ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
19:59, 15 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amarhindi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ്

2018 മുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ സി ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും പരിശീലനം നല്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. ഹൈടെക്ക് ക്ലാസ്മുറികളുടെ പരിപാലനം ഈ കുട്ടികളുടെ സംഘം ഉറപ്പു വരുത്തുന്നു. നിലവിൽ സ്കൂളിൽ ലിറ്റിൽകൈറ്റ്സിന്റെ ചുമതലക്കാരായ കൈറ്റ് മിസ്ട്രസ്സ് മാരായി  ശ്രീമതി. ഇന്ദിരയും ശ്രീമതി.......... സേവനം അനുഷ്ടിക്കുന്നു. ക്ലബിൽ 40 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിലായി 120 കുട്ടികൾ ലിറ്റിൽ കൈറ്റ്സിൽ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 1 മണിക്കൂർ ലിറ്റിൽ പ്രത്യേകം തയ്യാറാക്കിയ പ്രവർത്തന പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് പരിശീലനം നല്കി വരുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ , പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും,റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. കുട്ടികൾക്ക് ഒഴിവു നേരവും വൈകുന്നേരങ്ങളിലും കൂടുതൽ പരിശീലനങ്ങൾ നല്കിവരുന്നുണ്ട്. വിദഗ്ധരുടെ ക്ലാസ്സുകളും കുട്ടികൾക്ക് ലഭ്യമാകുന്നുണ്ട്.