ചെങ്ങളായി യു പി എസ്/എന്റെ ഗ്രാമം
ദൃശ്യരൂപം
ചെങ്ങളായി
കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലുള്ള ഒരു ഗ്രാമമാണ് ചെങ്ങളായി. വളപട്ടണം ചെന്നു ചേരുന്ന ചെങ്ങളായി പുഴയുടെ തീരത്തുള്ള അതി മനോഹരമായ ഗ്രാമമാണ് ഇത്. ഏഴിമലയിൽ നിന്നും ബാംഗ്ലൂരിലേക്കുള്ള സംസ്ഥാന പാത ഇതിലൂടെ കടന്നു പോകുന്നു. 2001 - ലെ കണക്കെടുപ്പ് പ്രകാരം 14883 ജനങ്ങൾ ഇവിടെ വസിക്കുന്നു.ഇതിൽ 7636 സ്ത്രീകളും 7247 പുരുഷന്മാരും ഉൾപ്പെടുന്നു. ചെങ്ങളായി , പരിപ്പായി, വളക്കെ , ചുഴലി തുടങ്ങി 18 വാർഡുകൾ ഉൾപ്പെടുന്നത്താണു ചെങ്ങളായി പഞ്ചായത്തു്.