ജി. യു. പി. എസ്. നാലിലാങ്കണ്ടം
ജി. യു. പി. എസ്. നാലിലാങ്കണ്ടം | |
---|---|
വിലാസം | |
വലിയപൊയില്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 12541 |
ചരിത്രം
1962ല്‍ ചെറുവത്തൂരിന്‍റെ ഉള്‍ഭാഗമായ വലിയപൊയില്‍ പ്രദേശത്താണ് ജി എല്‍പിഎസ് നാലിലാംങ്കണ്ടം എന്നപേരില്‍ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്.ടിവി കുഞ്ഞമ്പു സാറായിരുന്നു അന്നത്തെ ആദ്യ അധ്യാപകന്‍. 1976 ലാണ് സ്കൂള്‍ പൂര്‍ണ്ണ UP സ്കൂളായി പ്രഖ്യാപിക്കപ്പെടുന്നത്.നിലവില്‍ 174ഓളം കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയം നാടിന്‍റെ നാനോന്മുഖ പരിപാടികളില്‍ ശ്രദ്ധേയമായ കയ്യൊപ്പുകള്‍ ചാര്‍ത്തി കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
വിശാലമായ 5 ഏക്കര് സ്ഥലത്ത് ഓല മേഞ്ഞ ഷെഢിലായിരുന്നു തുടക്കം.ഈ ഷെഢ് പൊളിഞ്ഞു വീണതിനെ തുടര്‍ന്ന് വാടക മുറകളിലായിരുന്നു പിന്നീട് പ്രവര്‍ത്തനങ്ങള്‍ നടന്നത്.പഞ്ചായത്തിന്‍റെ ഇടപെടലുകളുടെ ഫലമായി കോണ്‍ക്രീറ്റ് ബില്ഡിംങ്ങുകള്‍ നിര്മ്മിക്കപ്പെട്ടു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിദ്യാരംഗം സാഹിത്യവേദി സ്കൌട്ട് & ഗൈഡ് കലാ കായിക പ്രവര്‍ത്തനങ്ങള്‍ ശുചിത്വ സേന എക്കോ ക്ലബ്ബ് ഹെല്‍ത്ത് ക്ലബ്ബ് ഹരിത ക്ലബ്ബ് സീഡ് ഇംഗ്ലീഷ് ക്ലബ്ബ് 2012-13 ല്‍ സീഡ് അവാര്‍ഡ് ഞങ്ങളുടെ സ്കൂളിന് ലഭിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ രണ്ടാം സ്ഥാനവും. മികച്ച കാര്‍ഷിക പ്രോജക്ടിനുള്ള കൃഷി വകുപ്പിന്‍റെ അവാര്‍ഡും , ജില്ലാ തല പ്രോജക്ട് 2nd സ്ഥാനവും ലഭിച്ചിട്ടുണ്ട്.. സ്കൌട്ട് & ഗൈഡിന്‍റെ കാര്‍ഷിക മേഖല എന്ന വിഭാഗത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. കലോത്സവ മേളകളില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പുകള് കരസ്ഥമാക്കിയിട്ടുണ്ട്. സംസ്കൃതം നാടക മത്സരങ്ങളില്‍ നിരന്തരമായ വിജയങ്ങള്‍ സ്കൂളിന്‍റെ അഭിമാന മുഹൂര്‍ത്തങ്ങളായിരുന്നു. LSS/USS സ്കോളര്‍ഷിപ്പുകള്‍ സംസ്കൃതം സ്കോളര്‍ഷിപ്പുകള്‍
മാനേജ്‌മെന്റ്
മുന്‍സാരഥികള്‍
ഏകാധ്യാപക രീതിയില്‍ ടി കുഞ്ഞമ്പു മാഷായിരുന്നു തുടക്കം കുറിച്ചത്.പിന്നീട് കുട്ടമ്മത്ത് എ ശ്രീധരന്‍ മാസ്റ്റര്‍, പലേരി പത്മനാഭന്‍ മാസ്റ്റര്‍, ടി കേശവന്‍ മാസ്റ്റര്‍, ടി ശങ്കരന്‍ മാസ്റ്റര്‍, കെ ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് ശേഷം എ ലീല ടീച്ചറാണ് നിലവില്‍ ഹെഡ് മിസ്ട്രസ്സായി തുടരുന്നത്.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പ്രീത കെ കെ ( ആയുര്‍വ്വേദ ഡോക്ടര്‍) കെ. പി ശ്രീധരന്‍ ( ബാങ്ക് മാനേജര്‍) നിരവധി സ്കൂള്‍/ കോളജ് അധ്യാപകര്‍, പോലീസുകാര്‍, എഞ്ചിനിയര്‍മാര്‍, രാഷ്ട്രീയ പ്രമുഖര്‍ എന്നിവര്‍ ഈ സ്കൂളിന്‍റെ സംഭാവനകളാണ്.
=സ്കൂള്‍ ഫോട്ടോകള്‍=Rrrrrrrrrrrrrrrrrrrrrrrrrrrrrr.jpg
| സ്കൂള്‍ ചിത്രം= Rrrrrrrrrrrrrrrrrrrrrrrrrrrrrr.jpg |
വഴികാട്ടി
ചെറുവത്തൂര്‍ -വലിയപൊയില്‍- കയ്യൂര്‍ റോഡ്