ഉള്ളടക്കത്തിലേക്ക് പോവുക

എം.ഐ.എച്ച്.എസ്.എസ്. പൊന്നാനി/Activities

Schoolwiki സംരംഭത്തിൽ നിന്ന്
20:41, 12 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എം.ഐ.എച്ച്. എസ്.എസ്. (ബി) പൊന്നാനി/Activities എന്ന താൾ എം.ഐ.എച്ച്.എസ്.എസ്. പൊന്നാനി/Activities എന്നാക്കി മാറ്റിയിരിക്കുന്നു: As per Sampoorna)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മാതൃകയാവുന്ന വിദ്യാർത്ഥികൾ.....

അധ്യയന വർഷാരംഭത്തിൽ വിദ്യാർത്ഥികൾക്കായി രണ്ടു വ്യത്യസ്ത മത്സരങ്ങൾ പ്രഖ്യാപിക്കുകയുണ്ടായി....

ക്ലാസ്സിലെ താരത്തെകണ്ടെത്തുവാനും, ഏറ്റവും കൂടുതൽ കൂട്ടുകാരുടെ വീട് സന്ദർശിക്കുന്ന കുട്ടിയെ കണ്ടെത്തുന്നതിനും ....

ക്ലാസ്സിലെ സ്റ്റാറായി തന്റെ പേര് ഒരു കുട്ടി എഴുതണമെങ്കിൽ തനിക്ക് ചില സ്വഭാവ സവിശേഷതകൾ കൂടിയേ തീരൂ... സ്വാഭാവികമായും ഓരോ കുട്ടിയും മാതൃകയായി മാറാനുള്ള ശ്രമം ആരംഭിക്കുന്നു. ഇത്തവണ എനെറ് ക്ലാസ്സിലെ Star of the Class ആയി അഫ്നാനെയാണ് കുട്ടികൾ തെരഞ്ഞെടുത്തത്.

വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്നാണ് കുട്ടികൾ എത്തുന്നത്. തന്റെ സഹപാഠിയുടെ യഥാർത്ഥ അവസ്ഥ മനസ്സിലാക്കുന്നതിനും സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനുമായി കുട്ടികളോട് പരസ്പരം വീടുകൾ സന്ദർശിക്കാൻ പ്രേരിപ്പിക്കുകയുണ്ടായി. ഇത്തവണ ഏറ്റവും കൂടുതൽ സഹപാഠികളുടെ ഗൃഹ സന്ദർശനം നടത്തി ഒന്നാമതെത്തിയത് ജാസിറാണ്.