ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
15:25, 8 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18028LK (സംവാദം | സംഭാവനകൾ) (→‎ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് കൺട്രോളർ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫ്രീഡം ഫെസ്റ്റ് 2023

2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ആശയങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന് ലക്ഷ്യത്തോടുകൂടി വിവിധ പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സംഘടിപ്പിച്ചു സ്കൂൾ അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് ലീഡർ ഹാറൂൻ ഫ്രീഡം ഫെസ്റ്റസന്ദേശം വായിച്ചു.

ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ മത്സരം

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു.15കുട്ടികൾ പങ്കെടുത്തു .ഹാരോൺ റഷീദ് ,നിഷ്‌ണ ,ജസീം എന്നിവർ യഥാക്രമം ഒന്നു ,രണ്ടു മൂന്ന് സ്ഥാനം നേടി

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം 2025

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സോഫ്റ്റ്‌വെയർ സ്വതന്ത്ര ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ സ്കൂളുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിലെ ഫ്രീഡം ഫസ്റ്റ് പ്രവർത്തനങ്ങൾ എച്ച് എം പ്രീതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഫ്രീ സോഫ്റ്റ്‌വെയറിനെ കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് വിശദീകരിച്ചു നൽകി. സാങ്കേതിക വിദ്യയുടെ ലോകത്ത് സ്വതന്ത്രവും പങ്കുവെക്കാവുന്നതുമായ സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ പഠിക്കുന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ് എന്ന് ടീച്ചർ ഉദ്ഘാടന പ്രസംഗത്തിൽ കുട്ടികളെ ഓർമിപ്പിച്ചു. കൂടാതെ എല്ലാ കുട്ടികളും ഫ്രീഡം സോഫ്റ്റ്‌വെയർ ഡേയിൽ നടത്തുന്ന പരിപാടിയിൽ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടു.

ഫ്രീഡം സോഫ്റ്റ്‌വെയർ പ്രതിജ്ഞ

സ്കൂളിൽ സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ ആചരിക്കുന്നതിന്റെ ഭാഗമായി  അസംബ്ലിയിൽ മുഴുവൻ വിദ്യാർത്ഥികളും ചേർന്ന് താഴെ കൊടുത്തിരിക്കുന്ന സ്വതന്ത്ര  സോഫ്റ്റ്‌വെയർ പ്രതിജ്ഞ ചൊല്ലി:

“ഞാൻ, സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കാനും, അത് പഠിക്കാനും, മാറ്റങ്ങൾ വരുത്താനും, മറ്റുള്ളവർക്ക് പങ്കുവയ്ക്കാനും എപ്പോഴും തയ്യാറായിരിക്കും. എന്റെ അറിവ് മറ്റുള്ളവരുമായി പങ്കിടാൻ ഞാൻ പ്രതിജ്ഞ ചെയ്യുന്നു. സോഫ്റ്റ്വെയറിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കും.

സ്കൂൾ അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് ലീഡർ അമയ്യ നന്ദകി യാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. സ്കൂളിലെ മുഴുവൻ കുട്ടികളും പ്രതിജ്ഞ ഏറ്റുചൊല്ലി.

ഫ്രീഡം സോഫ്റ്റ്‌വെയർ ഡേ പോസ്റ്റർ മത്സരം


ഫ്രീഡം സോഫ്റ്റ്‌വെയർ ഡേ അനുബന്ധിച്ച് സ്കൂളിൽ പോസ്റ്റർ രചന മത്സരം നടന്നു. ഏതെങ്കിലും ഒരു ഫ്രീ ഗ്രാഫിക്സ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പോസ്റ്റർ നിർമ്മിക്കേണ്ടത്. കുട്ടികൾ ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പോസ്റ്റർ നിർമ്മിച്ചത്. പോസ്റ്റർ നിർമ്മാണ മത്സരത്തിൽ 16 കുട്ടികൾ പങ്കെടുത്തു. ഒമ്പത് ബി ക്ലാസിലെ കൃഷ്ണ മധു ഒന്നാം സ്ഥാനം നേടി. ഫ്രീ സോഫ്റ്റ്‌വെയർ= ഫ്രീഡം+ നോളജ് എന്ന തീമാണ് കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരത്തിന് നൽകിയത്

ഫ്രീ സോഫ്റ്റ്‌വെയർ ഇൻസ്റ്റാളേഷൻ ക്യാമ്പ്

ഫ്രീഡം സോഫ്റ്റ്‌വെയർ ഡേ  അനുബന്ധിച്ച് സ്കൂളിൽ ഫ്രീ സോഫ്റ്റ്‌വെയർ ഇൻസ്റ്റാളേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ വിദ്യാർഥികളുടെ സിസ്റ്റത്തിലും മറ്റു ആവശ്യക്കാർക്കും ഫ്രീ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തു കൊടുത്തു. കൂടാതെ ഫ്രീ സോഫ്റ്റ്‌വെയറിനെ കുറിച്ചും പ്രോപ്പറേറ്ററി സോഫ്റ്റ്‌വെയറിനെ കുറിച്ചും കൂടുതൽ അറിവ് എല്ലാവർക്കും നൽകി.

റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളുടെ പ്രദർശനം

സ്കൂളിലെ കുട്ടികൾക്ക് റോബോട്ട് കിറ്റിന്റെ പ്രവർത്തനം പരിചയപ്പെടുത്തുന്നതിന് വിവിധ പ്രവർത്തനങ്ങൾ നടന്നു. റോബോട്ടിക്സ് കിറ്റിലെ Arduino  Uno, ബ്രെഡ് ബോർഡ്‌, ബ്രെഡ് ബോർഡ്‌ ജമ്പർ wire,മിനി സെർവോ മോട്ടോർസ്, LDR ലൈറ്റ് സെൻസർ,IR സെൻസർ, ബസ്സർ  എന്നിവ സ്കൂളിലെ മറ്റുകുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പരിചയപ്പെടുത്തി കൊടുത്തു. കൂടാതെ ഓർഡിനോ  കിറ്റ് ഉപയോഗിച്ച് കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ ചെയ്തു.

റഡാർ & മൈക്രോസ്കോപ്പ്

ഓർഡിനോ  Uno,അൾട്രാ സോണിക് സെൻസർ എന്നിവ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചത്. കപ്പൽ,വിമാനം എന്നിവയിൽ ഉപയോഗിക്കാൻ പറ്റുന്നതാണ് ഇത്

സ്മാർട്ട്‌ പാർക്കിംഗ് സിസ്റ്റം

Arduino UNO, അൾട്രാസോണിക് സെൻസർസ്, സെർവോ മോട്ടോർസ്, IR സെൻസർസ്, LCD എന്നിവ ഉപയോഗിച്ചാണ് സ്മാർട്ട് പാർക്കിംഗ് സിസ്റ്റം നിർമ്മിച്ചത്. ഓഡിറ്റോറിയം,മാളുകളിലും ഇവ വളരെ ഉപകാരപ്രദമാണ്

ഗ്യാസ് ലീകേജ് ഡീറ്റെക്ഷൻ സിസ്റ്റം

Arduino Uno, ഗ്യാസ് സെൻസർ, ബസ്സർ, മിനി മോട്ടോർ എന്നിവയാണ് ഇതിൽ ഉപയോഗിച്ചത്. ഗ്യാസിന്റെ ലീക്കേജ് അറിയാൻ ഇവ വളരെ ഉപകാരപ്രദമാണ്.

ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് കൺട്രോളർ

ആർഡ്വിനോയും എൽഇഡിയും ഉപയോഗിച്ചുള്ള  ഒരു പ്രോജക്റ്റാണിത്, ഒരു എൽഡിആർ സെൻസർ ഇരുട്ട് കണ്ടെത്തുമ്പോൾ ഇത് യാന്ത്രികമായി ഓണാകും.

വീഡിയോ

റോബോട്ടിക്സ് പ്രവർത്തനങ്ങളുടെ വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക
https://www.instagram.com/reel/DMFTNAHSxKf/?igsh=MXRvOHJndWgwbGI3bA==