ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
ജൂൺ 2 പ്രവേശനോത്സവം
പ്രവേശനോത്സവത്തിന് മണവാട്ടിയായി ഒരുങ്ങി തച്ചങ്ങാട് സ്കൂൾ
തച്ചങ്ങാട് : പ്രവേശനോത്സവത്തിന് കുട്ടികളെ വരവേൽക്കാൻ മണവാട്ടിയായി ഒരുങ്ങി കാത്തു നിൽക്കുകയാണ് തച്ചങ്ങാട് ഗവ. ഹൈസ്കൂൾ .
സ്കൂൾ പ്രവേശനോത്സവത്തിന് സ്കൂളിൻ്റെ മികവുകൾ നവാഗതരായ കുട്ടികളെയും രക്ഷിതാക്കളെയും അറിയിക്കുന്ന ഒപ്പനയുമായി തയ്യാറായി നിൽക്കുകയാണ് സ്കൂളിലെ കുട്ടികൾ . മണവാട്ടിയായി തച്ചങ്ങാട് സ്കൂളിൻ്റെ പ്രതീകാത്മകവേഷമണിയുന്നത് ഒന്നാം ക്ലാസുകാരിയായ പി.അവ്യയ ആണ്. അധ്യാപികയായ സുനിമോൾ ബളാൽ രചിച്ച ' കൊമ്പ്' ഇശലിലുള്ള മാപ്പിളപ്പാട്ടിന് ഒപ്പനയുടെ നൃത്തച്ചുവടുകൾ നൽകി പരിശീലിപ്പിച്ചത് അധ്യാപകരായ സി. സജിഷയും സിന്ധുവുമാണ്. ഒപ്പനയുടെ ഗാനം തത്സമയം ആലപിക്കുന്നത് ഇതേ സ്കൂളിലെ അധ്യാപകനായ ശുഐബ് കൊടുവള്ളിയാണ്. ദേവ്ന ഉമേഷ്, നിവേദ്യ ഗംഗാധരൻ, അമേയ എൻ , ശ്രീജീഷ്മ, രജീഷ്മ, ഐഷ ടി, കൈവല്യ ബി.എസ്, ശ്രീനന്ദ എം , കൃഷ്ണ രാമചന്ദ്രൻ, അവ്യയ പി , അരുണിമ പ്രവീൺ എന്നിവരാണ് നൃത്തച്ചുവടുകൾ വയ്ക്കുന്നത്. പി.ടി.എ പ്രസിഡന്റ് ടി.വി. നാരായണൻ അധ്യക്ഷത വഹിക്കുന്ന പ്രവേശനോത്സവപരിപാടിയുടെ ഉദ്ഘാടനം പള്ളിക്കര വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ. മണികണ്ഠൻ നിർവ്വഹിക്കും. കേരള ഫോക്‌ലോർ അകാദമി അവാർഡ് ജേതാവായ പ്രകാശൻ കുതിരുമ്മൽ മുഖ്യാഥിനി ആയിരിക്കും. തുടർന്ന് നാടൻ പാട്ട്, കുട്ടികൾക്കുള്ള പഠനോപകരണ വിതരണം മധുര വിതരണം തുടങ്ങിയവ നടക്കും. പ്രധാനാധ്യാപിക എം.എസ് ശുഭലക്ഷ്മി, പി. പ്രഭാവതി, ടി. മധുസൂദനൻ, അജിത. ടി., ശ്രീജ. എ.കെ, അബ്ദുൾമജീദ്,പ്രേമചന്ദ്രൻ എന്നിവർ നേതൃത്വം നൽകും
വിദ്യാരംഗം കലാസാഹിത്യ വേദി വായനദിനം പരിപാടികൾ
വായനമരം
പുസ്തക വണ്ടി പുസ്തക പ്രദർശനം
വായന മാസാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവൺമെൻറ് ഹൈസ്കൂളിൽ പുസ്തകോത്സവം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട്ടെ 'പുസ്തക വണ്ടി'യുമായി സഹകരിച്ച് വിദ്യാലയത്തിലെ വിദ്യാരംഗം കലാസാഹിത്യ വേദിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.24 ,25 തീയതികളിലായി നടന്നുവരുന്ന പുസ്തകോത്സവത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളുമുൾപ്പെടെ നിരവധിയാളുകൾ പുസ്തകം വാങ്ങാനായി എത്തുന്നുണ്ട്. പ്രധാന അധ്യാപിക സജിത കെ എം ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ അധ്യാപകരായ ടി. മധുസൂദനൻ, ഹരിത വിവേക് ,പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു. നബിൻ ഒടയൻചാൽ നന്ദി പറഞ്ഞു.
JUNE 5
പരിസ്ഥിതിദിനം
🌿🌿🌿🌿🌿🌿 ജൂൺ 5 പരിസ്ഥിതിദിനം വുമായി ബന്ധപ്പെട്ട കുട്ടിക്കൊരു കുഞ്ഞിത്തൈ എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ഓരോ കുട്ടിയും തൈകൾ അവരവരുടെ വീട്ടിൽ നട്ടു. കൂടാതെ അന്നേ ദിവസം ക്ലാസ്സിന് ഒരു പൂന്തോട്ടം എന്ന പേരിൽ ഓരോ ക്ലാസ്സിനും ഓരോ പൂന്തോട്ടനിർമ്മാണ പ്രവർത്തനവും ചെയ്തു. അതിനാവശ്യമായ സാമഗ്രികൾ (ചെടികൾ വിത്തുകൾ,) കുട്ടികൾ കൊണ്ട് വന്നു. .🌿🌿🌿🌿
ചാന്ദ്രദിനം
'ചന്ദ്രോദയം' ചാന്ദ്രദിനാചരണം
ജി എച്ച് എസ് തച്ചങ്ങാട് സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ചാന്ദ്ര ദിനം ആചരിച്ചു. പരിപാടികൾ ഹെഡ്മിസ്ട്രസ് സജിത കെ.എം ഉദ്ഘാടനം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ , ക്ലാസ് തല പതിപ്പ് എന്നിവ ശ്രദ്ധേയമായി. മോഡലുകളുടെ പ്രദർശനത്തിൽ 9 A യിലെ പൃഥിരാജിൻ്റെ ' ആൻഡ്രോയ്ഡ് ചന്ദ്രേട്ടൻ, 8 G യിലെ സലാനി സുരേഷിൻ്റെ 'പ്രകാശിക്കുന്ന ചന്ദ്രൻ' എന്നിവ മികച്ചു നിന്നു. ചാന്ദ്രദിന ഡിജിറ്റൽ ക്വിസ് ഹൈസ്കൂൾ വിഭാഗം അധ്യാപകൻ പ്രേമചന്ദ്രൻ മാസ്റ്റർ നിയന്ത്രിച്ചു. LP , UP , HS തലങ്ങളിൽ മികച്ച മത്സരം നടന്നു. തുടർന്ന് ബഹിരാകാശ കൗതുകങ്ങളുടെ സ്ലൈഡ് പ്രദർശനം നടന്നു. ബഹിരാകാശത്ത് എത്തിയ ശുഭാംശു ശുക്ലയ്ക്ക് കുട്ടികൾ എഴുതിയ കത്തുകൾ മികവുറ്റതായിരുന്നു. ചാന്ദ്രദിന പതിപ്പുകളിൽ നിന്ന് വിജയികളായ ക്ലാസുകളെ തിരഞ്ഞെടുത്തു. സയൻസ് അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി. എല്ലാ മത്സരങ്ങളിലും മികച്ച പങ്കാളിത്തമുണ്ടായി
ചക്കമഹോത്സവം
Lp ക്ലാസ്സിലെ കുട്ടികൾ വളരെ വിപുലമായ രീതിയിൽ ചക്ക മഹോത്സവം പരിപാടി സംഘടിപ്പിച്ചു. കുട്ടികൾ വൈവിധ്യങ്ങളാർന്ന വിഭവങ്ങൾ ഉണ്ടാക്കി കൊണ്ടു വന്നു. ബഹുമാനപ്പെട്ട ഹെഡ്‌മിസ്ട്രെസ് സജിത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി മധു മാഷ്, സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ എന്നിവർ സംസാരിച്ചു
വിജയോത്സവം
കുട നിർമ്മാണം
നല്ലപാഠം ക്ലബ്ബിന്റ നേതൃത്വത്തിൽ കുട നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. നിഷ ടീച്ചർ ആണ് പരിശീലനം നൽകിയത്. പിടിഎ, മദർ പിടിഎ അംഗങ്ങൾ,സ്റ്റാഫ്, അധ്യാപകർ എന്നിവർ പങ്കെടുത്തു
സ്‌നേഹവീട് നിർമ്മാണം
അമ്പലത്തറയിലുള്ള എൻഡോസൾഫാൻ സ്നേഹവീട് നിർമ്മാണത്തിനായി നല്ലപാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ തുക കൈമാറുന്നു.