ഗവ.എച്ച്.എസ്സ്.എസ്സ്. തോട്ടക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
07:50, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankar (സംവാദം | സംഭാവനകൾ)
ഗവ.എച്ച്.എസ്സ്.എസ്സ്. തോട്ടക്കാട്
വിലാസം
തോട്ടക്കാട്

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-2017Jayasankar



ചരിത്രം

കോട്ടയം ജില്ലയില് വാകത്താനം ഗ്രാമപഞ്ചായത്തില് സ്ഥിതി ചെയ്യുന്ന പ്രമുഖമായ സര്ക്കാര് വിദ്യാലയം.ശതാഭിഷേകത്തിന്റെ നിറവിലെത്തി നില്‍ക്കുന്ന ഈ സരസ്വതീമന്ദിരം,മഹാരാജാവുതിരുമനസ്സിന്റെ കല്‍പ്പനപ്രകാരം 1890 ല്‍ ആരംഭിച്ച 'കുടിപ്പള്ളിക്കൂടം' വളര്‍ന്നു വടവ്യക്ഷമായി തീര്‍ന്നതാണെന്ന് പഴമക്കാര്‍. കോട്ടയം നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന്റെ സന്തതികള്‍ ചെന്നെത്താത്ത സ്ഥലങ്ങളില്ല, വെട്ടിപ്പിടിയ്ക്കാത്ത ഉയരങ്ങളില്ല.കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളില്‍ വെന്നിക്കൊടിപാറിച്ച ഒട്ടേറെ പ്രമുഖരെ വാര് ത്തെടുത്തത് ഈ കലാലയത്തിന്റെ തിരുമുറ്റത്താണ്.പാശ്ചാത്യരീതീയിലുള്ള ആധുനികവിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ മുഖഛായതന്നെ മാറ്റുകയുണ്ടായി.അതില്‍ ഈ സ്ക്കൂള്‍ 1964 മുതല്‍ ഹൈസ്കൂള്‍ എന്ന നിലയിലും 2004 മുതല്‍ ഹയര്‍ സെക്കന്ററി എന്ന നിലയിലും അതിന്റേതായ സംഭാവനകള്‍ നല്കി ത്തുടങ്ങി.സാധാരണക്കാരില് സാധാരണക്കാരായ,കര്ഷകര് മാത്രം അധിവസിക്കുന്ന ഈ നാട്ടിന്പുറത്ത് ആധുനികസൗകര്യങ്ങളോടെ, അസൂയാവഹമായ പുരോഗതിയുടെ പാതയില് ഈ സരസ്വതീമന്ദിരം സര്‍വാഭീഷ്ടവരദായിനിയായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങള്‍

ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് ഏകദേശം മൂന്ന് ഏക്കറിലാണ്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്ക്കൂളിന് 4 കെട്ടിടങ്ങളിലായി പതിനൊന്ന് ക്ലാസ് മുറികളുണ്ട്. ഹയര്സെക്കണ്ടറിക്ക് നാല് ബ്ലോക്കുകളിലായി നാല് ക്ലാസ് മുറികളുണ്ട്. ഹൈസ്ക്കൂളിന് ഫിസിക്സ്, കെമിസ്ട്രി,ബയോളജി ശാസ്ത്രപോഷിണി ലാബും ഹയര്സെക്കണ്ടറിക്ക് ലാബ് സമുച്ചയവുമുണ്ട്.എല്ലാ സൗകര്യങ്ങളുമുള്ള മള്ട്ടിമീഡിയ റൂമും ഉണ്ട്.സ്കൂളിന് അതിവിശാലമായഒരു കളിസ്ഥലവുമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജുനിയര്‍ റെഡ്ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. -സജീവമായി പ്രവര്ത്തിക്കുന്ന ഈ സാഹിത്യവേദി, കുട്ടികളുടെ സാഹിത്യവാസന വളര്ത്തുന്നതില് വലിയ പങ്ക് വഹിയ്കുന്നുണ്ട്.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.- സയന്സ് ക്ലബ്, സോഷ്യല്സയന്സ് ക്ലബ്, ഐ,റ്റീി ക്ലബ്, ഗണിതശാസ്ത്രക്ലബ് ,ഹിന്ദി ക്ലബ്,ലീഗല്‍ ക്ലബ്എന്നിവ ഇവിടെ സജീവമായി പ്രവര്ത്തിയ്കുന്നു.

മാനേജ്മെന്റ്

ഗവണ്‍മെന്റ്.കോട്ടയം ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് സ്കൂള്‍. ചങ്ങനാശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. അപ്പുക്കുട്ടന്‍ സര്‍, കോട്ടയം ജീല്ലാ വിദ്യാഭ്യാസ ആഫീസര്‍ ശ്രീമതി ത്രേസ്യാമ്മ ടീച്ചര്‍, കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീ സന്തോഷ് സര്‍ എന്നിവര്‍ സ്കൂളിന്റെ മേല്‍നോട്ടം വഹിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • ശ്രീ വി.നാരായണ കുറുപ്പ്,
  • ശ്രീ റ്റി.ആര്‍. ചന്ദ്രശേഖരന്‍ നായര്‍,
  • ശ്രീമതി അന്നമ്മ തോമസ്,
  • ശ്രീമതി എലിസബത് ചെറിയാന്‍,
  • ശ്രീ കെ.എന്‍ രവീന്ദ്രന്‍ നായര്‍,
  • ശ്രീമതി ജി. കുഞ്ഞമ്മ,
  • ശ്രീമതി മറിയാമ്മ കുര്യക്കോസ്,
  • ശ്രീ ഇ.എം. രവീന്ദ്രനാഥന്‍ നായര്‍,
  • ശ്രീ ഡി.എം. ഭാസ്കരന്‍ നായര്‍,
  • ശ്രീമതി എന്‍ സരസ്വതിയമ്മ,
  • ശ്രീമതി പാറുക്കുട്ടിയമ്മ,
  • ശ്രീമതി റ്റി.എ. കൃഷ്ണ കുമാരി,
  • ശ്രീ പി.സി.തോമസ്,
  • ശ്രീ വി.ഡി.സ്കറിയ,
  • ശ്രീമതി സി.സി.ആലീസ്,
  • ശ്രീ വി.ജെ.തോമസ്,
  • ശ്രീമതി പി.വി.ചിന്നമ്മ,
  • ശ്രീമതി കെ. ചന്ദ്ര,
  • ശ്രീമതി ലൂസിക്കുട്ടി ഏബ്രഹാം,
  • ശ്രീ സി.മാത്യു ഫിലിപ്പ്,
  • ശ്രീ നടരാജന്‍ എന്‍.കെ.,
  • ശ്രീമതി കെ.ബി.ശ്യാമളകുമാരിയമ്മ,
  • ശ്രീമതി വി.കെ.ഓമന,
  • ശ്രീമതി.വിജയകു​മാരി ഇ- ജി. 2010-2013,
  • ശ്രീമതി.ശോശാമ്മ കു‍ര്യന്‍ പി 2013-2016

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.529935	,76.607473| width=500px | zoom=16 }}