ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ് അരോളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അരോളി

  • കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി പഞ്ചായത്തിൽപ്പെട്ട ഒരു കൊച്ചു ഗ്രാമമാണ് അരോളി .
  • ഈ ഗ്രാമം, കല്ല്യാശ്ശേരിക്ക് വടക്ക് വേളാപുരം - മാങ്കടവ് - ധർമ്മശാല റോഡിൽ സ്ഥിതി ചെയ്യുന്നു. '
  • കണ്ണൂർ നഗരത്തിൽ നിന്നു ഏകദേശം 12 കിലോ മീറ്റർ ദൂരത്താണ് അരോളി സ്ഥിതി ചെയ്യുന്നത്.
  • ഈ പ്രദേശം മുമ്പ് അരളി പൂക്കളാൽ നിബിഡമായിരുന്നു. അരോളി ശ്രീ വടേശ്വരം ശിവ ക്ഷേത്രത്തിലെ പ്രധാന പൂജാ പുഷ്പ്പവും അരളിയാണ്. ഇതിനാലാകണം അരോളി എന്ന പേർ ഈ പ്രദേശത്തിന് കൈ വന്നത്.

ചരിത്രം

കോലത്തിരിയുടെ ഭരണകാലത്ത്; അരോളി ഗ്രാമം കല്ല്യാശ്ശേരിയിലെ നായാനാർമാരുടെ കീഴിലായിരുന്നു. ബ്രിട്ടിഷുകാർ ഇതിനെ മദിരാശി സംസ്ഥാനത്തിൽ മലബാർ ജില്ലയിലെ ചിറക്കൽ താലൂക്കിന് കീഴിലാക്കി. ഇപ്പോൾ ഈ ഗ്രാമം കണ്ണൂർ ജില്ലയിൽ പാപ്പിനിശ്ശേരി പഞ്ചായത്തിലാണ്.

അതിരുകൾ

കല്ല്യാശ്ശേരി

പാപ്പിനിശ്ശേരി

വളപട്ടണം പുഴ

ആന്തൂർ

പ്രധാന ആരാധനാലയങ്ങൾ

  • ശ്രീ വടേശ്വരം ശിവ ക്ഷേത്രം
  • മാങ്കടവ് ജുമാ മസ്ജിദ്
  • ചാലിൽ ജുമാ മസ്ജിദ്
  • കീച്ചേരി ശ്രീ പാലോട്ടു കാവ്‌
  • നാടാച്ചേരിക്കാവ്
  • ചിറ്റോത്തിടം ക്ഷേത്രം
  • കല്ലൂരിക്കാവ്
  • അരയാല ക്ഷേത്രം
  • മേച്ചര കോട്ടം
  • കല്ലൈക്കൽ ജുമാ മസ്ജിദ്