അസംപ്ഷൻ എച്ച് എസ് ബത്തേരി/ആർട്‌സ് ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്


ജൂലൈ 22 :കലാമേള ഓഫ് സ്റ്റേജ് ഇനങ്ങൾ പൂർത്തിയായി.

ചിത്രരചനാ മത്സരം :ജലഛായം

സ്കൂൾതല കലാമേളയുടെ സ്റ്റേജിതര ഇനങ്ങളുടെ മത്സരങ്ങൾ പൂർത്തിയാക്കി .ഓഫ് സ്റ്റേജ് രചനാ മത്സരങ്ങളിൽ ചിത്രരചന,പെൻസിൽ ഡ്രോയിങ്,ജലഛായം,കാർട്ടൂൺ രചന തുടങ്ങിയവയും; ഇംഗ്ലീഷ്,ഹിന്ദി,മലയാളം കവിതാരചന,കഥാരചന,ഉപന്യാസം,പ്രസംഗം തുടങ്ങിയവയും നേരത്തെ സംഘടിപ്പിച്ചു. മത്സരപരിപാടിയിൽ ഏറെ വിദ്യാർഥികൾ പങ്കെടുത്തു.വിവിധ മത്സരങ്ങളുടെ വിലയിരുത്തലുകൾക്ക് വ്യത്യസ്തരായ അധ്യാപകർക്ക് ചുമതലുകൾ നൽകി. പ്രവർത്തനങ്ങൾക്ക് സ്കൂളിലെ സംഗീത അധ്യാപികയായ ശ്രീമതി ഗീതി റോസ് നേതൃത്വം നൽകി .ആഗസ്റ്റ് മാസം ഒന്നാം തീയതി മുതൽ സ്റ്റേജ് മത്സരങ്ങൾ സംഘടിപ്പിക്കും.നേരത്തെ 'നേരത്തെ 8 9 10 ക്ലാസുകളിലെ വിദ്യാർത്ഥികളെ നാല് ഹൗസുകൾ ആക്കി തിരിച്ച് അവയെ റിഗാലിയ,മെലോഡിയ , സിംഫണി, ഹാർമോണിയ എന്നീ നാല് പേരുകൾ നൽകി.

ആഗസ്റ്റ് 13,14 :സ്കൂൾതല കലാമേള സ്റ്റേജ് മത്സരങ്ങൾ സംഘടിപ്പിച്ചു.

നാടോടി നൃത്തം.

സ്കൂൾതല കലാമേള സ്റ്റേജ് മത്സരങ്ങൾ സംഘടിപ്പിച്ചു .നേരത്തെ 8 9 10 ക്ലാസുകളിലെ വിദ്യാർത്ഥികളെ നാല് ഹൗസുകൾ ആക്കി തിരിച്ച് റിഗാലിയ,മെലോഡിയ , സിംഫണി, ഹാർമോണിയ എന്നീ നാല് പേരുകൾ നൽകിയിരുന്നു.സ്കൂൾ കലാമേള മൂന്ന് വേദികളിൽ ആയി മാറ്റുരയ്ക്കും. ഓഗസ്റ്റ് 13 14 തീയതികളിലായി സംഘടിപ്പിക്കുന്ന "സർഗ്ഗ 2024" എന്ന പേര് നൽകിയ കലോത്സവത്തിന് പ്രധാന വേദി സർഗ്ഗലയം എന്നും രണ്ടും മൂന്നും വേദികൾക്ക് സർഗ്ഗതാളം സർഗ്ഗവസന്തം എന്നിങ്ങനെ പേരും നൽകി മത്സര പരിപാടികൾ നടത്തി.രാവിലെ ഒന്നാം ദിവസം സിംഗിൾ ഇനങ്ങൾ നടത്തുകയും തുടർന്നു ഉച്ചക്ക് ശേഷം ഗ്രൂപ്പിനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.രണ്ടാം നമ്പർ വേദിയിൽ സംസ്കൃതത്തിനായി മാറ്റിവെച്ചു.സ്കൂൾ കലാമേള മാനേജർ ഫാദർ തോമസ് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ശ്രീബിജു ഇടനാൾ അധ്യക്ഷത വഹിച്ചു.വിവിധ മത്സരങ്ങളിൽ വിജയികളാകുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ പരിശീലനങ്ങൾ നൽകി സബ്ജില്ലാ , ജില്ല തല മത്സരങ്ങളിലേക്ക് ഒരുക്കും.സബ്ജില്ലാതല മത്സരങ്ങളിൽ സ്ഥിരമായി മികവ് തെളിയിക്കുന്ന ഗ്രൂപ്പിനിങ്ങൾക്ക് പ്രത്യേക പരിഗണന നൽകി പരിശീലനം നൽകും.കഴിഞ്ഞവർഷം സബ്ജില്ലാതല കലോത്സവത്തിലും സംസ്കൃതോത്സവത്തിലും ഹൈസ്കൂൾ ഓവറോൾ ചാമ്പ്യന്മാരായിരുന്നു .പ്രവർത്തനങ്ങൾക്ക് സ്കൂളിലെ സംഗീത അധ്യാപികയായ ശ്രീമതി ഗീതി റോസ് നേതൃത്വം നൽകി .

വീ‍ഡിയോ കാണാം താഴെ click ചെയ്യൂ..

https://www.facebook.com/100057222319096/videos/425933099826908

ഉദ്ഘാടന ചടങ്ങ്
മാർഗം കളി
സ്കൂൾ കലോത്സവ വേദി.

നവംബർ 6.കേരളസ്കൂൾ കലോത്സവം സബ്ജില്ലാതല മേളയിൽ അസംപ്ഷൻ ഹൈസ്കൂള്ന് മികച്ച നേട്ടം

ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അമ്പലവയലിൽ വെച്ച് നടന്ന സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂൾ 150 പോയിന്റുമായി ഹൈസ്കൂളുകളുടെ പോയിൻറ് നിലയിൽ രണ്ടാമത് എത്തി റണ്ണേഴ്സ് അപ്പ് ആയി. കലോത്സവം ജനറൽ വിഭാഗത്തിൽ റണ്ണേഴ്സ് അപ്പ് ,സംസ്കൃതത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും സ്കൂൾ കരസ്ഥമാക്കി.ഗസൽ ഫസ്റ്റ് എ ഗ്രേഡ് ,പരിചയമുട്ട് ഫസ്റ്റ് എ ഗ്രേഡ് ,മാർഗംകളി ഫസ്റ്റ് എ ഗ്രേഡ്, കൂടിയാട്ടം ഫസ്റ്റ് എ ഗ്രേഡ്, നങ്ങ്യാർകുത്ത് ഫസ്റ്റ് എ ഗ്രേഡ് ,വൃന്ദവാദ്യം ഫസ്റ്റ് എ ഗ്രേഡ്.വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിന് സ്കൂളിലെ സംഗീത അധ്യാപികയായ ഗീതിറോസ്,സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി തുടങ്ങിയവർ നേതൃത്വം നൽകുന്നു. മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും പിടിഎ യും മാനേജ്മെൻറ് അഭിനന്ദിച്ചു.

മാർമാർഗംകളി ടീം

മാർമാർഗംകളിയിൽ വീണ്ടും മികവ്.

മാർമാർഗംകളിയിൽ വീണ്ടും മികവ് തെളിയിച്ചു അസംപ്ഷൻ സ്കൂൾ. കഴിഞ്ഞ വർഷവും ഹൈസ്കൂൾ സബ്ജില്ലാതല മുതൽ സംസ്ഥാന തലം വരെ എ ഗ്രേഡ് നിലനിർത്തിയിരുന്നു.

സബ്സബ്ജില്ലാ സംസ്കൃത കലാമേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് ഇപ്രാവശ്യവും ഓവറോൾ ചാമ്പ്യൻഷിപ്പ് .

സംസ്കൃതത്തിൽ പ്രാവശ്യവും ആശംസ സ്കൂൾ ല വിദ്യാർത്ഥികൾ മിന്നുന്ന പ്രകടനം കാഴ്ചവച്ചു.തൊട്ടടുത്ത സ്കൂളിനേക്കാൾ മികച്ച പോയിൻറ് നേടി സബ് ജില്ലാതലത്തിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.സംസ്കൃത അധ്യാപകനായ ശ്രീകുമാർ കർത്താ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് .