Schoolwiki സംരംഭത്തിൽ നിന്ന്
പെരിന്തൽമണ്ണ നഗരസഭ
കേരളത്തിലെ മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിലെ നഗരസഭയുടെ കീഴിലുള്ള പട്ടണമാണ് പെരിന്തൽമണ്ണ. കോഴിക്കോട് പാലക്കാടു ദേശിയ പാതയിലെ നിന്നും ശരാശരി ഒരു കിലോമീറ്റർ തെക്കു ഭാഗത്തായി ജൂബിലി റോഡ് സ്ഥിതി ചെയ്യുന്നു. മൂന്ന് ഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ജൂബിലി റോഡ്. അവിടെ നിന്നും കിഴക്കോട്ടു പട്ടാമ്പി റോഡിനു നേരെ 800 മീറ്റർ സഞ്ചരിച്ചാൽ ഭാരത് ഗ്യാസ് ഏജൻസിയുടെ എതിർ വശം കാണുന്ന ചെറിയ റോഡ് കയറി 100 മീറ്റർ വലതായി കെ എം എം യു പി സ്കൂളിൽ എത്താവുന്നതാണ്.
പൊതുസ്ഥാപനങ്ങൾ
- ഗവണ്മെന്റ് ആയുർവേദ ആശുപത്രി പെരിന്തൽമണ്ണ
- കെ എം എം യു പി സ്കൂൾ പെരിന്തൽമണ്ണ
- ഭാരത് ഗ്യാസ് ഏജൻസി പെരിന്തൽമണ്ണ
പ്രമുഖ വ്യക്തികൾ
- നജീബ് കാന്തപുരം എം ൽ എ കേരളത്തിലെ ഒരു മുസ്ലീം ലീഗ് പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ പെരിന്തൽമണ്ണ മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് നജീബ് കാന്തപുരം. 2021-ലെ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിലെ കെ.പി. മുഹമ്മദ് മുസ്തഫയെ കേവലം 38 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് നജീബ് കാന്തപുരം കേരള നിയമസഭയിലേക്ക് എത്തിയത്. പൊതുപ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം മാധ്യമപ്രവർത്തകൻ ആയിരുന്നു. 20 വർഷമായി ചന്ദ്രിക ദിനപത്രത്തിലായിരുന്നു ജോലി ചെയ്തിരുന്നത്.