ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


മുന്നൊരുക്കം

സർക്കാറിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും നിർദേശ പ്രകാരം സ്കൂളും പരിസരവും ക്ലാസ് മുറികളും ശുദ്ധീകരിച്ചു. ഡി.വൈ.എഫ്. ഐ മേഖലാ കമ്മിറ്റി പ്രവർത്തകർ ക്ലാസ് മുറികൾ തേച്ചു കഴുകി വൃത്തിയാക്കി. പഞ്ചായത്തിന്റെ സഹായത്തോടെ അപകടകരമായ മരച്ചില്ലകൾ കോതിയൊതുക്കി. കിണർ ശുദ്ധീകരിച്ച് കുടിവെള്ള പരിശോധന നടത്തി. 1984 എസ്.എസ്എൽ.സി ബാച്ച് പൂർവ വിദ്യാർത്ഥികൾ പ്രധാന രണ്ട് കെട്ടിടങ്ങളും പെയിന്റ് ചെയ്തു തരികയുണ്ടായി. പഞ്ചായത്ത് അധികൃതർ കെട്ടിടം പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി. പോലീസ് നിർദേശ പ്രകാരം സ്കൂളിൽ കുട്ടികളെ കൊണ്ടു വന്നു പോകുന്ന ആട്ടോ, മിനി ബസ് ഡ്രൈവർമാർ പോലീസിന്റെ ട്രാഫിക് ക്ലാസിൽ പങ്കെടുത്തു. ഡ്രൈവർമാർ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടാൻ നിർദേശിച്ചു. പൂർവ വിദ്യാർത്ഥിയായ ആർട്ടിസ്റ്റ് രാധാകൃഷ്ണൻ പ്രധാന കെട്ടിടത്തിന്റെ ചുവരുകൾ ശിശു സൗഹൃദ ചിത്രങ്ങൾ വരച്ച് മനോഹരമാക്കി.

പ്രവേശനോത്സവം

പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ പ്രവേശനോത്സവം തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസ് ഡി അധ്യക്ഷ പ്രസംഗം നടത്തി. തൃക്കരുവ ഗ്രാമ പഞ്ചായത്ത് വാർഡ് മെംബർ ഡാഡു കോടിയിൽ നവാഗതർക്ക് പഠനോപകരണ വിതരണം ചെയ്തു. കേരള സർവകലാശാല ബി.എസ്.സി മാത്‍സ് പരീക്ഷയിൽ എട്ടാം റാങ്ക് നേടിയ വിദ്യലയത്തിലെ പൂർവ വിദ്യാർത്ഥിനി കുമാരി. മധുരിമക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നൽകി. പ്രീ പ്രൈമറിക്ക് ലഭിച്ച ടിവി, ടാബ്‍ലറ്റ്, ആഡിയോ റിക്കോർഡർ, സ്പീക്കർ മറ്റ് ഉപകരണങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ടീച്ചർക്ക് കൈമാറി. സ്കൂൾ പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം, പുതിയ വർഷത്തിൽ സ്കൂൾ കെട്ടിടം പെയിന്റ് ചെയ്ത് നൽകിയ 1982 പൂർവ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധി ആൻഡേഴ്സൺഎ, സാംസ്കാരിക പ്രവർത്തകൻ ആർ.പി. പണിക്കർ എന്നിവർ സംസാരിച്ചു. സീനിയർ ടീച്ചർ ജിബി ടി ചാക്കോ കൃതജ്ഞത രേഖപ്പെടുത്തി.

പരിസ്ഥിതിദിനാഘോഷം

മണ്ണ് പര്യവേക്ഷണ – മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനാഘോഷം, ഫലവൃക്ഷത്തൈകൾ നട്ട് ജില്ലാ ഓഫീസർ അനിത സി.വി നിർവഹിച്ചു. പിറ്റഎ എക്സിക്യൂട്ടീവ് അംഗം ഷെഫ്ന, സരിതാകൃഷ്ണ, സ്കൂൾ പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം, ആർ.പി. പണിക്കർ, എസ്.ആർ.ജി. കൺവീനർ ബിന്ദു, ഷെമി, മിനി തുടങ്ങിയവർ സംസാരിച്ചു. പരിസ്ഥിതി പ്രതിജ്ഞ എടുത്തു. പരസ്ഥിതി ക്വിസ് മത്സരത്തിൽ മൂന്നാം ക്ലാസിലെ ഷഹ്നാസ് ഒന്നാം സ്ഥാനം നേടി.

എൽ.എസ്.എസ് സ്കോളർഷിപ്പ് വിജയികൾക്ക് അനുമോദനം

സ്കൂളിൽ നിന്ന് എൽ.എസ്.എസ് സ്കോളർഷിപ്പ് നേടിയ ഒൻപത് വിദ്യാർത്ഥികൾക്ക് സ്റ്റാഫ് കൗൺസിലിന്റെ അനുമോദന ഉപഹാരം വാർഡ് മെംബർ ഡാഡു കോടിയിൽ നൽകി. പൂർവ്വവിദ്യാർത്ഥികൂട്ടായ്മയായ സസ്നേഹം 1985 നു വേണ്ടി ജയശങ്കർ, ഷാജഹാൻ എന്നിവർ ഉപഹാരം നൽകി.

ദിവസവും ഓരോ മണിക്കൂർ

അധ്യയന വർഷത്തിന്റെ പ്രാരംഭത്തിൽ തന്നെ പൗരബോധം ഉളവാക്കുന്ന വിഷയങ്ങളെ മുൻനിർത്തി ദിവസവും ഓരോ മണിക്കൂർ എന്ന നിലയിൽ കുട്ടികൾക്ക് പ്രവർത്തനാധിഷ്ഠിത ക്ലാസുകൾ നൽകി. ജൂൺ 2 മുതൽ 13 വരെ

ജൂൺ 3 പൊതുകാര്യങ്ങൾ / ലഹരിഉപയോഗത്തിനെതിര

സമഗ്ര ഗുണമേന്മ പദ്ധതിയുമായി ബന്ധപ്പെട്ട് 2025 ജൂൺ മൂന്നാം തീയതി പൊതുകാര്യങ്ങൾ എന്ന വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്ലാൻ ചെയ്തിരുന്നത്. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ എസ്. ആർ ജി കൂടുകയും കൃത്യമായി പ്ലാനിങ് നടത്തുകയും ചെയ്തു. ജൂൺ 3 ന് ഉച്ചകഴിഞ്ഞ് നാലുമണി വരെയുള്ള സമയത്ത് എല്ലാ ക്ലാസിലും ഒരേസമയം ഈ പ്രവർത്തനങ്ങൾ നടന്നു പരസ്പരം പരിചയപ്പെടൽ എന്ന പ്രവർത്തനമാണ് ആദ്യം നടന്നത്. കുട്ടികൾ പരസ്പരം അഭിമുഖമായി വരത്തക്ക വിധം രണ്ട് ലൈനായി മാറുകയും ഒരു ലൈനിൽ നിന്ന് കുട്ടി അഭിമുഖമായി മറ്റേ ലൈനിൽ നിൽക്കുന്ന കുട്ടിക്ക് പന്ത് കൈമാറുകയും കൈമാറുന്നതോടൊപ്പം സ്വയം പരിചയപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു പ്രവർത്തനം. പരസ്പര പരിചയപ്പെട്ടതിനു ശേഷം സ്കൂൾ പരിചയപ്പെടൽ എന്നതായിരുന്നു അടുത്തത്. അധ്യാപികയും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും നടന്നു കാണുകയും ഓഫീസ്, ക്ലാസ് മുറികൾ, സ്കൂൾ ലൈബ്രറി, ജൈവവൈവിധ്യ പാർക്ക്, മാലിന്യങ്ങൾ നിക്ഷേപിക്കേണ്ട സ്ഥലങ്ങൾ എന്നിവ സന്ദർശിക്കുകയും ചെയ്തു, തിരികെ ക്ലാസിൽ വന്നതിനുശേഷം സ്കൂൾ ഡയറി പരിചയപ്പെടുകയും സ്കൂൾ നിയമങ്ങളെ കുറിച്ചും ക്ലാസിലും സ്കൂളിലും പെരുമാറേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ചും സ്കൂൾ അച്ചടക്കത്തെക്കുറിച്ചും പരിസര ശുചിത്വത്തെക്കുറിച്ചും ചർച്ച ചെയ്തു. ചർച്ച ക്രോഡീകരിച്ച് സ്കൂൾ നിയമങ്ങൾ എല്ലാം പാലിക്കും എന്ന പ്രതിജ്ഞയോടെ ക്ലാസ് അവസാനിച്ചു.

ജൂൺ 4 – സ്കൂൾ വാഹനം, ട്രാഫിക് നിയമങ്ങൾ, റോഡ് സഞ്ചാരത്തിൽ ശ്രദ്ധിക്കേണ്ടവ

ജൂൺ 5 – വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽക്കരണ

ജൂൺ 9 – ആരോഗ്യം, വ്യായാമം, കായിക ക്ഷമത

ജൂൺ 10 – ഡിജിറ്റൽ അച്ചടക

ജൂൺ 11- പൊതു മുതൽ സംരക്ഷണ

ജൂൺ 12 – പരസ്പര സഹകരണത്തിന്റെ പ്രാധാന്യം, വൈകാരിക നിയന്ത്രണമില്ലായ

ജൂൺ 13 – പൊതു ക്രോഡീകരണ

ഒന്നൊരുക്കം - സ്കൂൾ സന്നദ്ധതാ പ്രവർത്തനങ്ങൾ