ജി.എച്ച്.എസ്. കുറുക/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തനങ്ങൾ 2025

ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം 2025 ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് വേണ്ടി ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. ഉബുണ്ടു 22.04 ൽ ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച ലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു പോസ്റ്റർ നിർമിക്കുക എന്നതായിരുന്നു നിർദേശം. നിലവിലം ഒമ്പത്, പത്ത് ക്ലാസ്സിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളിൽ നിന്നും ഇരുപതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. പുതിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള മത്സരം കുട്ടികൾക്ക് ചെറിയ വെല്ലുവിളി നേരിട്ടെങ്കിലും എല്ലാ കുട്ടികളും നല്ല പ്രകടനം കാഴ്ച്ച വെച്ചു. പത്ത് സി യിൽ പഠിക്കുന്ന ഫാത്തിമ ഫഹ്മിയ സി പി ഒന്നാം സ്ഥാനവും ഫാത്തിമ റിഫ ഓ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പരിപാടിക്കു കൈറ്റ് മാസ്റ്റർ ഷറഫുദ്ധീൻ എ കെ, കൈറ്റ് മിസ്ട്രസ് സുഹൈലത് കെ എന്നിവർ നേതൃത്വം നൽകി.

Digital poster making competition
Digital poster making competition
Students participating in Digital poster making competition