ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്
ഭൂമിക്കുവേണ്ടി ഒരു കൂട്ടായ്‌മ ആണ് പരിസ്ഥിതി ക്ലബിന്റെ പ്രവർത്തനങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. സ്കൂൾ പരിസരം ഹരിതാഭമാക്കുന്നതിനും പരിസര ശുചിത്വത്തിനും നേതൃത്വം കൊടുക്കുന്നവരാണ് ഈ സ്കൂളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങൾ.
പരിസ്ഥിതിദിനാഘോഷം 2025
2025 ജൂൺ 5ന് സ്‍കൂളിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ലോകപരിസ്ഥിതി ദിനം ആഘോഷിച്ചു. സ്‍കൂൾ അങ്കണത്തിൽ നിന്നും ജംഗ്‍ഷൻ ചുറ്റി പരിസ്ഥിതിദിന റാലി സംഘടിപ്പിച്ചു.

പരിസ്ഥിതിദിന പ്രാധാന്യം വിളിച്ചോതുന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും കൈയ്യിലേന്തി കുട്ടികൾ റാലിയിൽ സജീവമായി പങ്കെടുത്തടുത്തു. ശേഷം സ്‍കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രാധാന മീറ്റിംഗ് നടത്തപ്പെട്ടു. ബഹുമാനപ്പെട്ട ഹെഡ്‍മിസ്‍ട്രസ് ഏവരെയും സ്വാഗതം ചെയ്യുകയും പ്രസ്‍തുത മീറ്റിംഗ് ഉദ്‍ഘാടനം ചെയ്യുകയും ചെയ്‍തു. അന്നേ ദിവസം പത്താം ക്ലാസ്സിലെ കുട്ടികൾ അസംബ്ലിക്ക് നേതൃത്വം നൽകി. ഈശ്വരപ്രാർത്ഥനയോടുകൂടി മീറ്റിംഗ് ആരംഭിച്ചു. കുമാരി അനുശ്രീ പരിസ്ഥിതിദിന സന്ദേശം നൽകി. യുപി വിഭാഗം കട്ടികൾ പരിസ്ഥിതിയോടനുബന്ധിച്ചുള്ള ഗാനം ആലപിച്ചു. ശേഷം പരിസ്ഥിതിദിന നൃത്താവിഷ്‍ക്കാരം യുപി വിഭാഗം കട്ടികൾ അവതരിപ്പിച്ചു. മാസ്റ്റർ ആരോമൽ പരിസ്ഥിതിദിന പ്രതിജ്ഞ എല്ലാവർക്കും ചൊല്ലികൊടുത്തു. അന്നേ ദിവസം ക്ലാസ്സുകൾക്ക് ബഹുമാനപ്പെട്ട ഡോ. രാജേന്ദ്ര പ്രസാദ് സർ നേതൃത്വം നൽകി. ജീവിതശൈലി രോഗങ്ങളും അവയുടെ പ്രശ്‍നങ്ങളും എന്ന വിഷയത്തെ ആസ്‍പദമാക്കിയാണ് ക്ലാസ്സ‍് നടത്തപ്പെട്ടത്. കുട്ടികളുടെ ഭാഗത്തുനിന്നും മാസ്റ്റർ ബദരീനാഥ് മീറ്റിംഗിന് നന്ദി അറിയിക്കുകയും ദേശീയഗാനത്തോടുകൂടി മീറ്റിംഗ് അവസാനിക്കുകയും ചെയ്‍തു. തുടർന്ന് ഹെഡ്‍മിസ്‍ട്രസും രാജേന്ദ്ര പ്രസാദ് സാറും ഒരു തൈ നടുകയും ചെയ്‍തു. ഉച്ചയ്‍ക്ക് ശേഷം പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ള പോസ്റ്റർ രചനാമത്സരവും ക്വിസ് മത്സരവും നടത്തി.

