ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/Alumni

Schoolwiki സംരംഭത്തിൽ നിന്ന്
00:27, 27 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44055 (സംവാദം | സംഭാവനകൾ) (→‎ശരണ്യ പി ബി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശരണ്യ പി ബി

ശരണ്യ 2023 ൽ

എന്റെ പേര് ശരണ്യ പി ബി. ഞാൻ ഗവൺമെന്റ് വിഎച്ച്എസ്എസ് വീരണകാവ് സ്കൂളിൽ 2020-23 കാലയളവിൽ ലിറ്റിൽ കൈറ്റ്സ് അംഗമായിരുന്നു.ലിറ്റിൽ കൈറ്റ്സിലെ അംഗമായതു കാരണം ഞാൻ ധാരാളം കാര്യങ്ങൾ പഠിച്ചു .ആനിമേഷൻ എനിക്ക് വളരെ ഇഷ്ടമായിരുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ ഒരു ചെലവുമില്ലാതെ അനിമേഷൻ പഠിക്കാൻ സാധിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായിരുന്നു. മാത്രമല്ല ഗ്രാഫിക് ഡിസൈനിങ് പഠിച്ചത് വഴി ഇന്ന് എന്റെ പഠനമേഖലയിൽ എനിക്ക് ആവശ്യമായ മോഡലുകൾ വരച്ചെടുക്കാൻ എനിക്ക് സാധിക്കുന്നു. ഡെസ്ക്ടോക് പബ്ലിഷിങ് പഠിച്ചത് വഴി അവധി ദിവസങ്ങളിൽ അടുത്തുള്ള അക്ഷയ സെന്ററിൽ പോവുകയും അവിടെ സഹായിക്കുകയും ചെയ്യുന്നു. നോട്ടീസ് ഡിസൈൻ ചെയ്യാനും പോസ്റ്ററുകൾ ചെയ്യാനും ഫ്ളക്സിന് വേണ്ട മാറ്റർ തയ്യാറാക്കാനും ഞാൻ പഠിച്ച അറിവുകൾ വച്ച് അവരെ സഹായിക്കുന്നു. അതുവഴി എന്റെ പഠന ചെലവുകൾക്കുള്ള ചെറിയ തുക ലഭിക്കുന്നുണ്ട്. അതുപോലെ ക്യാമറ കൈകാര്യം ചെയ്യാൻ സാധിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത കാര്യമാണ്. DSLR ക്യാമറ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്താൻ സാധിച്ചത് ഒരു ഭാഗ്യമായി കരുതുന്നു.