മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
17:21, 22 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2025 വരെ2025-26


നാഷണൽ സർവീസ് സ്കീം (NSS) എന്നത് ഭാരത സർക്കാരിന്റെ യുവജനകാര്യ, കായിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു പദ്ധതിയാണ്. വിദ്യാർത്ഥികളിൽ സാമൂഹിക സേവന മനോഭാവം വളർത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. 1969-ൽ ഇത് ആരംഭിച്ചു. "നോട്ട് മീ ബട്ട് യൂ" (ഞാനല്ല, നീയാണ്) എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം.

ലക്ഷ്യങ്ങൾ:

  • വിദ്യാർത്ഥികളെ രാഷ്ട്ര പുനർനിർമ്മാണത്തിൽ പങ്കാളികളാക്കുക.
  • വിദ്യാർത്ഥികളെ സമൂഹത്തോട് കടമയുള്ളവരാക്കി തീർക്കുക.
  • സാമൂഹിക സേവനത്തിലൂടെ വിദ്യാർത്ഥികളുടെ വ്യക്തിത്വം വികസിപ്പിക്കുക.
  • സമൂഹത്തിന്റെ ആവശ്യങ്ങളും പ്രശ്നങ്ങളും തിരിച്ചറിയാനും അവ പരിഹരിക്കാനുള്ള പ്രക്രിയയിൽ അവരെ ഉൾപ്പെടുത്താനും സഹായിക്കുക.
  • വിദ്യാർത്ഥികളിൽ സാമൂഹികവും പൗരബോധവും വളർത്തുക.