അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൗട്ട് പ്രവേശന പരീക്ഷ

ജൂൺ 21 സ്കൗട്ട് പ്രവേശന പരീക്ഷ.

സ്കൗട്ട് വിദ്യാർത്ഥികൾക്കായി തെരഞ്ഞെടുപ്പ് പരീക്ഷ. സ്കൂളിലെ എട്ടാം ക്ലാസിലേക്കുള്ള പുതിയ സ്കൗട്ട് യൂണിറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ബാച്ചിനായി തെരഞ്ഞെടുപ്പ് പ്രവേശന പരീക്ഷ സംഘടിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് സ്കൗട്ട് അധ്യാപകർ നേതൃത്വം നൽകി.

ജൂലൈ 2.ദുരന്തമുഖത്ത് സഹായവുമായി സ്കൗട്ട് ആൻഡ് ഗൈഡ്സ്

സ്കൗട്ട് മാസ്റ്ററ്‍‍ ശ്രീ.ഷാജി സംഘത്തോടൊപ്പം

വയനാട് ജില്ലയിലെ മുണ്ടക്കൈ ഭാഗത്തുണ്ടായ ഉരുൾപൊട്ടലും അതേതുടർന്നുണ്ടായ ദുരിതവും പേറുന്ന ജനതയെ ഒരു ചെറു സഹായഹസ്തം നൽകി ചേർത്തുപിടിക്കുക എന്ന ലക്ഷതോടെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് വയനാട് ജില്ല മുന്നിട്ടിറങ്ങുന്നു.റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനസാമഗ്രികൾ സ്വരൂപിക്കുന്നതിനും എത്തിക്കുന്നതിനും വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നു.പ്രധാനമായും ദുരിതബാധിതർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും വസ്ത്രവും ശേഖരിക്കുന്നതിനുള്ള ശ്രമം നടത്തുന്നു.അസംഷൻ ഹൈസ്കൂളിൽ നിന്നുള്ള സ്കൗട്ട് മാസ്റ്ററ്‍‍ ശ്രീ.ഷാജി സംഘത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു.

ആഗസ്റ്റ് 6 ,9 -സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.

ഹെഡ്മാസ്റ്റർ സമാധാന സന്ദേശം നൽകുന്നു

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .സ്കൗട്ട് ആൻഡ് ഗൈഡ് എൻസിസി തുടങ്ങിയ സംഘടനകൾ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.യുദ്ധവിരുദ്ധ പ്രതിജ്ഞ,അസംബ്ലി,പോസ്റ്റർ നിർമ്മാണം മത്സരം ,സോഡാക്കോ കൊക്കുകൾ പറത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് വിവിധ സംഘടനകളുടെ അധ്യാപകർ നേതൃത്വം നൽകി.ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു.വിദ്യാർത്ഥികൾക്കായി യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ സോഡാക്കോ കൊക്കുകൾ നിർമ്മിച്ചപറത്തുകയുണ്ടായി.സ്കൂളിന് സമീപമുള്ള ഒലിവ് മരത്തിന് സമീപം വിദ്യാർത്ഥികളെ അണിനിരത്തി ഹെഡ്മാസ്റ്റർ സമാധാന സന്ദേശം നൽകി............

വീ‍ഡിയോ കാണാം താഴെ click ചെയ്യൂ..

https://www.facebook.com/100057222319096/videos/473170992170219

സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്ക് പുതിയ സ്കാഫ്
സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ ഗാന്ധി പ്രതിമയുംപരിസരവും വൃത്തിയാക്കുന്നു..

സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്ക് പുതിയ സ്കാഫ് വിതരണം ചെയ്തു.

ഹംസങ് സ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്ക് പുതിയതായി തയ്യാറാക്കിയ സ്കാർഫ് വിതരണം ചെയ്തു.എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ധരിക്കുന്ന രീതിയും പരിചയപ്പെടുത്തി പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ഗൈഡ് അധ്യാപകർ നേതൃത്വം നൽകി.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ്സാർ വിദ്യാർത്ഥികളെ കാഫ് അണിയിച്ചു.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബത്തേരി നഗരമധ്യത്തിലെ ഗാന്ധി പ്രതിമയും പരിസരവും ശുചിയാക്കി.

നഗര മധ്യത്തിലെ ഗാന്ധി പ്രതിമയുംപരിസരവും കഴുകി വൃത്തിയാക്കി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ. ''സ്വാതന്ത്ര്യ ദിനത്തിൻറെ തലേന്ന് ഓഗസ്റ്റ് പതിനാലാം തീയതിയാണ് വിദ്യാർത്ഥികൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.പ്രതിമ കഴുകി ശുദ്ധിയാക്കുകയും 'പൂക്കൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു.പ്രവർത്തനങ്ങൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ്,സ്കൗട്ട് മാസ്റ്റർ ശ്രീ ഷാജി ജോസഫ്,സ്കൗട്ട് മിസ്ട്രസ് ശ്രീമതി ജീന,ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ദീപ്തി ജോസഫ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഗാന്ധി പ്രതിമ ശുചിയാക്കിയതിനു ശേഷം സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ ട്രൂപ് മീറ്റിംഗ് സംഘടിപ്പിച്ചു.

ഹെഡ്മാസ്റ്റർ പതാക ഉയർത്തുന്നു .

ആഗസ്റ്റ് 15.സ്വാതന്ത്രദിനം ആചരിച്ചു.

ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം വളരെ പ്രാധാന്യത്തോടെ തന്നെ ആചരിച്ചു.വയനാട് ജില്ലയിലെ മുണ്ടക്കൈ ,ചൂരൽമല പ്രദേശങ്ങളിലെ ഉരുൾപൊട്ടലിനെ തുടർന്ന് വലിയ ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നു.രാവിലെ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ദേശീയപതാക ഉയർത്തി.യുപി സ്കൂളും ഹൈസ്കൂളും സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത് .സാമൂഹ്യശാസ്ത്ര അധ്യാപകനായ ശ്രീ ഷാജി ജോസഫ് സാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദിനാചരണത്തോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് ,ജെ ആർ സി,എൻസിസി തുടങ്ങിയ സംഘടനകൾ യൂണിഫോമിൽ അണിനിരന്നു.സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ തലേദിവസം നഗര മധ്യത്തിലുള്ള ഗാന്ധി പ്രതിമ ശുചിയാക്കുകയും പുഷ്പങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു.ആഗസ്റ്റ് 15 ആം തീയതി സ്കൂളിൽ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ സർവ്വമത പ്രാർത്ഥനയും ട്രൂപ് മീറ്റിഗും സംഘടിപ്പിച്ചു .പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ഗൈഡ് അധ്യാപകർ നേതൃത്വം നൽകി.

സർവ്വമത പ്രാർത്ഥനയിൽ JRC,NCC
സർവ്വമത പ്രാർത്ഥന

സർവ്വമത പ്രാർത്ഥനയും ട്രൂപ് മീറ്റിഗും

ആഗസ്റ്റ് 15 ആം തീയതി സ്കൂളിൽ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ സർവ്വമത പ്രാർത്ഥനയും ട്രൂപ് മീറ്റിഗും സംഘടിപ്പിച്ചു .സ്വാതന്ത്രദിന പതാക ഉയർത്തൽ ചടങ്ങുകൾക്ക് ശേഷം ആയിരുന്നു സർവ്വമത പ്രാർത്ഥന സംഘടിപ്പിച്ചത്.സർവ്വമത പ്രാർത്ഥനയിൽ എല്ലാമതങ്ങളിൽ നിന്നും ഉള്ള പ്രാർത്ഥനകൾ ചൊല്ലുന്നു .വിദ്യാർത്ഥികൾ വേദിയിൽ ഗ്രൂപ്പായി ഇരുന്ന് പ്രാർത്ഥനയിൽ പങ്കുചേരുന്നു .സ്കൗട്ട് മാസ്റ്ററും ക്യാപ്റ്റനും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഗൈഡ് വിദ്യാർത്ഥികൾ സ്കൂൾ ഹെഡ്മാസ്റ്ററോടൊപ്പം
സ്കൗട്ട് വിദ്യാർത്ഥികൾ സ്കൂൾ ഹെഡ്മാസ്റ്ററോടൊപ്പം