ഉള്ളടക്കത്തിലേക്ക് പോവുക

ജി.റ്റി.യു.പി.എസ്സ് കുമളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

G T U P SKUMILY

ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന തേക്കടിയുടെ വിരിമാറിൽ ആണ് നമ്മുടെ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തായ കുമിളി പഞ്ചായത്തിലാണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് .കോട്ടയം കുമിളി റോഡിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ മാറിയാണ് ഇതു സ്ഥിതി ചെയ്യുന്നത് ഏകദേശം അഞ്ഞൂറിലധികം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.

G T U P SCHOOL KUMILY-ചരിത്രം

അര നൂറ്റാണ്ടു മുൻപ് ആദിവാസികളുടെ  തലമുറയെ സാക്ഷരരാക്കാൻ ആരംഭിച്ച സ്കൂളാണ് ഇത് .ആദിവാസി കോളനിക്കു  സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1951 ൽ താത്കാലിക ഷെഡിൽ ഏക അധ്യാപകനാൽ പൂഴിമണ്ണിൽ അക്ഷരം കുറിച്ചാണ് ഈ ആദിവാസി സ്കൂൾ ആരംഭിച്ചത് .

കുമിളി  പ്രധാന ആരാധനആലയങ്ങൾ

മംഗളാദേവി ക്ഷേത്രം , ശ്രീ ദുര്ഗ ഭദ്രകാളി ക്ഷേത്രം ,ശംസുൽ ഇസ്ലാം ജുമാ മസ്ജിദ് ,ലൂർദ് പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി

പ്രധാന വ്യക്തികൾ

  • പി എ ജോസഫ്
  • കെ എസ് മുഹമ്മദ് കുട്ടി
  • ദേശീയ ഫുട്ബോൾ താരം എസ്  രാഹുൽ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കുമളി,
  • ഗവൺമെന്റ് ട്രൈബൽ യുപി സ്കൂൾ കുമളി,
  • എം എ ഐഎച്ച്എസ് മുരുക്കടി,  വിശ്വനാഥപുരം
  • ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ അമരാവതി,
  • കുമളി പഞ്ചായത്ത് എൽ പി സ്കൂൾ ചെങ്കര,
  • ഗവൺമെന്റ് എൽ പി സ്കൂൾ ചോറ്റുപാറ,
  • എം എ എം ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒന്നാംമൈൽ കുമളി,
  • അമലാംബിക കോൺവെന്റ് ഇംഗ്ലീഷ് സ്കൂൾ തേക്കടി,
  • സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂൾ അട്ടപ്പള്ളം, കുമളി,
  • സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂൾ വെള്ളാരംകുന്ന്,
  • സരസ്വതി വിദ്യാനികേതൻ അട്ടപ്പള്ളം, കുമളി

വായനശാലകൾ

  • കൈരളി വായനശാല ഒന്നാം മൈൽ കുമളി
  • അരണ്യ റിക്രിയേഷൻ ക്ലബ്ബ് ആൻഡ് വായനശാല തേക്കടി
  • ജയ് കേരള വായനശാല അമരാവതി
  • സ്വപ്ന വായനശാല വെള്ളാരംകുന്ന്
  • നാഷണൽ പ്രോഗ്രസീവ് വായനശാല 66 മൈൽ സ്പ്രിങ് വാലി

ആതുരാലയങ്ങൾ

  • ഗവൺമെന്റ് ആശുപത്രി കുമളി
  • സെന്റ് അഗസ്റ്റിൻ കോൺവെന്റ് ഹോസ്പിറ്റൽ 66 മൈൽ സ്പ്രിംഗ് വാലി