ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:06, 12 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43004thonnakkal (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആര്ട്ട് ക്ലബ് പ്രവർത്തിച്ചുവരുന്നു . ഇതിന്റെ ഭാഗമായി കുട്ടികൾക്ക് അവരവരുടെ അഭിരുചിക്കനുസരിച്ചു കലാപരമായി കഴിവുങ്ങുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു

2024-2025

ആരവം ' 2024

തോന്നയ്ക്കൽ: കേരള സംസ്ഥാന കലോത്സവത്തിന്റെ സ്കൂൾ തല കലോത്സവം  ഗവൺമെന്റ് എച്ച്എസ്എസ് തോന്നയ്ക്കൽ സ്കൂളിൽ ഓഗസ്റ്റ് 8,  9 തീയതികളിൽ" ആരവം 2024 " എന്ന പേരിൽ  നടന്നു. ഏകദേശം എൺപത്തിയഞ്ച് ഇനങ്ങളിലായി അറുന്നുറോളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.

തോന്നയ്ക്കൽ സ്കൂളിലെ കുട്ടികലാകാരന്മാർക്ക് അവരുടെ മികവ് തെളിയിക്കാനുള്ള വേദിയായി ഈ കലാമാമാങ്കം മാറി.  "ആരവം 2024" ന്റെ ഉദ്ഘാടനം ആഗസ്റ്റ് എട്ടാം തീയതി വെള്ളിയാഴ്ച രാവിലെ 9.30 ന്  ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം കെ. വേണുഗോപാലൻ നായർ നിർവഹിച്ചു. സ്കൂൾ  പിടിഎ പ്രസിഡന്റ്  ഇ.നസീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗതം ആശംസിച്ചത് സ്കൂൾ പ്രിൻസിപ്പൽ  ജെസ്സി ജലാലാണ്. "ആരവം 2024" ൽ മുഖ്യപ്രഭാഷണം നടത്തിയത് കുടവൂർ വാർഡ് മെമ്പർ  തോന്നക്കൽ രവിയാണ്.

രംഗോലി -പോട്ടറി പെയിന്റിംഗ്

ശിൽപ്പശാല

ഈ അവധിക്കാലം വരകളിലൂടേയും വർണ്ണങ്ങളിലൂടേയും ആഘോഷിക്കാൻ GHSS തോന്നക്കൽ രംഗോലി എന്ന പേരിൽ പോട്ടറി പെയിന്റിങ്ങിന്റെ ഏകദിന ശില്പശാല സംഘടിപ്പിച്ചു.  25.04.2025, വെള്ളിയാഴ്ച രാവിലെ 10 മണിമുതൽ ഉച്ചയ്ക്ക് 1 മണി വരെയായിരുന്നു പരിശീലനം. ആർട്ട് അധ്യാപകനായ മഹേഷ് കെ. കെ. ,തയ്യൽ  അധ്യാപികയായ അനുശ്രീ.വി. പി എന്നിവരാണ് പരിശീലനം നൽകിയത്. എച്ച്. എം സുജിത്ത് സാർ, പി. ടി. എ. പ്രസിഡന്റ്, എച്ച്. എസ്,യു. പി  അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു പരിശീലനം.