എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 19 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HFCGHS THRISSUR (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ  20 ന് വായനാദിനചരണവും വിദ്യാരംഗം കലാസഹ്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും സംയുക്ത ഉദ്ഘാടനവും നടത്തി. വായനദിന സന്ദേശം നൽകിക്കൊണ്ട്, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തിയത് തൃശ്ശൂർ ഡയറ്റ് റിട്ടയേഡ് അധ്യാപിക  ശ്രീമതി മിനി ആർ ചെറിയാൻ   ആയിരുന്നു. വ്യത്യസ്തമായ രീതിയിൽ രാസപ്രവർത്തനത്തിലൂടെ ഒരു അഗ്നിപർവത സ്ഫോടനം നടത്തിയാണ് ഉദ്ഘാടന കർമ്മം നടത്തിയത്. വായനയുടെ പ്രാധാന്യം ഊന്നി കാണിക്കുന്ന നൃത്തച്ചുവടുകളും ഗണിതം, ശാസ്ത്രം, ഇംഗ്ലീഷ് തുടങ്ങി ഓരോ ക്ലബ്ബുകളുടെയും വ്യത്യസ്ത കലാപരിപാടികളും ഉണ്ടായിരുന്നു. വിദ്യാരംഗത്തിൽ അംഗങ്ങളായ കുട്ടികൾ മുരുകൻ കാട്ടാക്കടയുടെ 'സൂര്യകാന്തി നോവ്' എന്ന കവിതയുടെ  നൃത്താവിഷ്കാരം നടത്തി.