ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി/അക്ഷരവൃക്ഷം/ഭയമല്ല വേണ്ടത് ജാഗ്രതയാണ്

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 12 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. രാമന്തളി/അക്ഷരവൃക്ഷം/ഭയമല്ല വേണ്ടത് ജാഗ്രതയാണ് എന്ന താൾ ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി/അക്ഷരവൃക്ഷം/ഭയമല്ല വേണ്ടത് ജാഗ്രതയാണ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയമല്ല വേണ്ടത് ജാഗ്രതയാണ്

പ്രകൃതിയുടെ മാറ്റത്തിനനുസരിച്ചു നമ്മുടെ ലോകത്ത് പല മാറ്റങ്ങളും സൃഷ്ടിക്കപ്പെടുന്നു. അതിൽ ദുരന്തങ്ങൾ ഉണ്ടാവാം, അല്ലെങ്കിൽ മറ്റു രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാവാം.ഇതിൻ്റെയൊക്കെ കാരണക്കാർ ആരാണെന്നുള്ള ചോദ്യം നമ്മുടെ മുൻപിൽ മായാതെ കിടക്കുന്നു. അതിൽ ചിലതിൻ്റെയൊക്കെ പിറകിൽ നാമടങ്ങുന്ന മനുഷ്യരാണ്. നമ്മൾ പ്രകൃതിയോട് ഇടപഴകുന്ന ചില രീതികളാകാം ഇതിൻ്റെയൊക്കെ കാരണം.

ഇത്തരത്തിൽ ലോകമാകെ പിടിപെട്ടിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ വൈറസ് .അത് മൂലമണ്ടാകുന്ന രോഗമാണ് കോവിഡ് 19. ചൈനയിലെ ഏതോ ഒരു മൃഗത്തിൽ നിന്ന് പകർന്ന രോഗമാണെന്ന് കരുതപ്പെടുന്ന കോവിഡ് 19 ഇന്ന് ലോകമെമ്പാടും ബാധിച്ചിരിക്കുകയാണ്. അതിൽ എത്രയോ ലക്ഷം ആൾക്കാരുടെ ജീവൻ തന്നെ പൊലിഞ്ഞു പോയിരിക്കുന്നു:

ഈ വൈറസ് നമ്മുടെ കേരളത്തിലും പടർന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നാം. ലോക ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയുള്ള ദുരന്തമെന്ന് ഞാൻ കരുതുന്നു.ഈ രോഗം പിടിപെട്ട ലക്ഷക്കണക്കിന് ആളുകൾ നമ്മുടെ ചുറ്റിലുമുണ്ട്. ഇതിനെ തടയാൻ നമ്മളാൽ കഴിയുന്ന പല കാര്യങ്ങളും കേരള സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. അത് ശരിയായ രീതിയിൽ അനുസരിച്ച് നാം മുന്നേറുകയെന്നത് അത്യാവശ്യമാണ്.

കൊറോണയെന്ന മഹാമാരിയെ തുരത്തുകയെന്ന ദൗത്യം ഏറ്റെടുത്ത് കൊണ്ട് കേന്ദ്ര സർക്കാറിനെ നാം ഒപ്പം നിർത്തുക. അവരോട് സഹകരിക്കുക. ലോകമെമ്പാടുമുള്ള ഓരോ ജീവനും വേണ്ടി തൻ്റെ ജീവൻ തന്നെ ബലിയർപ്പിക്കുന്ന ഉദ്യോഗസ്ഥർ നമ്മുടെ ഇടയിലുമുണ്ട്. വെയിലെന്നോ മഴയെന്നോ ഇല്ലാതെ പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ കൂടാതെ കൊറോണ ബാധിതരുടെ ചികിത്സക്കായ് സ്വയം മറന്ന് പ്രയത്നിക്കുന്ന ഡോകടർമാർ നഴ്സുമാർ . ഇവരിൽ സ്വന്തം ജീവൻ നഷ്ടപ്പെട്ടവരും രോഗം ബാധിച്ചവരുമായി എത്രയോ പേരുണ്ട് .. ഈ രോഗത്തെ നമുക്ക് ഒരുമിച്ച് തടയാം. ഭയമല്ല വേണ്ടത് ജാഗ്രതയാണ് ...

അഭന്യ. എം.
7 ജി എച് എസ് എസ് രാമന്തളി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 12/ 09/ 2025 >> രചനാവിഭാഗം - ലേഖനം