ജി.എൽ.പി.എസ്. ചാലിങ്കാൽ

Schoolwiki സംരംഭത്തിൽ നിന്ന്
13:40, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12205 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്. ചാലിങ്കാൽ
വിലാസം
ചാലി‍ങ്കാല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201712205





ചരിത്രം

വര്‍ഷങ്ങള്‍ക്കു മുന്പ് ചാലിങ്കാല്‍,കേളോത്ത്,കാരിക്കൊച്ചി,ചെക്യാര്‍പ്പ് തുടങ്ങിയ പ്രദേശങ്ങളിലെ നിരക്ഷരരും ദരിദ്രരുമായ രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ നാലക്ഷരം പഠിപ്പിക്കണമെന്ന ആഗ്രഹം സഫലീകരിക്കാന്‍ അകലെകിടക്കുന്ന പുല്ലൂര്‍ ബോര്‍ഡ് സ്കുളിനെയോ പെരിയ ബോര്‍ഡ് സ്കൂളിനെയോ അഭയം പ്രാപിക്കണമായിരുന്നു. പക്ഷെ ഇന്നത്തെപ്പോലെ റോഡോ,യാത്രാസൗകര്യങ്ങളോ അന്നില്ലായിരുന്നു.പുല്ലും കാടും നിറഞ്ഞ പ്രദേശം.അത്തരം ഒരി സാഹചര്യത്തില്‍ മക്കളുടെ പഠനം ഒരു സ്വപ്നമായി അവശേഷിച്ചു.ഇവിടെ ഒരു വിദ്യാലയംസ്ഥാപിച്ചു കിട്ടാന്‍ നാട്ടുകാര്‍ ആഗ്രഹിച്ചിരിക്കുന്ന സമയത്താണ് ഡിസ്ട്രിക്ട് ബോര്‍ഡുകള്‍ വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ ഏകാധ്യാപക വിദ്യാലയം അനുവദിക്കുവാന്‍ തീരുമാനിച്ചത്.അങ്ങിനെയാണ് 1954 ഡിസംബര്‍ 27 ന് സൗത്ത് കാനറ ഡിസ്ട്രിക്ട് ബോര്‍ഡിനു കീഴില്‍ ചാലിങ്കാലില്‍ ഒരു ഏകാധ്യാപക വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. സ്കൂളും ഒരധ്യപകനുംഅനുവദിക്കപ്പെട്ടെങ്കിലും സ്ഥലമോ,കെട്ടിടമോ മററു സൗകര്യങ്ങള ോ ഒന്നും അനുവദിച്ചിരുന്നില്ല. അതിനാല്‍ പൊതുകാര്യങ്ങളില്‍ തല്പരനായ ശ്രീ.വി.അമ്പുക്കന്‍ അവര്‍കള്‍ അനുവദിച്ച പീടിക മുറിയിലായിരുന്നു വിദ്യാലയത്തിന്റെ പ്രാരംഭം കുറിച്ചത്.കുട്ടികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ ബാരിസ്ററര്‍ കൃഷ്ണന്‍ നമ്പ്യാരുടെ ബംഗ്ലാവ് ഏതാനും മാസം പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു കിട്ടി.തുടര്‍ന്ന് നാട്ടു‍കാരുടെ ശ്രമഫലമായി കാഞ്ഞിരപ്പളളി ശ്രീധരന്‍ നമ്പൂതിരിയുടെ വക സ്ഥലത്ത്ഒരു ഓല ഷെ‌ഡ് ഉയരുകയും സ്കൂള്‍ അവിടെക്ക് മാറ്റുകയും ചെയ്തു.പിന്നീട് സര്‍ക്കാര്‍ വക ഒരു സെമിപെര്‍മനെ‍ന്‍റ് ഷെഡ് നിര്‍മ്മിച്ച് കിട്ടി.തുടര്‍ന്ന് ഗ്രാമപഞ്ചായത്തിന്റെയും ബ്ളോക്ക് പഞ്ചായത്തിന്റെയും കെട്ടിടങ്ങള്‍ ലഭിച്ചു. ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളിലായി 51 കുട്ടികളും പ്രീ പ്രൈമറിയില്‍ 48 കുട്ടികളും പഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

2.5 ഏക്ക൪ സ്ഥലമാണ് സ്കൂളിനുള്ളത്. മൂന്ന് കെട്ടിടങ്ങളില്‍ ഒന്ന് ഓടിട്ടതാണ്.പ്രത്യേക പാചകപ്പുരയും സ്കൂളിനുണ്ട്.2003ല്‍ പഞ്ചായത്തിന്റെ സഹായത്തോടെ പാറയില്‍ മണ്ണിട്ട് നിരപ്പാക്കിയ കളിസ്ഥലവും കംപ്യൂട്ട൪ ലാബും ആവശ്യത്തിന് ടോയ്ലറ്റും സ്കൂളിനുണ്ട്. ഒരു സ്റ്റേജും മു൯ ഇന്ത്യ൯ പ്രസിഡ൯റ് എ പി ജെ അബ്ദുള്‍കലാമി൯റെ പേരിലുള്ള അസംബ്ലി ഹാളും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • മാഗസിന്‍.
  • വിദ്യാരംഗം
  • പ്രവൃത്തിക്ളാസ് പരിചയം
  • യോഗ പരിശീലനം
  • നല്ല പാഠം
  • പരിസ്ഥിതി ക്ലബ്ബ്
  • ബാലസഭ
  • 2015-16 വ൪ഷത്തെ പഞ്ചായത്ത് തല മികവുല്‍സവത്തില്‍ ഒന്നാം സ്ഥാനവും അതേ വ൪ഷത്തെ മികച്ച പി ടി എക്കുള്ള അവാ൪ഡും നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു.

മാനേജ്‌മെന്റ്

കാസറഗോഡ് ജില്ലയിലെ പുല്ലൂ൪ പെരിയ പഞ്ചായത്തി൯റെ അധികാര പരിധിയിലാണ് ഇപ്പോള്‍ ഈ വിദ്യാലയം.ശക്തമായ 15അംഗ പി ടി എ യും എല്ലാ പിന്തുണയുമായി രംഗത്തുണ്ട്.

മുന്‍സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍: 
  • എം സി നാരായണന്‍ നംബ്യാര്‍
  • ടി പ്രഭാകരന്‍
  • കെ ദാമോദരന്‍
  • വി കണ്ണന്‍
  • നാരായണമാരാര്‍
  • പി നാരായണന്‍
  • പി കല്ല്യാണിക്കുട്ടി
  • ബി വി കണ്ണന്‍
  • പി എം ചന്ദ്റശേഖരന്‍ ഉണ്ണിത്താന്‍
  • എസ് കെ നാരായണി
  • രാമന്‍ കേളോത്ത്
  • പി പത്മിനി
  • എ നാരായണി
  • ഫിലോമിന എന്‍ എസ്
  • രവീന്ദ്രന്‍ എം കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സാമൂഹിക സാംസ്കാരിക രം‌ഗത്തും വിവിധ സ൪ക്കാ൪ അ൪ധസ൪ക്കാ൪ സ്ഥാപനങ്ങളിലും പ്രാഗല്‍ഭ്യം തെളിയിച്ചവരും സ്കൂളിന്റെ പൂര്‍വവിദ്യാര്‍ത്ഥികളായുണ്ട്.

വഴികാട്ടി

കാ‍ഞ്ഞങ്ങാട് പട്ടണത്തില്‍ നിന്നും 8കി.മീ. അകലെ ദേശീയപാതയുടെ കിഴക്കു ഭാഗത്ത് വിദ്യാലയം സ്ഥിതി ചെയ്യുന്നു

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ചാലിങ്കാൽ&oldid=279442" എന്ന താളിൽനിന്ന് ശേഖരിച്ചത്