ജി..എൽ.പി.എസ് പന്നിക്കോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
01:41, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MARY JOSMY V S (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പന്നിക്കോട്

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പന്നിക്കോട്. കോഴിക്കോട് അരീക്കോട് റൂട്ടിൽ സ്ഥിതി ചെയ്യുന്നു.കോഴിക്കോട്നിന്നും 27 കിലോമീറ്റർ ദൂരത്തിലാണ് പന്നിക്കോട് സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

മലകളാൽ ചുറ്റപ്പെട്ട പ്രദേശം ആണിത്. പ്രകൃതി മനോഹരമായ പഴംപറമ്പ് വ്യൂ ഇതിനടുത്താണ് .

പ്രധാന പൊതു സ്ഥാപനം

ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറി പന്നിക്കോട് സ്കൂളിനടുത്തായി സ്ഥിതി ചെയ്യു

പ്രധാന സ്ഥലങ്ങൾ

പഴംപറമ്പ് വ്യൂ പോയിൻ്റ്

പന്നിക്കോടിലെ ഒരു മനോഹരമായ വിനോദസഞ്ചാര കേന്ദ്രവും മലോയോര വ്യൂ പോയിൻ്റുമാണ്

പഴംപറമ്പ് .വിശാലവും പരന്നതുമായ കുന്നുകൾ കുട്ടികൾക്ക് കുടുംബാംഗങ്ങൾക്കൊപ്പം കാറ്റ്

ആസ്വാദിക്കാനും സൗകര്യം ഒരുക്കുന്നു.

ആരാധനാലയങ്ങൾ

തൃക്കളയൂർ മഹാദേവ ക്ഷേത്രം

കോഴിക്കോട് - മലപ്പുറം ജില്ലകളുടെ അതിർത്തിയിൽ കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ പഞ്ചായത്തിലും മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലുമായി തൃക്കളയൂരിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് തൃക്കളയൂർ ശ്രീ മഹാദേവക്ഷേത്രം.

ഉച്ചക്കാവ് ഭഗവതി ക്ഷേത്രം

പന്നിക്കോടിലെ ഒരു പ്രസിദ്ധമായ ക്ഷേത്രമാണിത്.