ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് പൂതാടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:01, 24 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BEENA M B (സംവാദം | സംഭാവനകൾ) (POOTHADI SCHOOL DETAILS)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രാചീനമായ വയനാടിന്റെ ചരിത്രത്തെക്കുറിച്ച്സമഗ്രമായ അന്വേഷണങ്ങൾ ഇനിയും ഉണ്ടായിട്ടില്ല. 1805-ൽ കേരള സിംഹം പഴശ്ശി രാജാവിന്റെ ജീവത്യാഗത്തോടെ നാമാവശേഷമായ കോട്ടയം രാജവംശ ത്തിന്റെ കാലം മുതലാണ് പലരും വയനാടിന്റെ ചരിത്രം ആരംഭിക്കുന്നത്. കോട്ടയം രാജാക്കന്മാരുടെ ആധിപത്യത്തിന് മുമ്പ് വയനാട് ഭരിച്ചിരുന്നതായി പറയപ്പെടുന്ന വേടരാജാക്കന്മാരെ പറ്റിയും അതിനു മുമ്പുള്ള കാലഘട്ടത്തെ പറ്റിയുമുള്ള ചരിത്രം ഇന്നും അവ്യക്തമാണ്. കോട്ടയം രാജാക്കന്മാരുടെ കീഴിൽ വയനാടിനെ ഭരണ സൗകര്യത്തിനായി പത്തുനാടുകളായി വിഭജിച്ചിരുന്നു. ഇതിലൊന്നായ വയനാട് സ്വരൂപത്തിൽ കുപ്പത്തോട് പുറക്കാടി, അഞ്ചു കുന്ന്, പൂതാടി എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നു. ദേശത്തിന്റെ അധിപൻ ദേശവാഴികളായിരുന്നു. വയനാട്ടിലേക്ക് ഈ നൂറ്റാണ്ടിന്റെ നാൽപ്പതു കളോടെ ഉണ്ടായ സംഘടിത കുടിയേറ്റത്തിന്റെ ഫലമായി രൂപപ്പെട്ട സങ്കരസംസ്കാരമാണ് പൂതാടിയിലും ഉരുത്തിരിഞ്ഞത്. തദ്ദേശ വാസികളയേ ഗാത്രജനതയുടെ തനതു സംസ്കാരവു o സ്വാശ്രയ ജീവിത ഘടനയും അവർ സ്വതന്ത്രരായി താമസിച്ചിരുന്ന വിസ്തൃതമായ വനപ്രദേശങ്ങളിലേക്കായിരുന്നു ഈ കുടിയേറ്റ ജനതയുടെ കടന്ന് വരവ്. മലബാർ, തിരുവതാംകൂർ പ്രദേശങ്ങളിൽ നിന്ന് കുടിയേറിയവരും അധ്യാനശീലരുമായ ഒരു വിഭാഗം ജനങ്ങളും ഇവരിൽ പെടുന്നു.മഹാഭാരതത്തിലെ ഭീമസേനൻ തന്റെ സഹോദരങ്ങളോടൊപ്പം പാഞ്ചാലിക്ക് വേണ്ടി കല്യാണ സൗഗന്ധികം അന്വേഷിച്ച് ഇതു വഹി പോകുകയും, ഒരു രാക്ഷസിയോട് 'പൂവ് തരുമോ' എന്ന് ചോദിക്കുകയും ചെയ്തു. 'പൂവ് തരുമോ' എന്നു ചോദിച്ചതിനാലാണ് ഈ ഗ്രാമത്തിനു പൂതാടി എന്ന പേരു വന്നത് എന്ന് പറയപ്പെടുന്നു.മാനന്തവാടിയിൽ നിന്നോ കൽപ്പറ്റയിൽ നിന്നോ പൂതാടിയിലേക്ക് പോകാം. പെരിയ ഘട്ട് റോഡ് മാനന്തവാടിയെ തലശ്ശേരി, കണ്ണൂർ എന്നീ സ്ഥലങ്ങളുമായി ബന്ധപ്പെടുത്തുന്നു. താമരശ്ശേരി ചുരം റോഡ് കോഴിക്കോടിനെ കൽപ്പറ്റയുമായി ബന്ധിപ്പിക്കുന്നു. കുറ്റ്യാടി മലയോര പാത വടകരയെ മാനന്തവാടിയുമായും കൽപ്പറ്റയുമായും ബന്ധിപ്പിക്കുന്നു. പാൽചുരം മലയോര പാത കണ്ണൂർ, ഇരിട്ടി, മാനന്തവാടി എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു. നിലമ്പൂരിൽ നിന്നും ഊട്ടിയിലേക്കുള്ള റോഡും വയനാടിലെ മേപ്പാടി എന്ന ഗ്രാമത്തെ ബന്ധിപ്പിച്ച് കടന്നു പോകുന്നു. മൈസൂരാണ് ഏറ്റവും സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. വിമാനത്താവളങ്ങൾ ഒന്നിൽ കൂടുതൽ ഉണ്ട്. കോഴിക്കോട് അന്തർദേശീയ വിമാനത്താവളം (120 കി മി), ബാംഗ്ളൂർ അന്തർദേശിയ വിമാനത്താവളം (290 കി മി), കണ്ണൂർ അന്തർദേശീയ വിമാനത്താവളം (58 കി മി) എന്നിവയാണത്.

24/01/2025 FRIDAY

1922 ലാണ് ജിയുപിഎസ് പൂതാടി സ്ഥാപിതമായത് ഓലച്ചോട എന്ന പ്രദേശത്ത് ഒരു ചെറിയ ഷെഡ്ഡിലാണ് ഈ സ്കൂൾ ആദ്യമായി തുടങ്ങുന്നത്.50%ത്തി ലേറെ പട്ടികജാതി പട്ടികവർഗ കുട്ടികൾ ആണ് ഈ സ്കൂളിൽ പഠിക്കുന്നത്. 2022 ൽ നൂറാം വാർഷികം വിപുലമായി ആഘോഷിച്ചു.14 ക്ലാസ്സ്‌ മുറികളാണ് ഇവിടെ ഉള്ളത്. വിപുലമായ ഒരു കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, ഇ -ക്യൂബ്  എന്നീ സൗകര്യങ്ങൾ ഉണ്ട്. അക്കാദമിക പ്രവർത്തനങ്ങളിൽ മാത്രമല്ല മറ്റു പ്രവർത്തനങ്ങൾക്കും സ്കൂൾ മുൻ‌തൂക്കം നൽകുന്നു. മികവ് പ്രവർത്തനങ്ങൾ എന്ന പേരിൽ തുടങ്ങിയിരിക്കുന്നപ്രവർത്തനങ്ങൾ (craft, dance, drawing, drum, reading )എന്നിവ രക്ഷിതാക്കളുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.ചരിത്ര പ്രസിദ്ധമായ പൂതാടി ക്ഷേത്രത്തിന്റെ അടുത്താണ് ഈ സ്കൂൾ.കണ്ണൂർ ജില്ലയിലെ പാനൂരിൽ നിന്നും ഇവിടെ വന്നു താമസമാക്കിയ പൂർവികരായ കുറെ ആളുകൾ അവരുടെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് ഈ സ്കൂൾ തുടങ്ങിയത്. കുടിപ്പള്ളി ക്കൂടമായിട്ടാണ് ആദ്യം തുടങ്ങിയത്. ആ കുടിപ്പള്ളിക്കൂടമാണ് പിന്നീട് ഗവണ്മെന്റ് UP സ്കൂൾ ആയി മാറിയത്.