ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

പുതിയൊരു അധ്യയനവർഷത്തെ കൂടി വരവേൽക്കാൻ സ്കൂളും നാടും ഒരുങ്ങി .പൂക്കളും കിരീടവും മധുരവും നൽകി നവാഗതരെ സ്വീകരിച്ചു .സ്കൂളും പരിസരവും മനോഹരമായി അലങ്കരിച്ചു .അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ വിഷ്ണുപ്രശാന്ത് പരിപാടി ഉത്‌ഘാടനം ചെയ്ത.കോട്ടുകാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ചന്ദ്രലേഖയും ജനപ്രതിനിധികളും ആശംസകൾ നേർന്നു .മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു .പൂർവ്വവിദ്യാർത്ഥികൾ ,ഗ്രന്ഥശാല അംഗങ്ങൾ ,രക്ഷിതാക്കൾ ,തുടങ്ങിയവർ പങ്കെടുത്തു .

ജൂൺ 5 പരിസ്ഥിതി ദിനം .

      ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു് പ്രത്യേക അസംബ്ലി നടത്തി .പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.കോട്ടുകാൽ കൃഷിഭവൻ ഓഫീസർ ഡ്രാഗൺ ഫ്രൂട്ട് ചെടി നട്ട് പരിസ്ഥിതി ദിന പരിപാടികൾ ഉത്‌ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീ മണികണ്ഠൻ സ്കൂൾ പരിസരത്ത് ഫലവൃക്ഷ തൈകൾ നട്ടു .കുട്ടികൾക്ക് ഫലവൃക്ഷ തൈകൾ നൽകി.സ്കൂളിൽ ഡ്രൈഡേ ആചരിച്ചു .പരിസ്ഥിതി ദിന ക്വിസ് ,പോസ്റ്റർ നിർമ്മാണം ,പതിപ്പ് ,ചിത്രംവര തുടങ്ങിയ മത്സരങ്ങൾ നടത്തി.

കാർഷിക വിളവെടുപ്പ്

വേനലവധിക്കാലത്ത് സ്കൂളിൽ നട്ട പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി.