ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/എന്റെ ഗ്രാമം
CHITTUR
Chittur is a town in Palakkad district of Kerala, South India. It is the headquarters of Chittur taluk, situated 13 km away from Palakkad towards the south-east, on the banks of Kannadipuzha, a major headstream of Bharathapuzha, the second longest river in Kerala. It was once part of the erstwhile Kingdom of Cochin.
Chittur Thathamangalam town consists of the famous Chittur Bhagavathi temple, which is under the Cochin Devaswom board. The other major temples are the Pazhayannur Bhagavathi temple, Durga temple, and Sivakshethram (in Lankeswaram agraharam). The municipality consists of Chittur, Thathamangalam, Pallimokku, Kannanthara, Puzhampalam, Kacherimedu, Anicode, Thekkegramam and Kadambidi. Chittur's M.L.A is K. Krishnan Kutty of Janata Dal(Secular). Economy Agriculture is the main occupation of the people. The town is home to some of the major Menon Tharavads of Kerala. There are also many agraharams (settlement of Iyers) and Moothan tharas.
ശോകനാശിനി തീരം
തമിഴ് നാട്ടിലെ ആനമലയിൽ ഉത്ഭവിച്ച ഭാരതപ്പുഴയുടെ പ്രധാന കൈവഴികളിൽ ഒന്നാണിത്. ചിറ്റൂർപ്പുഴയെന്നും അറിയപ്പെടുന്നു.
ചിത്രശാല
| ശോകനാശിനി
തുഞ്ചൻ മഠം
ശോകനാശിനി പുഴയുടെ തീരത്തുള്ള ഈ മഠത്തിലാണ് ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സമാധി. കവിയുടെ ജീവിതത്തിലെ അവസാന നാളുകൾ ചെലവഴിച്ചത് തെക്കേഗ്രാമത്തിലെ ഈ മഠത്തിലാണെന്ന് കരുതുന്നു. അദ്ദേഹത്തിന്റെ കിളിപ്പാട്ടുകൃതികൾ ഇവിടെ വെച്ച് വിരചിതമായവയാണെന്ന് സാഹിത്യചരിത്രങ്ങൾ രേഖപ്പെടുത്തുന്നു. എഴുത്തച്ഛൻ ഉപയോഗിച്ചിരുന്ന എഴുത്താണി, യോഗദണ്ഡ്, മെതിയടി എന്നിവ ഇവിടെയുണ്ട്. കർക്കിടക മാസത്തിൽ രാമായണപാരായണം കൊണ്ട് ഭക്തിനിർഭരമാണ് നിളാതീരത്തെ ഈ സാംസാകാരിക കേന്ദ്രം.
ചിത്രശാല
| തുഞ്ചൻ മഠം
കൊങ്ങൻ പട എന്ന യുദ്ധോത്സവം
ചിറ്റൂർ ദേശത്തിന്റെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് കൊങ്ങൻപട. പ്രാചീനകാലത്ത് ചിറ്റൂരിനെ ആക്രമിച്ച കൊങ്ങൻ പടയെ ഭഗവതി തോല്പിച്ചു എന്ന ഐതിഹ്യമാണ് ഇതിനുപിന്നിലുള്ളത്. പ്രാചീനചരിത്രവുമായും കാവുപാരമ്പര്യവുമായും ബന്ധമുള്ള ഈ ഉത്സവം, കേരളത്തിലെ ഏക രണോത്സവം കൂടിയാണ്. |എന്റെ ഗ്രാമം
ശൂരൻപോര്
ചിറ്റൂർ ദേശത്ത് ആചരിച്ചു വരുന്ന മറ്റൊരു പ്രധാന ഉത്സവമാണ് ശൂരൻപോര്. ഭഗവാൻ മുരുകൻ ശൂരപദ്മ എന്ന അസുരനെ നിഗ്രഹിച്ച ഐതിഹ്യവുമായി ബന്ധപ്പെട്ട ഒരു ഉത്സവമാണ് ശൂരൻ പോര്.
കറുത്ത പരുത്തി മണ്ണ്
കേരളത്തിൽ ഒരു പ്രധാന മണ്ണിനമാണ് കറുത്ത പരുത്തി മണ്ണ് (Black cotton soil). ഈ മണ്ണ് കറുത്ത നിറത്തിൽ കാണപ്പെടുന്നു. പരുത്തി ക്യഷിക്ക് ഏറെ അനുയോജ്യമാണിത്. കേരളത്തിൽ പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലും അതേ നിരപ്പുളള കിഴക്കൻ പ്രദേശങ്ങളിലും ഇത് കണ്ടുവരുന്നു.
വാൽമുട്ടി എന്ന പാട്ടു ഗ്രാമം
വാൽമുട്ടി എന്ന പാലക്കാട് ചിറ്റൂരിന് സമീപത്തെ ഈ കൊച്ചുഗ്രാമം ഇന്ന് പാട്ടുകാരുടെ ഗ്രാമമാണ്. ഈ നാടിന്റെ ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും വർത്തമാനത്തിലും പാട്ടുണ്ട്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് സംഗീതം കൈമാറപ്പെടുന്നു. സംഗീതയാത്രയുടെ ഒരു ഘട്ടത്തിൽ പാട്ടുഗ്രാമം എന്ന പദവി വാൽമുട്ടിയെ തേടിയെത്തി.
കലാലയം
ദേവാങ്കപുരം
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ ഒരു ഗ്രാമമാണ് ദേവാങ്കപുരം.
പാലക്കാടിന്റെ നെയ്‌തു ഗ്രാമങ്ങളിൽ പ്രധാനമാണ് ചിറ്റൂർ. ഒരു സമുദായത്തിന്റെ പേരിൽ അറിയപ്പെട്ടു തുടങ്ങിയ ഇവിടത്തെ ഒരു ഗ്രാമം ഇന്ന് കൈത്തറി വസ്‌ത്രങ്ങൾക്ക് പെരുമയേകുന്നു. കർണാടകയിൽ നിന്ന് കുടിയേറിയ ദേവാങ്ക സമുദായം കൂട്ടത്തോടെ വന്നു താമസിച്ച ചിറ്റൂരിൽ അവരുടെ കുലത്തൊഴിലായ നെയ്‌തു ജോലിയിൽ വ്യാപൃതരായി.
പാലക്കാടും തൃശൂരും സമീപ ജില്ലകളിലും ഓണത്തിനും വിഷുവിനും നെയ്‌തു വസ്‌ത്രങ്ങളുമായി ദേവാങ്കപുരത്തുകാർ എത്തും. സാധാരണ കൈത്തറി വസ്‌ത്രങ്ങൾക്ക് ഇപ്പോൾ ആവശ്യക്കാർ കുറവായതിനാൽ കച്ചവട സാധ്യത മുൻ നിർത്തി കൈത്തറിയിലും യന്ത്ര തറിയിലും നെയ്‌തെടുക്കുന്ന വസ്‌ത്രങ്ങളിൽ അനുസരിച്ച് ഡിസൈനുകളും ചിത്രതുന്നലുകളും ചെയ്‌തു മനോഹരമാക്കുന്നു. തൃശൂർ, എറണാകുളം, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെക്കാണ് ദേവാങ്ക പുരം കൈത്തറി കൂടുതലും കയറ്റി അയക്കുന്നത്.
പ്രമുഖ വ്യക്തികൾ
പി. ലീല : പി. ലീല പ്രശസ്തയായ ദക്ഷിണേന്ത്യൻ പിന്നണിഗായികയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്.
1934 മേയ് 19-ന് പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ പൊറയത്ത് തറവാട്ടിൽ മീനാക്ഷിയമ്മയുടെയും ഇ.കെ. കുഞ്ഞൻ മേനോന്റെയും മകളായി ലീല ജനിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ അവർ സംഗീതപഠനം തുടങ്ങിയിരുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ സംഗീതപഠനം നടത്തിയിട്ടുണ്ട്.
1943-ൽ തമിഴ് ചിത്രത്തിൽ പാടിക്കൊണ്ടാണ് പിന്നണിഗായികയായി തുടക്കം കുറിച്ചത്. നിർമ്മല എന്ന സിനിമയിൽ ആണ് മലയാളത്തിൽ ആദ്യമായിട്ട് പാടിയത്.സിനിമാ ഗാനങ്ങൾക്ക് പുറമേ ലീല പാടിയ ഹിന്ദു ഭക്തിഗാനങ്ങളായ നാരായണീയവും ജ്ഞാനപ്പാനയും ഭക്തർക്കിടയിൽ കേൾവികേട്ടതാണ്. ദക്ഷിണേന്ത്യൻ ഭക്തിസംഗീതത്തിൽ പി.ലീലയ്ക്ക് വളരെ പ്രധാനമായ സ്ഥാനമാണുള്ളത്. അവരുടെ ശബ്ദത്തിൽ റെക്കോർഡ് ചെയ്ത നാരായണീയവും ജ്ഞാനപ്പാനയുമാണ് ഗുരുവായൂർ ക്ഷേത്രനട തുറക്കുന്ന സമയത്ത് ഇപ്പോഴും കേൾക്കാൻ സാധിയ്ക്കുക. ഇവ കൂടാതെ വേറെയും നിരവധി ഭക്തിഗാനങ്ങൾ അവരുടെ ശബ്ദത്തിൽ പുറത്തുവന്നിട്ടുണ്ട്. ആജീവനാന്തം ഗുരുവായൂരപ്പന്റെ ഭക്തയായിരുന്നു ലീല.
ചിറ്റൂർകാവ്
കേരളത്തിലെ ഏക രണോത്സവം ആയ കൊങ്ങൻ പട നടക്കുന്ന ക്ഷേത്രമാണ് ചിറ്റൂർകാവ്.