20:21, 1 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajilashaji(സംവാദം | സംഭാവനകൾ)(Expanding article Spelling/grammar/punctuation/typographical correction)
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ ചാവക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന 16.6 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് പുന്നയൂർ. 1962-ലാണ് പുന്നയൂർ ഗ്രാമപഞ്ചായത്ത് രൂപികൃതമായത്. ഈ ഗ്രാമപഞ്ചായത്തിന് 20 വാർഡുകളാണുള്ളത്.ഇരുപതാം വാർഡിലെ പ്രദാന സ്കൂൾ ആണ് അകലാട് amups അതിൽ പെട്ട മനോഹരമായ ഒരു കുഞ്ഞു അകലാട് കാട്ടിലപ്പള്ളി .ഈ വാർഡിൽ മനോഹരമായ പാടങ്ങളും തോടുകളും കടലും ഉണ്ട്. അകാലടിന്റെ ചരിത്രം എന്ന് പറയുന്നത് ഓരോ ഗ്രാമവാസികളുടെയും വികസസനത്തിന്റെയും തീവ്ര പരിശ്രമത്തിൻറെയും ഫലമാണ്.ഗ്രാമത്തിന്റെ വികസനത്തിന് മുഖ്യ പങ്ക് വഹിച്ച സ്ഥാപനമായി കുഞ്ഞുറമു സ്കൂൾ എന്നറിയപ്പെടുന്ന അകലാട് സ്കൂൾ ആണ്
ഭൂമിശാസ്ത്രം
തീരപ്രദേശമുള്ള ഈ സുന്ദര ഗ്രാമം ത്രിശൂർ ജില്ലയിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് .ചുറ്റുപാടും കടലും കായലും കുളങ്ങളും തണ്ണീർ തടങ്ങളും നിറഞ്ഞ ഈ പ്രദേശത്തിലെ മണ്ണ് വളരെ ഫല ഭൂയിഷ്ടമാണ് .പറങ്കി മാവും ,മുരിങ്ങ മരങ്ങളും,തെങ്ങും ഞാവൽ ,പുളി ,കവുങ്ങും മാവും നിറഞ്ഞ ഈ സുന്ദര ഗ്രാമത്തിന്റെ ഭൂപ്രകൃതിയിൽ ലയിക്കാൻ എത്തുന്ന വിദേശ വിനോദസഞ്ചാരികളും,മരച്ചില്ലകളിൽ ചാഞ്ചാടാൻ വരുന്ന മയിൽ കൂട്ടങ്ങളും പക്ഷികളും അകാലടിന്റെ മാത്രം ഭൂമി ശാസ്ത്ര ആകർഷണം ആണ്
പ്രധാന പൊതു സ്ഥാപനങ്ങൾ
പോസ്റ്റ് ഓഫീസ് അകലാട്.
അലയൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് &ഗ്രാമീണ വായനശാല .
നബവി ആക്സിഡന്റ് കെയർ ആൻഡ് ആംബുലൻസ് സർവീസ്.
ലക്കി സ്റ്റാർ അകലാട് യുവജനക്ഷേമം &സ്പോർട്സ് ക്ലബ് .