ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
പ്രവേശനോൽസവം 2025
മധ്യവേനലവധി കഴിഞ്ഞ് 2024-25 വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ 2 തിങ്കളാഴ്ച സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. മുത്തുക്കുടകളും വർണ്ണക്കൊടികളും കൊണ്ട് അലങ്കരിച്ച സ്കൂളിൽ ചെണ്ടമേളങ്ങളോടെ കുട്ടികളെ സന്തോഷത്തോടെ സ്വീകരിച്ചു. പുതിയ കുട്ടികളെ തങ്ങളുടെ മാതാപിതാക്കൾക്കൊപ്പം ഓഡിറ്റോറിയത്തിൽ ഇരുത്തി. 9.30 പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. മുഖ്യമന്ത്രി നിർവഹിച്ച സംസ്ഥാനതല സ്കൂൾ തല പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിൻ്റെ തത്സമയ സംപ്രേക്ഷണവും മുഖ്യമന്ത്രിയുടെ സന്ദേശവും വേദിയിൽ കാണിച്ചതിനു ശേഷം സ്കൂൾ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു ഇതോടെനുബന്ധിച്ച് എം l എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 60 ലക്ഷം അനുവദിച്ച എഡ്യൂ തീയറ്റർ കം ഡിജിറ്റൽ ലൈബ്രറി സമുച്ചയത്തിന്റെ ശിലാ സ്ഥാപനം മുവാറ്റുപുഴ എം എൽ.എ ഡോ മാത്യു കുഴൽനാടൻ നിർവഹിച്ചു .കുട്ടികൾക്ക് നൂതന സാങ്കേതിക വിദ്യ പരിചയപ്പെടുത്തി സംവേദത്മകമവും, സൃഷ്ടിപരവുമായ പഠനവും, കുട്ടികളിലെ ഭാവന, ആത്മവിശ്വാസം, ആശയവിനിമയം, ടീം വർക്ക്, എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി എഡ്യൂ തിയേറ്റർ കം ഡിജിറ്റൽ ലൈബ്രറി നിലവിൽ വരുന്നത്, പ്രിൻസിപ്പൽ ശ്രീ സന്തോഷ് ടി. ബി സ്വാഗതം അറിയിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ കുട്ടികൾ, എൽ എസ് എസ്,യു എസ് എസ് പരീക്ഷ വിജയികൾ എസ് പി സി സംസ്ഥാന ക്യാമ്പ് പ്രതിനിധി എന്നിവർക്കുള്ള ഉപഹാരവും പ്രസ്തുത ചടങ്ങിൽ എം എൽ എ നൽകി. പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം എസ് അലി മുഖ്യപ്രഭാഷണം നടത്തി. ശ്രീമതി ഷാന്റി എബ്രഹാം (ജില്ല പഞ്ചായത്ത് മെമ്പർ )നെജി ഷാനവാസ് (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ), ശ്രീ റിയാസ് ഖാൻ ( ബ്ലോക്ക് മെമ്പർ ),പി ടി എ പ്രസിഡന്റ് ഹസീന ആസിഫ്, നാസർ ഹമീദ്, എസ് എം സി ചെയർമാൻ, അനിമോൾ ,എച്ച് എം ഇൻ ചാർജ് റഹ് മത്ത് പി എം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നൂറോളം കുട്ടികൾ ഈ അധ്യയന വർഷം പ്രവേശനം നേടി. വ്യാപാരി വ്യവസായി സമിതിയുടെയും മറ്റ് സന്നദ്ധ സംഘടനയുടേയും നേതൃത്വത്തിൽ കുട്ടികൾക്ക് ബാഗും കുടയും മധുര പലഹാരങ്ങളും വിതരണം ചെയ്തു.
പരിസ്ഥിതിദിന ആഘോഷം 2025
ജൂൺ 5 ലോക പരിസ്ഥിതി ദിനം പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തകയും കളമശ്ശേരി എസ് സി എംഎസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. സൂര്യ ബാബു എസ് പരിസ്ഥിതി ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി പ്രവർത്തകനും കടുവ സംരക്ഷണ വിദഗ്‌ധനുമായ വാൽമീക് ഥാപ്പറിനെ അനുസ്മരിച്ചു കൊണ്ട് സ്കൂൾ സയൻസ് ക്ലബ്ബ് " ശാസ്ത്രക്കൂട്ടുകാർ " ഈ വർഷത്തെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു . എസ്പി സി യുടെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന റാലി ഹെഡ്മിസ്ട്രസ് സഫീന എ. ഫ്ലാഗ് ഓഫ് ചെയ്തു. പിടി എ പ്രസിഡന്റ് ഹസീന എം എസ് അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ നാസർ ഹമീദ് പരിസ്ഥിതി ദിന സന്ദേശം നൽകി. സയൻസ് ക്ലബ് കൺവീനർ സ്റ്റാലിനഭായ് ഈ വർഷത്തെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. അധ്യാപകരായ റഹ് മത്ത് പിഎം, സബിത പിഇ, ഡോ. ഗീതു ജി നായർ, നൗഫൽ കെഎം ,സയൻസ് ക്ലബ്ബ് സെക്രട്ടറി അമീൻ മുഹമ്മദ് എന്നിവർ സംസാരിച്ചു. പോസ്റ്റർ നിർമാണം, ക്വിസ്,ഇല രൂപങ്ങൾ തയ്യാറാക്കൽ, ചെടികൾ നടൽ, പരിസ്ഥിതി ഗാനാലാപനം, പൂന്തോട്ട നിർമാണം, ചിത്രരചന, സ്കൂൾ ശുചീകരണം എന്നിവയും നടന്നു.പരിസ്ഥിതി ദിനത്തിൽ കടുവ സംരക്ഷണ പ്രവർത്തകനായ വാൽമീക് ഥാപ്പർ അനുസ്മരണത്തിൽ സയൻസ് ക്ലബ് അംഗം അൽഫാസ് അലി കുട്ടികളുമായി അഭിമുഖം നടത്തുന്നു.പരിസ്ഥിതി ദിന ആഘോഷത്തിൻെറ ഭാഗമായി പരിസ്ഥിതി ദിന പ്രതിജ്ഞ ,പോസ്റ്റർ നിർമ്മാണം, മരം നടൽ ,മുത്തശ്ശി ആൽ മരത്തെ ആദരിക്കൽ ,പരിസ്ഥിതി ദിന പ്രസന്റേഷൻ എന്നിവ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. സ്കൂളിലെ മാലിന്യങ്ങളെ പലതായി തരംതിരിച്ച് ബാസ്കറ്റുകളിൽ ആക്കുന്നതിന് കുട്ടികൾക്ക് പരിശീലനം നൽകി .പരിസ്ഥിതി ദിന ഗാനവും , പ്രഭാഷണവും നടന്നു
പ്രീ പ്രൈമറി പ്രവേശനോത്സവം


കളിയും ചിരിയും പാട്ടുമായി പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പ്രീ പ്രൈമറി പ്രവേശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷാന്റി എബ്രഹാം പ്രവേശനോത്സവ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഹസീന എംഎസ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സന്തോഷ് ടിബി പ്രവേശനോത്സവ സന്ദേശം നൽകി. പേഴയ്ക്കാപ്പിള്ളി സർവീസ് സഹകരണ ബാങ്ക് സ്പോൺസർ ചെയ്ത പഠനോപകരണങ്ങൾ ഹെഡ്മിസ്ട്രസ് സഫീന എ വിതരണം ചെയ്തു. എസ്എംസി ചെയർമാൻ നാസർ ഹമീദ്,പിടിഎ അംഗം ഫൈസൽ മുണ്ടങ്ങാമറ്റം, അധ്യാപകരായ റഹ് മത്ത് പിഎം, സബിത പിഇ, ജ്യോതി കെ ഭാസ്ക്കർ,റൂബി എംഐ ,ജമീല കെഎം, ജസ്ന നിഷാദ്, നൗഫൽകെഎം എന്നിവർ സംസാരിച്ചു.നവാഗതരായ കുട്ടികളെ മധുര പലഹാരങ്ങൾ നൽകിയും, തൊപ്പിയണിയിച്ചും , പമ്പരങ്ങൾ നൽകിയും സ്വീകരിച്ചു.
അലിഫ് അറബിക് ക്ലബ്ബ്
പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ അലിഫ് അറബിക് ഭാഷാ ക്ലബ്ബിന്റെ ഉദ്ഘാടനം ജില്ല മുസ്ലിം എഡ്യുക്കേഷൻ ഇൻസ്പെക്ടർ ഷറഫുദീൻ ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഹസീന ആസിഫ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സഫീന എ സമ്മാനങ്ങൾ വിതരണം ചെയ്തു. അറബിക് അക്കാദമിക് സെക്രട്ടറി കബീർ പിഎ മുഖ്യപ്രഭാഷണം നടത്തി.അലിഫ് ക്ലബ്ബിന്റെ ഒരു വർഷത്തെ പ്രവർത്തന പദ്ധതി ഖദീജ ബീവി കെഎം , വിശദീകരിച്ചു.ക്ലബ്ബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അറബി കഥപറയൽ,കവിതാലാപനം, സംഘഗാനം എന്നിവ സംഘടിപ്പിച്ചു.
അലിഫ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഹന്ദി ഫെസ്റ്റ്, അറബിക് ദിനാചരണങ്ങൾ, സ്കൂൾ അറബി കലോത്സവ പരിശീലനങ്ങൾ, അറബിക് ഫെസ്റ്റ്, അറബിക് കാലിഗ്രഫി പ്രദർശനം തുടങ്ങിയ വിവിധ പരിപാടികൾ വിദ്യാലയത്തിൽ നടന്നു വരുന്നു.റഹ് മത്ത് പിഎം, സബിത പിഇ, ഗീതു ജി നായർ ,നൗഫൽ കെ എം ,അറബി അധ്യാപകരായ ആര്യ എസ്, ഡെനീറ്റ ഡേവിഡ്, ജബ്ന റ്റിജെ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
- അലിഫ് അറബിക് ക്ലബ്ബ് ഉദ്ഘാടനം
വായന വാരാചരണആഘോഷം




ജൂൺ 19 വായന ദിനത്തിൽ മൂവാറ്റുപുഴയുടെ ചരിത്രമറിഞ്ഞ് പേഴയ്ക്കാപ്പള്ളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വായന വാരാചരണത്തിന് തുടക്കമായി. എഴുത്തുകാരനും " മൂവാറ്റുപുഴയുടെ നഗരപുരാവൃത്തങ്ങൾ" എന്ന പുസ്തക രചയിതാവുമായ മോഹൻദാസ് സൂര്യനാരായണൻ വായന വാരാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുമായി അദ്ദേഹം അഭിമുഖ സംഭാഷണം നടത്തി.പിടിഎ പ്രസിഡന്റ് ഹസീന എംഎസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ സന്തോഷ് ടിബി മുഖ്യപ്രഭാഷണവും ഹെഡ്മിസ്ട്രസ് സഫീന എ. വായനദിന സന്ദേശവും നൽകി. അധ്യാപകരായ റഹ്‌മത്ത് പിഎം, സബിത പിഇ, സൽവ മുഹമ്മദ്, ഗീതു ജി നായർ, ശ്രീലക്ഷ്മി എൻ ആർ ,നൗഫൽ കെ എം എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളായ അമീൻ മുഹമ്മദ് പിഎൻ പണിക്കർ അനുസ്മരണവും ,നന്ദിനി പ്രവീൺ പുസ്തക പരിചയവും, ശ്രീനന്ദ വിഎ,അൽഫിയ ഇഖ്ബാൽ വായനദിന കവിതകളും ആലപിച്ചു. വായന വാരാചരണത്തിന്റെ ഭാഗമായി പുസ്തകാസ്വാദന സദസ്സ് , ക്വിസ് മത്സരം, ലൈബ്രറി സന്ദർശനം, എന്നിവയും വരും ദിവസങ്ങളിൽ നടക്കും.
പോക്സോ ബോധവൽക്കരണ ശിൽപ്പശാല
ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എംഎസ്‌സി കമ്പനിയുടെ സഹകരണത്തോടെ ഡിവിനിറ്റി സർവീസ് എന്ന സംഘടനയുടെ നേതൃത്വത്തിൽ പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പോക്സോ,സൈബർ സുരക്ഷ, ലൈംഗിക വിദ്യാഭ്യാസം എന്നിവയിൽ ബോധവൽക്കരണ ശിൽപ്പശാല സംഘടിപ്പിച്ചു.സ്കൂൾ കൗൺസിലിംഗ് ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോലഞ്ചേരി മെഡിക്കൽ കോളേജിലെ ലഹരി വിമുക്തി വിഭാഗം മേധാവി ഫ്രാൻസിസ് മൂത്തേടൻ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു.കുട്ടികൾക്കായി സംഘടിപ്പിച്ച സ്കിറ്റിന് സെബാസ്റ്റ്യൻ
പുൽരരാജ് ചെന്നൈ, കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി. പിടിഎ പ്രസിഡന്റ് ഹസീന ആസിഫ് അധ്യക്ഷത വഹിച്ചു.ഹെഡ്‌മിസ്ട്രസ്സ് സഫീന എ പദ്ധതി വിശദീകരണം നടത്തി.ഡിവിനിറ്റി എക്സിക്യുട്ടീവ് അംഗങ്ങളായ നന്ദന സുനിൽ ,അഞ്ജന പത്മനാഭൻ സ്കൂൾ കൗൺസിലർ അനുമോൾ പിആർ,അധ്യാപകരായ റഹ് മത്ത് പിഎം, സബിത പിഇ, ഗീതു ജി നായർ,പ്രതാപ്കുമാർ ടി എന്നിവർ സംസാരിച്ചു.
ചാന്ദ്രദിനാഘോഷം

ജൂലൈ 21 അന്താരാഷ്ട്ര ചാന്ദ്രദിനം പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സഫീന എ ചാന്ദ്രദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. അധ്യാപികയായ സഹദിയ സിഎം ചാന്ദ്രദിന സന്ദേശം നൽകി.കുട്ടികൾക്കായി പോസ്റ്റർ നിർമാണം, ക്വിസ്, പ്രസംഗം, കവിതാലാപനം, റോക്കറ്റ് മാതൃകൾ നിർമിക്കൽ, ചിത്രരചന , കളറിംഗ് തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
കർഷക ദിനാചരണം
ചിങ്ങം 1 കർഷക ദിനത്തിന് മുന്നോടിയായി കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുന്നതിൻ്റെ ഭാഗമായി പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ശാസ്ത്രക്കൂട്ടുകാർ സയൻസ് ഫോറത്തിൻ്റെയും ഞാറ്റുവേല കാർഷിക ക്ലബ്ബിൻ്റെയും ആഭിമുഖൃത്തിൽ വിപുലമായ പരിപാടികളോടെ കർഷക ദിനം ആചരിച്ചു. യുവ കർഷക അവാർഡു ജേതാവും വനിത സംരംഭകയുമായ മൃദുലഹരി കൃഷ്ണനുമായി കുട്ടികൾ അഭിമുഖം നടത്തുകയും സ്നേഹ ഓർഗാനിക് ഫാം സന്ദർശിക്കുകയും ചെയ്തു.ഏഴാം ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ കൃഷിപ്പതിപ്പുകൾ മൃദുല ഹരികൃഷ്ണൻ പ്രകാശനം ചെയ്തു. വിവിധ തരം കൃഷിരീതികൾ, വിളകൾ, അവയുടെ പരിപാലനം, പശു വളർത്തൽ, മത്സ്യക്കൃഷി എന്നിവ കുട്ടികൾ പരിചയപ്പെടുകയും ബഡ്ഡിംങ് , ഗ്രാഫ്റ്റിംങ്, ലെയറിംങ്ങ് തുടങ്ങിയവയെ കുറിച്ച് ക്ലാസ് മുറിയിൽ നിന്ന് നേടിയ അറിവുകൾ കുട്ടികൾക്ക് നേരിട്ട് അനുഭവിക്കാനും സാധിച്ചു.ശാസ്ത്രക്കൂട്ടുകാർ സയൻസ് ഫോറം സെക്രട്ടറി അമീൻ മുഹമ്മദ്,ജൈവ വൈവിധ്യ ക്ലബ് ലീഡർ ജ്യൂവൽ സാജു, ഞാറ്റുവേല കാർഷിക ക്ലബംഗം ദേവഗായത്രി ബാബുലാൽ അധ്യാപകരായ സ്റ്റാലിന ഭായ്, രാജി പി ശ്രീധർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പായിപ്ര ഗ്രാമ പഞ്ചായത്തിലെ മികച്ച വിദ്യാർത്ഥി കർഷകയായി നമ്മുടെ സ്കൂളിലെ 9B യിലെAyshathul Farhana M F.തിരഞ്ഞെടുക്കപ്പെട്ടു.. ചിങ്ങം 1 ന് പഞ്ചായത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും