ജി.എച്ച്.എസ്. കുറ്റ്യേരി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യദിനം 2025

'

സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ

സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് ജി എച്ച് എസ് കുറ്റ്യേരി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ, പത്താം തരം വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് കിറ്റ് പരിചയപ്പെടുത്തൽ, സെമിനാർ അവതരണം എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ ലിറ്റിൽ കൈറ്റ് സ് അംഗവും സ്ക്കൂൾ ലീഡറുമായ സന സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ അനു നന്ദ് പി, തേജസ് ബിജു, അഭിനവ് ഇ, മഹ് മൂദ് ടി, സായന്ത് എന്നിവർ റോബോട്ടിക്സ് കിറ്റ് പരിചയപ്പെടുത്തി.ലിറ്റിൽ കൈറ്റ്സ് അംഗമായ ഹസ്ന കെ കെ സെമിനാർ അവതരിപ്പിച്ചു.സ്കൂൾ ഹെഡ് മാസ്റ്റർ ഷാജി കെ.വി, സീനിയർ അസിസ്റ്റന്റ് സോന പി, ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ സനിത ടി, പ്രസീദ പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.