എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/KEYS
KEYS ( Knowledge Empowerment for Youth and Students)
വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ സാമൂഹിക വിദ്യാഭ്യാസ അവബോധമുള്ള വിദ്യാർത്ഥി തലമുറയായി കുട്ടികളെ മാറ്റുന്നതിനുള്ള ആദ്യ പരിശീലന പദ്ധതി എന്ന നിലയിൽ ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി ആരംഭിച്ച പദ്ധതിയാണ് KEYS ( Knowledge Empowerment for Youth and Students)
രാജ്യാന്തര ഉന്നത സ്ഥാപനങ്ങളായ ഐ.ഐ.ടി, ഐ.ഐ.എം, എ.ഐ.എം.എസ് തുടങ്ങിയ കേന്ദ്രങ്ങളിൽ പഠിക്കുന്നതിനും സിവിൽ സർവീസ് അനുബന്ധ മേഖലകളിൽ തൊഴിൽ നേടുന്നതിനും വളർന്നുവരുന്ന വിദ്യാർത്ഥി സമൂഹത്തിന് ദിശാബോധം നൽകുക, PSC, UPSC, SSC തുടങ്ങിയ തൊഴിൽ പരീക്ഷകൾ പരിചയപ്പെടുത്തുക, NMMS, NTSE, KVVPS തുടങ്ങിയ സ്കൂൾ പരീക്ഷകൾക്ക് അവരെ യോഗ്യരാക്കുക തുടങ്ങിയ വ്യാപക ലക്ഷണങ്ങളുമായാണ് KEYS തുടങ്ങിയത്
ഈ പദ്ധതിയിൽ സ്കൂളിലെ എട്ടാം ക്ലാസിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 50 വിദ്യാർത്ഥികൾക്കാണ് പ്രവേശനം നൽകുന്നത്. 8 മുതൽ 10 വരെയുള്ള മൂന്ന് വർഷത്തെ ഔദ്യോഗിക വിദ്യാഭ്യാസത്തോടൊപ്പം ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്കൂൾ ഏഴാം തരം സിലബസിൽ പെട്ട കണക്ക്, ഇംഗ്ലീഷ്, സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കി നടത്തുന്ന സ്ക്രീനിംഗ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. വിദ്യാഭ്യാസ പരിശീലരംഗത്ത് പരിചയസമ്പലരായ വിദഗ്ധരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ടൈം മാനേജ്‍മെന്റ്. സ്‍ട്രസ്സ് മാനേജ്‍മെന്റ്, ഗോൾ സെറ്റിംഗ് തുടങ്ങിയ ജീവിത നിപുണതകളിൽ പരിശീലനം നൽകാൻ 20 മണിക്കൂർ പരിശീലനവും ഒരു ഏകദിന ക്യാമ്പും സംഘടിപ്പിച്ചുവരുന്നു കൂടാതെ വിവിധ സ്കൂൾ വിഷയങ്ങളിൽ 84 മണിക്കൂർ വിദഗ്ധ പരിശീലനവും നൽകിവരുന്നുണ്ട്. ജീവിത വിദ്യാഭ്യാസ വിജയം നേടിയവരുമായുള്ള മുഖാമുഖം മികവിന്റെ കേന്ദ്രങ്ങൾ സന്ദർശിക്കുക ഉയർന്ന കലാലയങ്ങൾ സന്ദർശിക്കുക തുടങ്ങിയവയും പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്