സെന്റ്. അഗസ്റ്റ്യൻസ് എച്ച്.എസ്. എസ്. കല്ലൂർക്കാട്/പ്രവർത്തനങ്ങൾ/2025-26

പ്രവേശനോത്സവം 2025
കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂളിലെ 2025-26 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് രാവിലെ 10 മണിക്ക് സെന്റ് അഗസ്റ്റിൻസ് പാരിഷ് ഹാളിൽ വച്ചു നടന്നു.ചടങ്ങിൽ നവാഗതരായ കുട്ടികളെ മധുരം നല്കി സ്വീകരിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. 2025 ൽ എസ്.എസ്.എൽ.സി. , യു . എസ്. എസ്., പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിച്ചു.
പരിസ്ഥിതി ദിനം 2025
വർദ്ധിച്ചു വരുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം വളത്തുക എന്ന ലക്ഷ്യത്തോടെ കല്ലൂർക്കാട് സെന്റ് അഗസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ 2025-26 അധ്യയനവർഷത്തെ പരിസ്ഥിതി ദിനം ജൂൺ 5 ന് വിവിധ പരിപാടികളോടെ ആചരിച്ചു. കുട്ടികൾ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലുകയും സ്കൂൾ ഹെഡ്മിസ്ട്രസ് പരിസ്ഥിതിദിന സന്ദേശത്തിലൂടെ പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കണമെന്ന ആഹ്വാനം കുട്ടികൾക്ക് നല്കുകയും ചെയ്തു. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂൾ കാമ്പസിൽ വൃക്ഷത്തൈ നട്ടു. സ്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിന ക്വിസ് , ഐ. ടി. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങളും നടത്തി.