ഗവ. എച്ച്.എസ്. നാലുചിറ/എന്റെ ഗ്രാമം
തോട്ടപ്പളളി(നാലുചിറ)
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലുക്കിലെ പുറക്കാടു ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന അതിമനോഹരമായ ഒരു കൊച്ചുഗ്രാമമാണ് തോട്ടപ്പളളി.
ഭൂമിശാസ്ത്രം
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് തോട്ടപ്പള്ളി.തോട്ടപ്പള്ളി ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലും കിഴക്ക് ഭാഗത്ത് കായലും സ്ഥിതി ചെയ്യുന്നു. ദേശീയ പാത 66ൽ ആലപ്പുഴയ്ക്കും തിരുവനന്തപുരത്തിനും ഇടയിലുള്ള സ്പിൽവേ കം ബ്രിഡ്ജായ "തോട്ടപ്പള്ളി സ്പിൽവേ" തോട്ടപ്പള്ളി ഗ്രാമത്തിന്റെ മുഖ മുദ്രയാണ്.1955 ലാണ് തോട്ടപ്പള്ളി സ്പിൽവേയുടെ പണി പൂർത്തിയാക്കിയത്.420 മീറ്റർ ദൈർഘ്യമുള്ള തോട്ടപ്പള്ളി സ്പിൽവേയിലൂടെയാണ് ദേശീയ പാത 66 കടന്നു പോകുന്നത്.
പടിഞ്ഞാറൻ കാലവർഷത്തെ തുടർന്ന് കുട്ടനാട്ടിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ നിന്നും നെൽക്കൃഷിയെ രക്ഷിക്കാനായാണ് സ്പിൽവേ സ്ഥാപിച്ചത്.തോട്ടപ്പള്ളി സ്പിൽവേ തോട്ടപ്പള്ളി തടാകത്തെ പിളർന്ന് കിഴക്ക് ശുദ്ധജല ഭാഗവും പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലുമാണ്.