പൂവം ഗവ യുപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
00:11, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33314 (സംവാദം | സംഭാവനകൾ)


പൂവം ഗവ യുപിഎസ്
വിലാസം
പൂവം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201733314





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഒരു നൂറ്റാണ്ട് മുൻപുള്ള ഒരു മഴക്കാലം ,തിരുവതാംകൂർ സർക്കാരിന്റെവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരിൽ ഒരാൾ മുട്ടാർ ഭാഗത്ത് നിന്നുംചങ്ങനാശ്ശേരിയിലേക്ക് വരികയായിരുന്നു.വെള്ളം നിറഞ്ഞു കിടക്കുന്ന പാട ശേഖരത്തിലൂടെ വള്ളത്തിലായിരുന്നു യാത്ര.പെട്ടന്നാണ് മഴ കനത്തത്. ഒപ്പം ശക്തമായ കാറ്റും.വഞ്ചി കാറ്റിൽ വട്ടം ചുറ്റി.മഴയിൽ നനഞ്ഞ് കുളിച്ച ഉദ്യോഗസ്ഥൻ സമീപത്ത് കണ്ട കരയിലേക്ക് വള്ളം അടുപ്പിക്കാൻ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥൻ ചെന്നെത്തിയത് പൂവം കരയിലായിരുന്നു. മത്സ്യത്തൊഴിലാളികളായ നാട്ടുകാർ സന്തോഷ പൂർവ്വം അദ്ദേഹത്തെ സ്വീകരിച്ചു.കുട്ടികളെ നിലത്തെഴുത്ത് പഠിപ്പിക്കുന്ന ചിങ്ങം പറമ്പിൽ തോമസ് ആശാന്റെ വീട്ടിലേക്ക് അദ്ദേഹത്തെ നാട്ടുകാർ കൊണ്ടുപോയി.വേഷം മാറി.നാട്ടുകാരുടെ സ്നേഹസത്കാരം ഏറ്റുവാങ്ങി മടങ്ങുമ്പോൾ ഉദ്ദ്യോഗസ്ഥൻ ചോദിച്ചു .ഈ സ്നേഹത്തിനു പകരമായി എന്താണ് ഞാൻ നൽകേണ്ടത്. പൂവത്തെ കുട്ടികൾക്ക് വിദ്യയുടെ വഴി തുറക്കാൻ ഒരു സ്കൂളാണ് നാട്ടുകാർ ആവശ്യപ്പെട്ടത്.സ്ഥലം കിട്ടിയാൽ സ്കൂൾ ഉടനെ തന്നെ തുറക്കാമെന്നായി ഉദ്യോഗസ്ഥൻ.കന്യാകോൺ ഭഗവതിപ്പറമ്പിൽ താമസിച്ചിരുന്ന പാപ്പികുട്ട എന്ന സ്ത്രീ 5 സെന്റ് സ്ഥലം വാഗ്ദാനം ചെയ്തു.ഉദ്യോഗസ്ഥൻ വാക്കു പാലിച്ചു.അങ്ങനെ 1889 ൽ പൂവത്ത് എൽ പി സ്കൂൾ തുടങ്ങി.1972 ൽ യു .പി സ്കൂളായി ഉയർത്തി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

 {{#multimaps:9.442884 ,76.52551| width=800px | zoom=16 }}
"https://schoolwiki.in/index.php?title=പൂവം_ഗവ_യുപിഎസ്&oldid=267861" എന്ന താളിൽനിന്ന് ശേഖരിച്ചത്