ജി.എൽ.പി.എസ്. മുദിയക്കാൽ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പാഠ്യേതര പ്രവർത്തനങ്ങൾ

  1. സ്കൂൾ റേഡിയോ
  2. പച്ചക്കറി കൃഷി

പഠനപ്രവർത്തനങ്ങൾ

പ്രവേശനോൽസവം

അറിവിന്റെ ഖനി തേടി പ്രവേശനം നേടിയ കുട്ടികളെ രക്ഷിതാക്കളെയും ആവേശത്തിലാറാടിച്ച് പാട്ടും പറച്ചിലും ആട്ടവും ചേർന്നപ്രവേശനോത്സവം തച്ചങ്ങാട് സ്കൂളിനും നാടിനും വേറിട്ട അനുഭവമായി. പ്രശസ്ത നാടൻ പാട്ട് കലാകാരനും ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായ സുരേഷ് പള്ളിപ്പാറയുടെ ചുവടുകൾക്കൊപ്പം കുട്ടികളും നാട്ടുകാരും ആവേശത്തിൽ ഏറ്റുപാടി ചുവടുകൾ വെച്ചു. ആയിരത്തിൽ എഴുന്നൂറിൽ പരം കുട്ടികളേയും അവരുടെ രക്ഷിതാക്കളയും അധ്യാപകരേയും കൊണ്ട് സ്കൂൾ പരിസരം തിങ്ങി നിറഞ്ഞു. ഈ വർഷം മാത്രം മുന്നൂറിൽ കൂടുതൽ കുട്ടികളാണ് പുതുതായി പ്രവേശനം നേടിയത്. അക്ഷരങ്ങൾ കൊണ്ട് തയ്യാറാക്കിയ തൊപ്പികൾ ധരിച്ചും ബലൂണുകളും കടലാസ് പൂക്കൾ കയ്യിലേന്തിയും നവാഗതർ പ്രവേശനനോത്സവഗാനത്തിനൊപ്പം പുതിയ അധ്യയനവർഷത്തിലേക്ക് കടന്നു. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് സ്‌റ്റാഫ് കൗൺസിലിന്റെ വക നോട്ട്ബുക്ക് വിതരണവും മധുര പലഹാരങ്ങളും നൽകി.സ്കൂൾ പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ചു. വികസനസമിതി ചെയർമാൻ സുകുമാരൻ വി.വി, നാരായണൻ ടി.വി, വാർഡ് മെമ്പർമാരായ കുഞ്ഞബ്ദുള്ള മവ്വൽ , സീനിയർ അസിസ്റ്റന്റ് വിജയകുമാർ , അജിത ടി.എന്നിവർ സംസാരിച്ചു.ഹെഡ് മാസ്റ്റർ സുരേശൻ. പി.കെ, സ്വാഗതവും ഡോ. സുനിൽകുമാർ കോറോത്ത് നന്ദിയും പറഞ്ഞു.

പരിസ്ഥിതി ദിനം

തച്ചങ്ങാട് ഗവ ഹൈസ്ക്കൂൾ തെളിനീർ ഹരിതസേന, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സഹകരണത്തോടെ പരിസ്ഥിതി ദിനത്തോടനബന്ധിച്ച് പെൻസിൽ ഡ്രോയിംഗ്, പെയിൻ്റിംഗ്, ഉപന്യാസ രചന, ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് വിവിധ വൃക്ഷതൈകളും, പുസ്തകങ്ങളും സമ്മാനമായി നൽകി. സ്ക്കൂൾ അങ്കണത്തിൽ നെല്ലി, ഞാവൽ, അൽഫോൺസ മാവ് എന്നിവ നട്ടുനനച്ചു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം എൻവയോൺമെന്റൽ എഞ്ചിനീയർ ആർതർ സേവ്യർ നിർവ്വഹിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ സുരേശൻ പി.കെ അദ്ധ്യക്ഷനായിരുന്നു. അനീഷ് ആന്റണി അസിസ്റ്റന്റ് എഞ്ചിനീയർ, സുരഭില അസിസ്റ്റന്റ് എഞ്ചിനീയർ, വിസ്മയ അസിസ്റ്റന്റ് എഞ്ചിനീയർ, സരിത എംവി അസിസ്റ്റന്റ് സയന്റിസ്റ്റ്, അശ്വിനി _ജി.ഇ.എ, ,ലക്ഷ്മി _ സി.എ, വിജയൻ മാസ്റ്റർ, അശോകൻ, ശ്രുതി മാധവ്, ജിഷ എന്നിവർ പങ്കെടുത്തു. പരിസ്ഥിതി കൺവീനർ മനോജ് പീലിക്കോട് നന്ദിയും പറഞ്ഞു. തുടർന്ന് പരിസ്ഥിതി സംരക്ഷണ വിഡിയോയും പ്രദർശിപ്പിച്ചു.

വായനാദിനം

സ്വാതന്ത്ര്യദിനം