്ട് ശ്രീ .ബാലകൃഷ്ണൻ.പി അധ്യക്ഷതയിൽ നടന്നു. .എസ് . എം.സി ചെയർമാൻ ,മദർ പി.ടി.എ പ്രസിഡണ്ട്, തുടങ്ങിയവർ സന്നിഹിതരായിരുന്നു .ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ശൈലജ  ടീച്ചർ റിപ്പോർട്ട് അവതരണം നടത്തി .സ്റ്റാഫ് സെക്രട്ടറി വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.പുതിയ പി ടി എ    പ്രസിഡന്റായി ശ്രീ .ബാലകൃഷ്ണൻ.പി യെയും എം പി ടി എ  പ്രസിഡന്റായി നിഷ.കെ യെയും തിരഞ്ഞെടുത്തു.

വാങ്ങയം ഭാഷാ പ്രതിഭ നിർണയ പരീക്ഷ (29-07-2025)

ജൂലൈ 29 ഭാഷാപ്രതിഭ നിർണയ പരീക്ഷയായ വാങ്മയം പരീക്ഷ ജൂലൈ 29 ചൊവ്വാഴ്ച നടത്തുകയുണ്ടായി .പരീക്ഷയിൽ 7Bയിലെ  ശിവകീർത്തന, സന അജയ് എന്നിവരെ സ്കൂൾതലത്തിൽ തിരഞ്ഞെടുത്തു .യു.പി വിഭാഗത്തീലെ മുഴുവൻ കുട്ടികളും പരീക്ഷയിൽ പങ്കെടുത്തു. എൽ പി വിഭാഗത്തിൽനിന്ന് സബ്ജില്ലാതലത്തിലേക്ക് നാലാം തരം ബി ഡിവിഷനിലെ നിവേദ്യ രാഘവൻ തൻവിയ, ദേവ്ന കൃഷണൻ എന്നീ കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.

സ്വദേശ് മെഗാ ക്വിസ് ( 30-07-2025 )

അധ്യാപക സംഘടനയായ കെപിഎസ്ടി എ സംഘടിപ്പിച്ച സ്വദേശ് മെഗാ ക്വിസ്സിൽ സ്കൂളിലെ നിരവധി കുട്ടികൾ പങ്കെടുത്തു. വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു മത്സരത്തിൽ എൽ പി വിഭാഗവും യുപി വിഭാഗവും ഉൾപ്പെടെ സ്കൂൾതലത്തിൽ വിജയികളെ തിരഞ്ഞെടുത്തു.LP വിഭാഗം വിജയികളായി ദേവ്ന കൃഷണൻ, അൻവിക.പി.വി എന്നീ കുട്ടികളും യുപി വിഭാഗം വിജയികളായി ആനന്ദ് , ശിവകീർത്തനഎന്നീ കുട്ടികളും തിരഞ്ഞെടുക്കപ്പെട്ടു.

പ്രേംചന്ദ് ജയന്തി ( 31-07-2025)

പ്രേംചന്ദ് ജയന്തിയോട് അനുബന്ധിച്ച് പ്രത്യേക ഹിന്ദി അസംബ്ലിയും അനുസ്മരണവും സംഘടിപ്പിച്ചു .രശ്മി ടീച്ചർ വിഷയത്തെ കുറിച്ച് സംസാരിച്ചു .