ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28/മറ്റ് പ്രവർത്തനങ്ങൾ
1. ലിറ്റിൽ കൈറ്റ്സ് രക്ഷാകർത്തൃ - സംഗമം ബാച്ച് 2025-'28




ലിറ്റിൽ കൈറ്റ്സ് 2025-'28 ബാച്ച് 01,02 കുട്ടികളുടെ രക്ഷാകർത്താക്കൾക്ക് വേണ്ടിയുള്ള രക്ഷാകർതൃ-മീറ്റിംഗ് 07/08/2025 വ്യാഴാഴ്ച ഉച്ചയക്ക് 02:15 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഫൗസി എം.കെ നിർവഹിച്ചു, കൈറ്റ് മെന്റേഴ്സ് ആയ ബിന്ദു പി.ബി, മനു മോഹനൻ സി, ,ഷീജ, ജസീന എന്നിവർ സംസാരിച്ചു.
അതോടൊപ്പം, രക്ഷാകർത്താക്കൾക്ക് "ഇന്റർനെറ്റിലെ ചതിക്കുഴികൾ" എന്ന വിഷയത്തിൽ little kites 2023-26 ബാച്ചിലെ വിസ്മയ, റിസ ഫുഹദ, ലക്ഷ്മി നന്ദ, ഷാലറ്റ്, അനുഷ്ക നയിച്ച ക്ലാസിൽ ഡിജിറ്റൽ യുഗത്തിൽ എങ്ങിനെ തങ്ങളുടെ കുട്ടികളെ ഡിജിറ്റൽ അച്ചടക്കം ബോധ്യപ്പെടുത്താൻ സാധിക്കും എന്നും സ്മാർട്ട് പേരെന്റ്റിംഗ് എങ്ങിനെ എന്നും വിശദമായി പ്രതിപാ ദിച്ചു. കുടുംബത്തിൽ "ഡിജിറ്റൽ ഉടമ്പടി" ഉണ്ടാക്കുവാനും അതിലൂടെ കുടുംബബന്ധങ്ങൾ ദൃഢമാക്കാനും രക്ഷിതാക്കൾ പ്രതിജ്ഞ എടുത്തു. "Gen-z കിഡ്സ്" നെ നല്ല രീതിയിൽ വളരുന്നതിനു സഹായിക്കാൻ സാധിക്കും എന്ന് തങ്ങൾക്കു ബോധ്യപ്പെട്ടതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
Little kites മെന്റർ ജെസീന നന്ദി പറഞ്ഞു പരിപാടി ഭംഗിയായി അവസാനിപ്പിച്ചു.