ജി.യു. പി. എസ്. അത്തിക്കോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അത്തിക്കോട്

ഇന്ത്യയിലെ കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു പഴയ ജംഗ്ഷൻ ഗ്രാമമാണ് അത്തിക്കോട്. നല്ലേപ്പിള്ളി പഞ്ചായത്തിന്റെ കീഴിലാണ് അത്തിക്കോട് വരുന്നത്. ഇത് മദ്ധ്യ കേരള ഡിവിഷനിൽ പെടുന്നു. പാലക്കാട് (20 കി.മീ), പൊള്ളാച്ചി (25 കി.മീ), കോയമ്പത്തൂർ (35 കി.മീ), ചിറ്റൂർ (16 കി.മീ) പട്ടണങ്ങളിലേക്കുള്ള പ്രധാന കവലയാണിത്. വില്ലേജിന്റെ പകുതി കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലും ബാക്കി പകുതി നല്ലേപ്പിള്ളി പഞ്ചായത്തിലുമാണ്. അത്തിക്കോടിന്റെ പിൻകോഡ് 678553 ആണ്.

തമിഴ്നാടിന്റെ അതിർത്തിയോട് ചേർന്ന്, ഇന്ത്യയിലെ കേരളത്തിലെ, പാലക്കാട് ജില്ലയിലെ ഒരു പട്ടണമാണ് കൊഴിഞ്ഞാമ്പാറ. ഇത് കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള പ്രദേശത്തിന്റെ ഭാഗമാണ്. ചിറ്റൂർ- തത്തമംഗലം ,പാലക്കാട് ,പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവയാണ് അത്തിക്കോടിന്റെ സമീപത്തുള്ള നഗരങ്ങൾ .തമിഴ്നാടിനോടൂ ചേർന്ന  പ്രദേശം ആണെങ്കിലും മലയാളം ആണ് ഇവിടത്തെ പ്രാദേശിക ഭാഷ.

പൊതുസ്ഥാപനങ്ങൾ

ബ്ലോക്ക് ഓഫീസ്

അംഗൻവാടി

പ്രാഥമിക ആരോഗ്യ കേന്ദ്രം

പോസ്റ്റോഫീസ്

ഭൂമിശാസ്ത്രം

അത്തിക്കൊടിന്റെ ഭൂമിശാസ്ത്രം നോക്കുകയാണെങ്കിൽ വടകരപതി 6km, എലപ്പുള്ളി 7km, പോൽപുള്ളി 10km, പെരുമാട്ടി 10km, ചിറ്റൂർ12km എന്നീ ഗ്രാമങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. പാലക്കാട് ജില്ലാ ആസ്ഥാനത്ത് നിന്ന് കിഴക്കോട്ട് 22km അകലെയാണ് അത്തിക്കോട് സ്ഥിതിചെയ്യുന്നത്. ചിറ്റൂരിൽ നിന്ന് 7km. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 294km അകലെയായി അത്തിക്കോട് സ്ഥിതി ചെയ്യുന്നു.

പ്രധാന പൊതുസ്ഥാപനങ്ങൾ

ചിറ്റൂർ കൃഷി അസ്സിസസ്റ്റന്റ് ഡയറക്ടർ ഓഫീസ്.

ചിറ്റൂർ ബോക്ക് ഓഫീസ് 

കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസ്.