എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/മലയാളം ക്ലബ്/2024-25
വായനദിനം

വായനദിനം ജൂൺ 19 മുതൽ ആരംഭിച്ചു.രക്ഷിതാക്കൾക്കും കുട്ടികൾക്കും വിവിധ പ്രവർത്തനങ്ങൾ നടത്തി.ഒന്നാം ക്ലാസ്സിലെ കുട്ടികൾ ബലൂൺ ആകൃതിയിൽ വരച്ചു അതിൽ അവർ പഠിച്ച അക്ഷരങ്ങൾ എഴുതി ബലൂണിനു നിറം നൽകി .രണ്ട്,മൂന്ന് ,നാല് ,ക്ലാസ്സിലെ കുട്ടികൾ ഭാവാത്മക വായന നടത്തി.മൂന്ന് നാലു ക്ലാസ്സിലെ കുട്ടികൾക്ക് ലൈബ്രറി സന്ദർശനം നടത്തി .ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ 'ഒരു ദിനം ഒരറിവ്' എന്ന പ്രോഗ്രാമിന് തുടക്കം കുറിച്ച് ബുക്കുകൾ നിക്ഷേപിക്കാനുള്ള പുസ്തസക തോട്ടിൽ ഒരുക്കുകയും ചെയ്തു.രക്ഷിതാക്കളും കുട്ടികളും പുസ്തകങ്ങൾ തൊട്ടിലിൽ നിക്ഷേപിച്ചു.ഹെഡ്മാസ്റ്റർ മുഹ്ഹമ്മദാലി സർ പ്രകാശനം ചെയ്തു.രക്ഷിതാക്കൾക്ക് പത്രവായന ക്വിസ് ,റാം c/o ആനന്ദി എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി മത്സരവും നടത്തി .

ബഷീർദിനം
വൈക്കം മുഹമ്മദ് ബഷീർ ചരമദിനത്തോടനുബന്ധിച്ച് ബഷീറിന്റെയും ബഷീർ കഥാപാത്രങ്ങളുടെയും വേഷം ധരിച്ചാണ് പ്രീ പ്രൈമറി കുട്ടികൾ എത്തിയത് . ഒന്നാം ക്ലാസ്സുകാർ ആൽബം തയ്യാറാക്കി,രണ്ടാം ക്ലാസ്സുകാർ ചുമർപത്രികയും,മൂന്നാം ക്ലാസ്സുകാർ പ്രദർശനത്തോടൊപ്പം റീലിസ് അവതരണവും ഉണ്ടാക്കി .നാലാം ക്ലാസ്സുകാർ പൂവമ്പഴം എന്ന കഥാഭാഗം സ്കിട്ടായി അവതരിപ്പിക്കുകയും ചെയ്തു.