ഉള്ളടക്കത്തിലേക്ക് പോവുക

ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/കമ്പ്യൂട്ടർ ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:12, 22 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18673 (സംവാദം | സംഭാവനകൾ) ('== '''കമ്പ്യൂട്ടർ ലാബ്''' == വിദ്യാർത്ഥികൾക്ക് വിവര സാങ്കേതിക വിദ്യയിൽ പരീശീലനം നൽകുന്നതിന് വേണ്ടി സ്കൂളിൽ ഐ സി ടി ലാബുകൾ ഉണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കമ്പ്യൂട്ടർ ലാബ്

വിദ്യാർത്ഥികൾക്ക് വിവര സാങ്കേതിക വിദ്യയിൽ പരീശീലനം നൽകുന്നതിന് വേണ്ടി സ്കൂളിൽ ഐ സി ടി ലാബുകൾ ഉണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ലഭിച്ച 14 ലാപ്ടോപ്പുകൾക്ക് പുറമെ 6 പ്രോജക്ടറുകൾ, മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്. എം എൽ എ, എം പി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഡെസ്കു്ടോപ്പുകളും കമ്പ്യൂട്ടറുകളും ലഭിച്ചിട്ടുണ്ട്. 2017- 2018 അധ്യയന വർഷം കുന്നമംഗലം നിയോജക മണ്ഡലം എം എൽ എ ശ്രീ പി ടി എ റഹീമിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും സ്മാർട്ട് ക്ലാസ് റും അനുവദിക്കുകയുണ്ടായി. മുൻ എം എൽ എ ആയിരുന്ന ശ്രീ യു സി രാമൻ, മുൻ എം പി ആയിരുന്ന ശ്രീ ടി കെ ഹംസ എന്നിവരും സ്കൂളിന് കമ്പ്യൂട്ടറുകൾ അനുവദിച്ചു നൽകിയിട്ടുണ്ട്.