ഗവ. യു.പി.എസ്. നെടുങ്കുന്നം നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. യു.പി.എസ്. നെടുങ്കുന്നം നോർത്ത്
വിലാസം
സ്ഥാപിതം1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201732451





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

നെടുംകുന്നം ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം മൈലിൽ ,ഉയർന്ന പീഠത്തിന്മേൽ ഒരു ദീപത്തിനു സമാനമായി വിരാജിക്കുന്ന വിദ്യാലയമാണ് ഗവണ്മെന്റ് യു പി സ്കൂൾ ,നെടുംകുന്നം നോർത്ത് .൫൪ വര്ഷങ്ങള്ക്കു മുൻപ് ചെർക്കൊട്ടു മത്തായി വർഗീസ് എന്ന മഹാനുഭാവൻ തന്റെ പേരക്കുട്ടിക്ക് പ്രാഥമിക വിദ്യാഭാസം നൽകുന്നതിനായി ,75 സെന്റ്‌ സ്ഥലം ഗവെർന്മേന്റിനു വിട്ടു കൊടുക്കുകയും റോഡിനു വടക്കുവശത്തുള്ള പീടികമുറിയിൽ സ്കൂൾ ആരംഭിക്കുകയും ചെയ്തു .പിന്നീട് നാട്ടുകാരുടെ ശ്രമഫലമായി ഈ സ്ഥലത്തു ഒരു ഓലഷെഡ് ഉയരുകയും ക്ലാസുകൾ അവിടേയ്ക്കു മാറ്റുകയും ചെയ്തു .1965 - ൽ ഈ വിദ്യാലയം യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു .പിന്നീടുള്ള വർഷങ്ങളിൽ ഈ പ്രദേശത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ വളർച്ചയുടെ നാഴികക്കല്ലായി ഈ സ്കൂൾ മാറി .സമൂഹത്തിന്റെ വിവിധതലങ്ങളിൽ ഉയർന്നു ശോഭിക്കുന്ന ധാരാളം മഹത് വ്യക്തികളെ സൃഷ്ട്ടിക്കാൻ ഈ സ്കൂളിന് കഴിഞ്ഞു .

                        പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരത്തിൽ ഈ വിദ്യാലയത്തിലും കുട്ടികളുടെ എണ്ണം കുറയുന്നതിനിടയായി .ഇപ്പോൾ പ്രീ - പ്രൈമറി മുതൽ ഏഴു വരെ ക്ലാസ്സുകളിലായി എൺപത്തിയഞ്ചോളം കുട്ടികൾ പഠിക്കുന്നുണ്ട് .എട്ടു അധ്യാപകരും ഒരു കായികാദ്യാപകനും ഇവിടെ സേവനമനുഷ്ഠിക്കുന്നു .നെടുംകുന്നം സി ആർ സിയും കറുകച്ചാൽ ബി ആർ സിയും ഈ സ്കൂൾ വളപ്പിലാണ് പ്രവർത്തിക്കുന്നത് .എസ് എസ് എ ഫണ്ട് ഉപയോഗിച്ച് ഭൗതിക സാഹചര്യങ്ങൾ കുറെയൊക്കെ മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ട് .ഐ റ്റി പഠനത്തിനാവശ്യമായ എല്ലാ സാഹചര്യങ്ങളും ഏറെക്കുറെ ഈ വിദ്യാലയത്തിലുണ്ട് .ഹരിതാഭമായ അന്തരീക്ഷവും കിഡ്സ് പാർക്കും ഈ വിദ്യാലയത്തെ മനോഹരമാക്കുന്നു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps:9.526957	,76.646982| width=500px | zoom=16 }}